ആശൂറ പരിപാടികളിൽ പങ്കെടുക്കുന്നതിന് സൗജന്യ ഷട്ടിൽ സർവിസ്
text_fieldsമനാമ: ആശൂറ പരിപാടികളിൽ പങ്കെടുക്കുന്നതിന് വിവിധ പ്രദേശങ്ങളിൽനിന്ന് സൗജന്യ ഷട്ടിൽ സർവിസ് ഏർപ്പെടുത്തുമെന്ന് ജഅ്ഫരീ വഖ്ഫ് കൗൺസിൽ വ്യക്തമാക്കി. മുഹർറം ഏഴ് മുതൽ 10 രാത്രി വരെയായിരിക്കും സർവിസുകൾ.
വൈകീട്ട് ആറ് മുതൽ വെളുപ്പിന് മൂന്ന് വരെ ആറിടങ്ങളിൽ സർവിസുണ്ടാകും. ആശൂറ പരിപാടികൾക്കാവശ്യമായ സൗകര്യങ്ങളൊരുക്കാൻ നിർദേശം നൽകിയ ഭരണാധികാരികൾക്കും ആഭ്യന്തര മന്ത്രിക്കും ജഅ്ഫരീ വഖ്ഫ് കൗൺസിൽ ചെയർമാൻ പ്രത്യേകം നന്ദി അറിയിച്ചു.
ജിദ് ഹഫ്സ്, ബിലാദുൽ ഖദീം, ബുർഹാമ, സൽമാനിയ, ഗഫൂൾ എന്നിവിടങ്ങളിൽ നിന്നായിരിക്കും ബസ് സർവിസുകൾ. ഗതാഗതക്കുരുക്ക് കുറക്കുന്നതിനും വേഗത്തിൽ ആളുകൾക്ക് പരിപാടികൾ നടക്കുന്ന സ്ഥലത്തെത്തുന്നതിനും ഇത്തരമൊരു സർവിസ് സഹായകമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.