ബഹ്റൈനിൽ കുടുങ്ങിയ സൗദി യാത്രക്കാർ: പ്രശ്ന പരിഹാരത്തിന് ശ്രമം തുടരുന്നു
text_fieldsമനാമ: യാത്രാ നിയന്ത്രണങ്ങളെത്തുടർന്ന് ബഹ്റൈനിൽ കുടുങ്ങിയ സൗദി യാത്രക്കാരുടെ വിഷയത്തിൽ പ്രശ്ന പരിഹാരത്തിന് ശ്രമം തുടരുന്നു. ഇന്ത്യൻ കമ്യൂണിറ്റി റിലീഫ് ഫണ്ട് (െഎ.സി.ആർ.എഫ്) ആഭിമുഖ്യത്തിൽ ഇന്ത്യൻ എംബസി, ട്രാവൽ ഏജൻസി പ്രതിനിധികൾ പെങ്കടുത്ത യോഗം തിങ്കളാഴ്ച വൈകീട്ട് ചേർന്നു. എത്രയും വേഗം യാത്രക്കാർക്ക് സൗദിയിലേക്ക് പോകാൻ വഴി തുറക്കുകയാണ് ലക്ഷ്യം.
കിങ് ഫഹദ് കോസ്വേ വഴി യാത്രക്കാരെ കടത്തിവിടാൻ സൗദി സർക്കാറിെൻറ അനുമതി ആവശ്യമാണ്. ഇക്കാര്യത്തിൽ സൗദിയിലെ ഇന്ത്യൻ എംബസി, ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം എന്നിവയുമായി ബന്ധപ്പെട്ട് ഇന്ത്യൻ എംബസി ഉൗർജിതമായി ശ്രമിക്കണമെന്ന് ആവശ്യമുയർന്നു. അതല്ലെങ്കിൽ, ബഹ്റൈനിൽനിന്ന് സൗദിയിലേക്ക് കുറഞ്ഞ ചെലവിൽ ചാർേട്ടഡ് വിമാന സർവിസ് ആരംഭിക്കാൻ നീക്കം വേണമെന്നാണ് യോഗത്തിൽ ഉയർന്ന മറ്റൊരാവശ്യം.
യാത്രക്കാരുടെ താമസം, ഭക്ഷണം തുടങ്ങിയ കാര്യങ്ങളിൽ ശ്രദ്ധ പുലർത്തണമെന്ന് ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറി രവി ശങ്കർ ശുക്ല ട്രാവൽ ഏജൻസി പ്രതിനിധികളോട് അഭ്യർഥിച്ചു. തികച്ചും അർഹർക്ക് ഭക്ഷണം, മരുന്ന് തുടങ്ങിയ സഹായങ്ങൾ നൽകാമെന്ന് െഎ.സി.ആർ.എഫ് ചെയർമാൻ അരുൾദാസ് തോമസ് അറിയിച്ചു. അത്തരം ആളുകളുടെ വിഷയം തങ്ങളുടെ ശ്രദ്ധയിൽപെടുത്താനും അദ്ദേഹം ട്രാവൽ ഏജൻസി പ്രതിനിധികളോട് നിർദേശിച്ചു.െഎ.സി.ആർ.എഫ് ജനറൽ സെക്രട്ടറി പങ്കജ് നല്ലൂരും സാമൂഹിക പ്രവർത്തകരും യോഗത്തിൽ പെങ്കടുത്തു.
മലയാളികൾ ഉൾപ്പെടെ 1000ഒാളം ഇന്ത്യക്കാരാണ് ബഹ്റൈനിൽ കുടുങ്ങിയത്. കോവിഡ് വാക്സിൻ സ്വീകരിച്ചവരെ മാത്രമെ കോസ്വേ വഴി കടത്തിവിടൂ എന്ന പുതിയ നിയന്ത്രണമാണ് ഇവർക്ക് തിരിച്ചടിയായത്. സൗദിയിലേക്ക് പോകാൻ ബഹ്റൈനിൽ എത്തിയവരിൽ പലരും വാക്സിൻ സ്വീകരിച്ചവരല്ല. മാത്രമല്ല, സൗദി അംഗീകരിച്ച അസ്ട്ര സെനക്ക, ഫൈസർ, മൊഡേണ, ജോൺസൻ ആൻഡ് ജോൺസൻ എന്നിവയിൽ ഒരു വാക്സിൻ സ്വീകരിച്ചവർക്ക് മാത്രമെ കോസ്വേ വഴി പോകാൻ അനുമതി ലഭിക്കൂ. ഇന്ത്യയിൽ നൽകുന്ന കോവാക്സിൻ സൗദി അംഗീകരിച്ചിട്ടില്ല.
വിമാന മാർഗം സൗദിയിലേക്ക് പോകാൻ കഴിയുമെങ്കിലും ചെലവ് പലർക്കും താങ്ങാൻ കഴിയുന്നതല്ല. അത്യാവശ്യത്തിനുള്ള പണം പോലും കൈയിൽ ഇല്ലാതെയാണ് പലരും ഇവിടെ കഴിയുന്നത്. വാക്സിൻ എടുക്കാത്തവർ സൗദിയിൽ എത്തിയാൽ ഒരാഴ്ച ഹോട്ടൽ ക്വാറൻറീനിൽ കഴിയുകയും വേണം. ടിക്കറ്റ്, ഹോട്ടൽ താമസം എന്നിവക്കുള്ള തുക കണ്ടെത്തണം.
വിമാനത്തിൽ സീറ്റ് ലഭിക്കാനുള്ള പ്രയാസവും യാത്രക്കാരെ ബുദ്ധിമുട്ടിലാക്കുന്നുണ്ട്. പല വിമാനങ്ങളിലും സീറ്റ് നിറഞ്ഞുകഴിഞ്ഞു. ചില ട്രാവൽ ഏജൻസികൾ ചാർേട്ടഡ് സർവിസുകളുമായി രംഗത്തെത്തിയിട്ടുണ്ട്. 450 ദിനാർ മുതലാണ് യാത്രക്കാരിൽനിന്ന് ഇൗടാക്കുന്നത്.14 ദിവസത്തെ വിസയിൽ എത്തിയവർ അതിനുശേഷവും താമസിച്ചാൽ നിയമനടപടി നേരിടേണ്ടി വരുമെന്ന ഭീതിയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.