വീട്ടുജോലിക്കാരുടെ ജോലി അന്തരീക്ഷം മെച്ചപ്പെടുത്താൻ പദ്ധതി
text_fieldsമനാമ: വീട്ടുജോലിക്കാരുടെ ജോലി അന്തരീക്ഷം മെച്ചപ്പെടുത്താനുദ്ദേശിച്ചുകൊണ്ട് തൊഴിലുടമകളുടെ കടമകൾ സംബന്ധിച്ച പുതിയ മാനുവൽ ഉടൻ പുറത്തിറക്കും. ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (LMRA) ഇതിന്റെ മുന്നോടിയായി കൺസൾട്ടേറ്റിവ് വർക്ക് ഷോപ് ഇന്റർകോണ്ടിനെന്റൽ റീജൻസിയിൽ ശിൽപശാല സംഘടിപ്പിച്ചു. ഇന്റർനാഷനൽ ഓർഗനൈസേഷൻ ഫോർ മൈഗ്രേഷനുമായി (IOM) ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്. ൃ
വീട്ടുജോലിക്കാർ, തോട്ടക്കാരൻ, പാചകക്കാരൻ, ഗാർഡ്, ഡ്രൈവർ മുതലായവ ജോലി ചെയ്യുന്നവരുടെ തൊഴിലുടമകളെ അവരുടെ അവകാശങ്ങളെയും പ്രതിബദ്ധതകളെയും കുറിച്ച് ബോധവത്കരിക്കുക എന്നതാണ് ലക്ഷ്യമിടുന്നത്. ഇക്കാര്യങ്ങളിൽ സമൂഹം വേണ്ടത്ര ബോധവത്കരിക്കപ്പെട്ടിട്ടില്ല എന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തിലാണ് നടപടികൾ. എൽ.എം.ആർ.എയുമായി സഹകരിച്ച് പ്രീ-അറൈവൽ ഓറിയന്റേഷൻ പ്രോഗ്രാം ഇതിനകം ആരംഭിച്ചിട്ടുണ്ടെന്ന് എൽ.എം.ആർ.എയുടെ പാർട്ണർഷിപ് ആൻഡ് ഔട്ട്റീച്ച് ഡയറക്ടർ ഫഹദ് അൽ ബിനാലി പറഞ്ഞു. റിക്രൂട്ട്മെന്റ് ഏജൻസികളടക്കമുള്ളവർക്കും സമൂഹമാധ്യമങ്ങളിലും ഹാൻഡ്ബുക്ക് ഡിജിറ്റൽ കോപ്പി നൽകും. തൊഴിലുടമകൾക്കും ഹാൻഡ്ബുക്ക് കൈമാറും.
പരിക്ക്, വൈകല്യം അല്ലെങ്കിൽ മരണം എന്നിവ നേരിടുകയാണെങ്കിൽ തൊഴിലാളികൾക്ക് നഷ്ടപരിഹാരം ലഭിക്കുന്ന ഇൻഷുറൻസ് സംവിധാനം സംബന്ധിച്ച് എൽ.എം.ആർ.എ അധികൃതർ യോഗത്തിൽ പറഞ്ഞു. ഗാർഹിക തൊഴിലാളികൾക്കായി 2021-ലാണ് ഇത് ആരംഭിച്ചത്. യോഗത്തിൽ നയതന്ത്രജ്ഞർ, കമ്യൂണിറ്റി നേതാക്കൾ, സിവിൽ സൊസൈറ്റി അംഗങ്ങൾ എന്നിവരടക്കം പങ്കെടുത്തു.
എൽ.എം.ആർ.എയുടെ കഴിഞ്ഞ വർഷത്തെ രണ്ടാം പാദത്തിലെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, 78,900 ഗാർഹിക തൊഴിലാളികൾ രാജ്യത്ത് ജോലി ചെയ്യുന്നുണ്ട്. ഇതിൽ 22,850 പേർ പുരുഷന്മാരാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.