76ാം റിപ്പബ്ലിക് ദിനം ആഘോഷിച്ച് സാംസ
text_fieldsറിപ്പബ്ലിക് ദിനം ആഘോഷവേളയിൽ സാംസ അംഗങ്ങൾ
മനാമ: 76ാം റിപ്പബ്ലിക് ദിനം ആഘോഷിച്ച് സാംസ. ലേഡീസ് വിങ്ങിന്റെ ആഭിമുഖ്യത്തിൽ സഖയയിലെ സ്കൈ ഷെൽ പാർട്ടി ഹാളിൽ നടന്ന പരിപാടിയിൽ അമ്പിളി സതീഷ് അധ്യക്ഷയായി. സാംസ പ്രസിഡന്റ് ബാബു മാഹി കേക്കു മുറിച്ച് ചടങ്ങ് ഉദ്ഘാടനം ചെയ്തു. രാജ്യത്തിനായി പോരാടുകയും ഇന്ത്യയെന്ന രാഷ്ട്രം കെട്ടിപ്പടുക്കാൻ ത്യാഗം ചെയ്യുകയും ചെയ്ത നമ്മുടെ പൂർവികരെയും എണ്ണമറ്റ സ്വാതന്ത്ര്യസമര സേനാനികളെയും ഈ അവസരത്തിൽ നാമോരോരുത്തരും ഓർക്കണമെന്നും കഴിഞ്ഞ പത്തുവർഷമായി ബഹ്റൈന്റെ സാമൂഹിക മണ്ഡലങ്ങളിൽ നിറസാന്നിധ്യമായ ‘സാംസ’ എല്ലാ വർഷവും റിപ്പബ്ലിക് ഡേ വളരെ വിപുലമായി ആഘോഷിക്കാറുണ്ടെന്നും ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു. സാംസ ജനറൽ സെക്രട്ടറി അനിൽകുമാർ എ.വി റിപ്പബ്ലിക് ദിന സന്ദേശം നൽകി.
ഉപദേശക സമിതി അംഗം ജേക്കബ് കൊച്ചുമ്മൻ, ധന്യ സാബു, ചിൽഡ്രൻസ് വിങ് പ്രസിഡന്റ് നാദാരൂപ് ഗണേഷ്, മുബീന ബിജു എന്നിവർ ആശംസകൾ നേർന്നു. തുടർന്ന് സാംസ അംഗങ്ങൾക്കുവേണ്ടി യോഗ ക്ലാസും വിവിധയിനം കലാപരിപാടികളും ക്വിസ് മത്സരങ്ങളും സംഘടിപ്പിച്ചു. ആർട്ട് ഓഫ് ലിവിങ്ങിന്റെ പ്രതിനിധികളായിവന്ന ശ്രീലക്ഷ്മി ടീച്ചർ, രജ്ഞിനി ടീച്ചർ എന്നിവർ യോഗാ ക്ലാസിന് നേതൃത്വം നൽകി. ലേഡീസ് വിങ് സെക്രട്ടറി അപർണ സ്വാഗതവും രശ്മി അമൽ നന്ദിയും പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.