ദാനാ മാളിൽ ശരവണ ഭവൻ റസ്റ്റാറന്റ് തുറന്നു
text_fieldsമനാമ: ഇന്ത്യയിലെ പ്രമുഖ റസ്റ്റാറന്റ് ബ്രാൻഡുകളിലൊന്നായ ശരവണ ഭവൻ ദാന മാളിൽ തുറന്നു. ബഹ്റൈനിലെ ബ്രാൻഡിന്റെ ആദ്യ റസ്റ്റാറന്റാണിത്. വ്യവസായ വാണിജ്യ മന്ത്രാലയത്തിലെ വിദേശ, വ്യാപാര അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി ശൈഖ് ഹമദ് ബിൻ സൽമാൻ ആൽ ഖലീഫ ഉദ്ഘാടനം നിർവഹിച്ചു. ശരവണ ഭവൻ മാനേജിങ് ഡയറക്ടർ ശിവകുമാർ, ലുലു ഗ്രൂപ് ഡയറക്ടർ ജുസർ രുപാവാല, ലുലു ഗ്രൂപ് മുതിർന്ന ഉദ്യോഗസ്ഥർ തുടങ്ങിയവർ സന്നിഹിതരായിരുന്നു. വിശാലമായ റസ്റ്റാറന്റിന് ഒരേസമയം നൂറിലധികം അതിഥികളെ ഉൾക്കൊള്ളാനാകും.
ഏറ്റവും മികച്ച ഇന്ത്യൻ വിഭവങ്ങൾ ഒരുക്കുന്നതിനായി അത്യാധുനിക അടുക്കളയാണ് സജ്ജീകരിച്ചിരിക്കുന്നത്. ശരവണഭവൻ ആഗോള ശൃംഖലയിലെ 104ാമത്തെ റസ്റ്റാറന്റാണിത്. ശരവണയുടെ യഥാർഥ രുചി ബഹ്റൈനിലെ ഭക്ഷണപ്രിയർക്കായി ഒരുക്കുന്നതിൽ ഏറെ സന്തോഷമുണ്ടെന്ന് ശരവണ ഭവൻ മാനേജിങ് ഡയറക്ടർ ശിവകുമാർ പറഞ്ഞു. ബഹ്റൈനിലെ മുൻനിര റസ്റ്റാറന്റായിരിക്കും ഇതെന്നും മികച്ച ഭക്ഷണാനുഭവം റസ്റ്റാറന്റ് നൽകുമെന്നും ബഹ്റൈൻ ഫ്രാഞ്ചൈസി ഉടമ സുകേഷ് രാജൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.