വിദ്യാർഥികളെ സ്വീകരിച്ച് സ്കൂളുകൾ
text_fieldsമനാമ: നീണ്ടകാലത്തെ കാത്തിരിപ്പിനുശേഷം ബഹ്റൈനിലെ സ്കൂളികളിൽ വിദ്യാർഥികൾ എത്തി. പുതിയ അധ്യയന വർഷത്തിന് തുടക്കം കുറിച്ച് ചൊവ്വാഴ്ചയാണ് രാജ്യത്തെ സർക്കാർ സ്കൂളുകൾ തുറന്നത്.
1.46 ലക്ഷം വിദ്യാർഥികളിൽ 79,000 പേർ സ്കൂളുകളിൽ എത്തി. നേരിട്ട് സ്കൂളിൽ എത്തുന്നതിന് ഇത്രയും േപരാണ് താൽപര്യം അറിയിച്ചിരുന്നത്. നിശ്ചിത ദിവസങ്ങളിൽ ഒാഫ്ലൈനിലും മറ്റു ദിവസങ്ങളിൽ ഒാൺലൈനിലുമായിരിക്കും ക്ലാസുകൾ. ഒാഫ്ലൈൻ പഠനത്തിന് താൽപര്യം അറിയിക്കാത്തവർക്ക് ഒാൺലൈൻ പഠന രീതിയായിരിക്കും തുടരുക. ഏത് രീതിവേണമെന്ന് തീരുമാനിക്കാൻ വിദ്യാർഥികൾക്കും രക്ഷാകർത്താക്കൾക്കും സ്വാതന്ത്ര്യം നൽകിയിരുന്നു.
ആദ്യ അധ്യയന ദിവസം വിദ്യാഭ്യാസ മന്ത്രി ഡോ. മാജിദ് ബിൻ അലി അൽ നുെഎമി വിവിധ സ്കൂളുകൾ സന്ദർശിച്ചു. വിദ്യാർഥികളെ സ്വീകരിക്കാൻ നടത്തിയ തയാറെടുപ്പുകൾ അദ്ദേഹം വിലയിരുത്തി. സാമൂഹിക അകലം ഉൾപ്പെടെ വിദ്യാർഥികളുടെ ആരോഗ്യ സുരക്ഷ ഉറപ്പു വരുത്തുന്ന എല്ലാ മുൻകരുതലുകളും അധികൃതർ സ്വീകരിച്ചിട്ടുണ്ട്. സ്കൂളുകൾ കൂടക്കൂടെ അണുമുക്തമാക്കുകയും ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.