മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ച് സാംസ
text_fieldsമനാമ: ബഹ്റൈന്റെ 53ാം ദേശീയ ദിനത്തോടനുബന്ധിച്ച് അൽ ഹിലാൽ ഹോസ്പിറ്റൽ അദിലിയ ബ്രാഞ്ചുമായി ചേർന്ന് സാംസ ബഹ്റൈൻ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. 250ൽപരം ആളുകൾ പങ്കെടുത്തു. പ്രസിഡന്റ് ബാബു മാഹിയുടെ അധ്യക്ഷതയിൽ മെഡിക്കൽ ക്യാമ്പ് ഡോ. പി.വി. ചെറിയാൻ ഉദ്ഘാടനം നിർവഹിച്ചു. ക്യാമ്പിൽ പങ്കെടുത്തവർക്ക് സോഷ്യൽ അവയർനസ് ക്ലാസും നൽകി.
ആതുര സേവനരംഗത്ത് നാലു പതിറ്റാണ്ടിലേറെ ബഹ്റൈനിൽ സേവനം തുടരുന്ന ഡോ. ചെറിയാൻ, സൽമാനിയ മെഡിക്കൽ കോളജ് സീനിയർ ഡോക്ടർ ഇക്ബാൽ, സാമൂഹിക ജീവകാരുണ്യ പ്രവർത്തകരായ കെ.ടി സലീം, മണിക്കുട്ടൻ, വിശ്വകല സാംസ്കാരിക വേദി സെക്രട്ടറി ത്രിവിക്രമൻ, ലൈറ്റ് ഓഫ് കൈന്റനസ് ഫൗണ്ടർ സെയ്ദ് ഹനീഫ്, ഉപദേശക സമിതി അംഗം മുരളികൃഷ്ണൻ, ലേഡീസ് വിങ് പ്രസിഡന്റ് അമ്പിളി സതീഷ് എന്നിവർ ആശംസകൾ അർപ്പിച്ചു.
കൺവീനർമാരായ സുധി ചിറക്കൽ, സുനിൽ, നിർമല ജേക്കബ്, ഇൻഷാ റിയാസ്, എക്സിക്യൂട്ടിവ് മെംബർമാർ, വനിതാ വിങ് എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ മെഡിക്കൽ ക്യാമ്പ് വലിയ വിജയമായി. രാവിലെ 7.30 മുതൽ തുടങ്ങിയ മെഡിക്കൽ ക്യാമ്പ് ഉച്ചക്ക് രണ്ടുവരെ തുടർന്നു. ജനറൽ സെക്രട്ടറി അനിൽകുമാർ എ.വി സ്വാഗതം ആശംസിച്ചു. പങ്കെടുത്ത എല്ലാവർക്കും ട്രഷറർ റിയാസ് കല്ലമ്പലം നന്ദി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.