ബഹ്റൈനിലെ 15 സ്കൂളുകൾക്ക് അലെക്സോയിൽ അഫിലിയേഷൻ ലഭിച്ചു
text_fieldsമനാമ: രാജ്യത്തെ 15 സ്കൂളുകൾക്ക് അറബ് ഓർഗനൈസേഷൻ ഫോർ എജുക്കേഷനിൽ (അലെക്സോ) അഫിലിയേഷൻ ലഭിച്ചു. ബഹ്റൈൻ നാഷനൽ കമീഷൻ ഫോർ എജുക്കേഷൻ, സയൻസ് ആൻഡ് കൾച്ചറൽ സെക്രട്ടറി ജനറലും അറബ് ഓർഗനൈസേഷൻ ഫോർ എജുക്കേഷൻസ്, സയൻസ് ആൻഡ് കൾച്ചറിന്റെ (അലെക്സോ) എക്സിക്യൂട്ടിവ് കൗൺസിൽ പ്രസിഡൻറുമായ ഡോ. ലുബ്ന സുലൈബിഖ് ആണ് ഇക്കാര്യം അറിയിച്ചത്.
സ്കൂളുകളുടെ മികവിനെ അടിസ്ഥാനമാക്കിയാണ് അലെക്സോയിൽ അഫിലിയേഷൻ ലഭിച്ചത്. ബഹ്റൈനിൽ ആദ്യ അഫിലിയേഷൻ ലഭിച്ചത് ശൈഖ മൗസ ബിൻത് ഹമദ് ആൽ ഖലീഫ കംപ്ലീറ്റ് സ്കൂൾ ഫോർ ഗേൾസിനായിരുന്നുവെന്നും അവർ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.