സ്കൂളുകളിൽ പരിചയ ദിനമാചരിക്കാൻ നിർദേശം
text_fieldsമനാമ: സ്കൂളുകളിൽ രക്ഷിതാക്കൾക്കായി പുതിയ അധ്യയന വർഷത്തിന്റെ തുടക്കത്തിൽ പരിചയ ദിനം സംഘടിപ്പിക്കാൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ വിദ്യാഭ്യാസ മന്ത്രാലയത്തിന് നിർദേശം നൽകി. രക്ഷിതാക്കൾക്ക് കുട്ടികൾ പഠിക്കുന്ന സ്കൂളിനെ കുറിച്ച് അറിവുണ്ടാകാനും പഠനസംബന്ധമായ കാര്യങ്ങൾ നേർക്കുനേരെ അറിയിക്കാനും ഇതുവഴി സാധിക്കും. രാജ്യത്തിന്റെ വികസന, സാംസ്കാരിക, വൈജ്ഞാനിക, പാരമ്പര്യ മേഖലയിൽ വിദ്യാഭ്യാസത്തിനുള്ള പങ്ക് വളരെ വലുതാണെന്ന് കിരീടാവകാശി വ്യക്തമാക്കി. വിദ്യാഭ്യാസ മേഖലയിലെ ഉണർവും പരിഷ്കരണവും കാലഘട്ടത്തോട് ക്രിയാത്മകമായി സംവദിക്കുന്ന തലമുറയെ രൂപപ്പെടുത്തുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കിരീടാവകാശിയുടെ നിർദേശം നടപ്പാക്കുന്നതിന് രാജ്യത്തെ മുഴുവൻ സർക്കാർ സ്കൂളുകൾക്കും വിദ്യാഭ്യാസ മന്ത്രി ഡോ. മുഹമ്മദ് ബിൻ മുബാറക് ജുമുഅ നിർദേശം നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.