സാംസ ലേഡീസ് വിങ് ലേബർ ക്യാമ്പ് സന്ദർശനം നടത്തി
text_fieldsമനാമ: സാംസ ലേഡീസ് വിങ്ങിന്റെ ആഭിമുഖ്യത്തിൽ പുതുവർഷ പരിപാടിയുടെ ഭാഗമായി ലേബർ ക്യാമ്പ് സന്ദർശനവും അന്നദാനവും നടത്തി.
ലേഡീസ് വിങ് മുൻ കോഓഡിനേറ്റർ ആയിരുന്ന പ്രേമ ബാബുരാജിന്റെ അഞ്ചാം ചരമവാർഷിക അനുസ്മരണത്തോടനുബന്ധിച്ചായിരുന്നു പരിപാടി. ട്യൂബ്ലിയിൽ സ്ഥിതി ചെയ്യുന്ന ലേബർ ക്യാമ്പിലെ 250ൽ അധികം തൊഴിലാളികൾക്ക് ഭക്ഷണവും ഫ്രൂട്ട്സ് കിറ്റും നൽകി. സാംസ പ്രസിഡന്റ് ബാബു മാഹി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ലേഡീസ് വിങ് പ്രസിഡന്റ് അമ്പിളി സതീഷ് അധ്യക്ഷയായിരുന്നു. സെക്രട്ടറി അപർണ രാജ്കുമാർ സ്വാഗതം പറഞ്ഞു.
ചാരിറ്റി കൺവീനർ സോവിൻ തോമസ്, സതീഷ് പൂമനക്കൽ, മനോജ് അനുജൻ, ജേക്കബ് കൊച്ചുമ്മൻ, സുനിൽ നീലച്ചേരി, രഘുദാസ് എന്നിവർ നേതൃത്വം നൽകി. സിതാര മുരളികൃഷ്ണൻ, രശ്മി അമൽ, വത്സരാജ് കുയിമ്പിൽ, സോവിൻ തോമസ്, മുരളി കൃഷ്ണൻ, മനീഷ്, അനിൽകുമാർ, റിയാസ് കല്ലമ്പലം എന്നിവർ സംസാരിച്ചു. ലേഡീസ് വിങ് അംഗങ്ങളും ഈസി അംഗങ്ങളും ചിൽഡ്രൻസ് വിങ് അംഗങ്ങളും ചേർന്ന് തൊഴിലാളികൾക്ക് ഭക്ഷണകിറ്റുകൾ കൈമാറി. തുടർന്ന് അജിമോൾ സോവിൻ നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.