സാംസ ബഹ്റൈൻ സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി
text_fieldsമനാമ: അൽ ഹിലാൽ ഹോസ്പിറ്റലിന്റെ സഹകരണത്തോടെ ‘സാംസ’ അംഗങ്ങൾക്കായി സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി. 100 പേർ പങ്കെടുത്തു. പ്രസിഡന്റ് ബാബു മാഹി ഉദ്ഘാടനം ചെയ്തു. ഡോ. ശ്രീലക്ഷ്മി പ്രവാസലോകത്തെ ജീവിതശൈലീ രോഗങ്ങളുടെയും പ്രമേഹരോഗത്തിന്റെയും കാരണങ്ങളും ചികിത്സാരീതികളെയും കുറിച്ച് ക്ലാസെടുത്തു. അംഗങ്ങളുടെ സംശയങ്ങൾക്ക് മറുപടി നൽകി. സാംസ സെക്രട്ടറി സതീഷ് പൂമനക്കൽ സ്വാഗതവും പരിപാടി കൺവീനർ മനീഷ് പോന്നോത്ത് നന്ദിയും പറഞ്ഞു. ട്രഷറർ റിയാസ് കല്ലമ്പലം, ജോയന്റ് സെക്രട്ടറി സിതാര, ഉപദേശക സമിതി അംഗങ്ങളായ മുരളികൃഷ്ണൻ, വത്സരാജ്, വനിത വിങ് പ്രസിഡന്റ് അമ്പിളി സതീഷ്, സെക്രട്ടറി അപർണ രാജ്കുമാർ, വിനീത് മാഹി, ഗിരീഷ് കുമാർ, ഇൻഷാ റിയാസ്, സംഗീത്, ജസ്ന എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.