സേവ് കണ്ണൂർ എയർപോർട്ട്: ജനകീയ കൂട്ടായ്മ രൂപവത്കരിച്ചു
text_fieldsമനാമ: കേരളത്തിലെ നാലാമത്തെ അന്താരാഷ്ട്ര വിമാനത്താവളവും ഉത്തര മലബാറിന്റെ വികസനത്തിനും യാത്രാ ക്ലേശത്തിനും പരിഹാരവുമായ കണ്ണൂർ വിമാനത്താവളത്തോടുള്ള അവഗണന അവസാനിപ്പിക്കണം എന്ന് ആവശ്യപ്പെട്ട് ബഹ്റൈനിലെ സാമൂഹിക സാംസ്കാരിക പ്രവർത്തകർ ചേർന്ന് സേവ് കണ്ണൂർ എയർപോർട്ട് കൂട്ടായ്മ രൂപവത്കരിച്ചു. കണ്ണൂർ വിമാനത്താവളത്തിന്റെ പ്രവാസി സൗഹൃദ വിശാല വികസന താൽപര്യത്തിനായി കക്ഷിരാഷ്ട്രീയങ്ങൾക്കതീതമായി കൂടുതൽ പ്രവാസികളെ ഉൾപ്പെടുത്തി ജനകീയ കൂട്ടായ്മ രൂപപ്പെടുത്താൻ ഫസലുൽ ഹഖ് കൺവീനറായ അഡ്ഹോക്ക് കമ്മിറ്റിയെ യോഗം ചുമതലപ്പെടുത്തി.
രാജീവ് വെള്ളിക്കോത്ത്, ബദറുദ്ദീൻ പൂവാർ, റഷീദ് മാഹി, രാമത്ത് ഹരിദാസ്, അൻവർ കണ്ണൂർ, മനോജ് വടകര, സിറാജ് പള്ളിക്കര, അജിത്ത് കുമാർ കണ്ണൂർ, രജീഷ് ഒഞ്ചിയം, സി.എം. മുഹമ്മദലി, ജയരാജ് വടകര, മജീദ് തണൽ, സജിത്ത് ഞ്ചിയം, സജു രാം, യൂനുസ് സലീം, മൊയ്തു കണ്ണൂർ തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.