സൗദിയിലേക്ക് യാത്രാ വിലക്ക്: കേരളത്തിൽ നിന്നുള്ള യാത്രക്കാർ ബഹ്റൈനിൽ കുടുങ്ങി
text_fieldsമനാമ /ദോഹ: കോവിഡ് -19 രോഗബാധയുടെ പശ്ചാത്തലത്തിൽ ബഹ്റൈൻ ഉൾപ്പെടെ ഒമ്പത് രാജ്യ ങ്ങൾക്ക് സൗദി യാത്രാ വിലക്ക് ഏർപ്പെടുത്തിയതിനെത്തുടർന്ന് കേരളത്തിൽനിന്നുള്ള യാത്രക്കാർ ബഹ്റൈൻ വിമാനത്താവളത്തിൽ കുടുങ്ങി.
കൊച്ചിയിൽനിന്നുള്ള ഗൾഫ് എയർ വിമാനത്തിൽ എത്തിയവരാണ് ഇവർ. ബഹ്റൈനിൽനിന്ന് കണക്ഷൻ ൈഫ്ലറ്റിൽ സൗദിയിലേക്ക് യാത്ര ചെയ്യണ്ടവരാണ് യാത്രാ വിലക്ക് മൂലം പ്രതിസന്ധിയിലായത്.
തിങ്കളാഴ്ച രാവിലെയാണ് ഗൾഫ് എയർ വിമാനം ബഹ്റൈനിൽ എത്തിയത്. യാത്ര മുടങ്ങിയതിനെത്തുടർന്ന് 200ഒാളം പേരാണ് വിമാനത്താവളത്തിൽ കുടുങ്ങിയത്.
വിമാന ലഭ്യതക്കനുസരിച്ച് ഇവരെ തിരിച്ചയക്കുമെന്ന് ഗൾഫ് എയർ അധികൃതർ ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു.
അതേസമയം, ഖത്തറിൽ മൂന്നുപ്രവാസികൾക്കുകൂടി തിങ്കളാഴ്ച കോവിഡ് സ്ഥിരീകരിച്ചു. ഇന്ത്യയടക്കമുള്ള 14 രാജ്യക്കാർക്കുള്ള താൽക്കാലിക യാത്രാവിലക്ക് തിങ്കളാഴ്ച മുതൽ നിലവിൽ വന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.