Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightകുട്ടിയെ പത്ത്​...

കുട്ടിയെ പത്ത്​ ദിവസത്തിലധികം സ്​കൂളിൽ വിട്ടില്ലെങ്കിൽ രക്ഷിതാവിനെതിരെ നടപടി

text_fields
bookmark_border
കുട്ടിയെ പത്ത്​ ദിവസത്തിലധികം സ്​കൂളിൽ വിട്ടില്ലെങ്കിൽ രക്ഷിതാവിനെതിരെ നടപടി
cancel
camera_alt???. ??????? ?? ???????

മനാമ: സ്​കൂൾ ക്ലാസുകളിൽ ഹാജരാവുന്നതിൽനിന്ന്​ കുട്ടികളെ പത്ത്​ ദിവസത്തിലധികം അന്യായമായി തടയുന്ന രക്ഷിതാക്കൾ​ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന്​ വിദ്യാഭ്യാസ മന്ത്രി ഡോ. മാജിദ്​ ആൽ നു​െഎമി മുന്നറിയിപ്പ്​ നൽകി. കുട്ടികളുടെ പൂർണമായ വിദ്യാഭ്യാസ അവകാശങ്ങൾ ഉറപ്പുവരുത്താത്ത രക്ഷിതാക്കൾക്കെതിരെയും നടപടിയു​ണ്ടാകുമെന്ന്​ അദ്ദേഹം പറഞ്ഞു. 

വിദ്യാർഥി ക്ലാസിൽ ഹാജരാകാത്തതിനുള്ള കാരണം മന്ത്രാലയത്തിന്​ സ്വീകാര്യമല്ലാതിരിക്കുകയോ മന്ത്രാലയത്തി​​െൻറ മുന്നറിയിപ്പ്​ രക്ഷിതാക്കൾ അവഗണിക്കുകയോ ചെയ്​താൽ ബന്ധപ്പെട്ട കമ്മിറ്റി ആവശ്യമായ രേഖകൾ സഹിതം മന്ത്രിക്ക്​ റിപ്പോർട്ട്​ നൽകണം. നിയമലംഘനം സംബന്ധിച്ച്​ പബ്ലിക്​ പ്രോസിക്യൂട്ടറുടെ ഒാഫിസിൽ പരാതി നൽകേണമോയെന്നതിൽ മന്ത്രി തീരുമാനമെടുക്കും. 

എല്ലാ പൊതു^സ്വകാര്യ വിദ്യാലയങ്ങളും വിദ്യാർഥികളുടെ ഹാജർനില കണിശമായി പരിശോധിക്കണമെന്നും പത്ത്​ ദിവസത്തിലധികം തുടർച്ചയായി ക്ലാസിൽ വരാതിരിക്കുക​യോ സ്​കൂളിൽനിന്ന്​ വിടുതൽ വാങ്ങുകയോ ചെയ്​താൽ രക്ഷിതാക്കളുമായി ബന്ധപ്പെട്ട്​ സ്​കൂൾ അധികൃതർ കാരണമന്വേഷിക്കണമെന്നും വിദ്യാഭ്യാസ മന്ത്രാലയത്തി​​െൻറ പബ്ലിക്​ റിലേഷൻസ്​ ആൻഡ്​ ഇൻഫർമേഷൻ ഡയറക്​ടർ ഫവാസ്​ ആൽ ശുറൂഖി പറഞ്ഞു. സ്​കൂളിന്​ ഇക്കാര്യത്തിൽ പരിഹാരം കാണാൻ സാധിച്ചില്ലെങ്കിൽ ബന്ധപ്പെട്ട വകുപ്പിന്​ കൈമാറണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 
വിദ്യാർഥി ക്ലാസിൽ ഹാജരാകാതിരിക്കാൻ കാരണം രക്ഷിതാക്കളാണെന്ന്​ തെളിയുകയും ബന്ധപ്പെട്ട വകുപ്പുമായി അവർ സഹകരിക്കാതിരിക്കുകയും ചെയ്​താൽ അവർക്ക്​ മുന്നറിയിപ്പ്​ നൽകുന്ന കത്ത്​ വകുപ്പിൽനിന്ന്​ അയക്കും. പിന്നീട്​ കേസ്​ മന്ത്രാലയത്തിലെ ബന്ധപ്പെട്ട അധികൃതർക്ക്​ കൈമാറുന്നതിനുള്ള നടപടികൾ എടുക്കും. കഴിഞ്ഞ വർഷം 79 വിദ്യാർഥികൾ ദീർഘാവധി എടുത്ത കേസുകൾ മന്ത്രാലയം വിജയകരമായി കൈകാര്യം ചെയ്​തതായും ഫവാസ്​ ആൽ ശുറൂഖി അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:schoolgulf newsmalayalam news
News Summary - school-bahrain-gulf news
Next Story