സാംസ ബഹ്റൈൻ നാലാംഘട്ട ഫുഡ് കിറ്റ് വിതരണം
text_fieldsമനാമ: റോയൽ ഹ്യൂമാനിറ്റേറിയൻ ഫൗണ്ടേഷൻ ചെയർമാനും യുവജന, ചാരിറ്റി കാര്യങ്ങൾക്കായുള്ള ഹമദ് രാജാവിെൻറ പ്രതിനിധിയുമായ ശൈഖ് നാസിർ ബിൻ ഹമദ് ആൽ ഖലീഫ പ്രഖ്യാപിച്ച 'ഫീനാ ഖൈർ' പദ്ധതിയുടെ ഭാഗമായി കാപിറ്റൽ ഗവർണറേറ്റ് നൽകുന്ന പെരുന്നാൾ കിറ്റുകൾ സാംസ ബഹ്റൈനിനു കൈമാറി.
കാപിറ്റൽ ഗവർണറേറ്റ് സ്ട്രാറ്റജിക് പ്ലാനിങ് ആൻഡ് പ്രോജക്ട്സ് മാനേജ്മെൻറ് ഹെഡ് യൂസുഫ് യാഖൂബ് ലോറിയിൽനിന്ന് ജനറൽ സെക്രട്ടറി റിയാസ് കല്ലമ്പലം, ചാരിറ്റി കൺവീനർ ജേക്കബ് കൊച്ചുമോൻ, മനീഷ്, ജോയ് കല്ലമ്പലം എന്നിവർ ചേർന്ന് ഏറ്റുവാങ്ങി.
ലേബർ ക്യാമ്പ്, അവശത അനുഭവിക്കുന്ന കുടുംബങ്ങൾ എന്നിവർക്ക് നേരിട്ട് വിതരണം ചെയ്തതായി പ്രസിഡൻറ് ജിജോ ജോർജ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.