സ്കൂളുകളുടെ പ്രവർത്തനം നാളെമുതൽ പുനരാരംഭിക്കുന്നു
text_fieldsമനാമ: സ്കൂളുകളുടെ പ്രവർത്തനം നാളെ മുതൽ പുനരാരംഭിക്കുന്നതിനുള്ള തയാറെടുപ്പുകൾ പൂർത്തിയായി. 18,000ത്തോളം അധ്യാപകർ നാളെ മുതൽ വീണ്ടും സ്കൂളുകളിലേക്കെത്തും. അതേസമയം, ക്ലാസുകൾ സെപ്റ്റംബർ 16 മുതലാണ് ആരംഭിക്കുന്നത്.
അവധിയിൽപോയ വിദേശ അധ്യാപകരെല്ലാം ഇതിനകം തിരിച്ചെത്തിയിട്ടുണ്ട്. വിമാനത്താവളത്തിൽ കോവിഡ് പരിശോധന നടത്തി ഫലം കിട്ടുന്നതുവരെ വീട്ടിൽതന്നെ കഴിയുന്നതിനായി ഒരാഴ്ച മുമ്പ് തന്നെ പലരും തിരിച്ചെത്തി. വിദേശ അധ്യാപകരിൽ പലരും കോവിഡിെൻറ പശ്ചാത്തലത്തിൽ നാട്ടിൽപോകാതെ ഇവിടെത്തന്നെ തുടരാനാണ് താൽപര്യപ്പെട്ടത്. ഒാൺലൈൻ ക്ലാസാണോ സ്കൂളിൽ നേരിട്ട് എത്തിയുള്ള പഠനമാണോ വേണ്ടതെന്ന് വിദ്യാർഥികൾക്ക് തെരഞ്ഞെടുക്കാമെന്ന് അറിയിച്ചിട്ടുണ്ട്.
വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും താൽപര്യം അറിയാൻ വിദ്യാഭ്യാസ മന്ത്രാലയം സർവേ നടത്തിയിരുന്നു. 1.12 ലക്ഷം രക്ഷിതാക്കളാണ് ഇതിൽ പെങ്കടുത്തത്. ആഴ്ചയിൽ രണ്ടുദിവസം സ്കൂളിൽവന്ന് പഠനം നടത്തുന്നതിന് ഒരു വിഭാഗം രക്ഷിതാക്കൾ താൽപര്യം അറിയിച്ചു. എന്നാൽ, കൂടുതൽ പേരും ഒാൺലൈൻ പഠനത്തിനാണ് താൽപര്യം കാണിച്ചത്. ഇന്ത്യൻ സിലബസിലുള്ള സ്കൂളുകളിലും ഒാൺലൈൻ പഠനരീതി തന്നെ തുടരാനാണ് തീരുമാനം. ഇന്ത്യൻ സ്കൂളിൽ നടത്തിയ സർവേയിൽ അഞ്ചു ശതമാനത്തിൽ താഴെ വിദ്യാർഥികൾ മാത്രമാണ് സ്കൂളിൽ വരാൻ താൽപര്യം കാണിച്ചത്. അതിനാൽ, ഞായറാഴ്ച മുതൽ ഒാൺലൈൻ ക്ലാസുകൾ ആരംഭിക്കാനാണ് തീരുമാനിച്ചിട്ടുള്ളത്.
സ്കൂളിൽ വരാൻ താൽപര്യമുള്ളവർക്കായി ആഴ്ചയിൽ രണ്ടുദിവസം വീതം ക്ലാസുകൾ നടത്താനാണ് തീരുമാനം. ഇത് തുടങ്ങുന്ന തീയതി പ്രഖ്യാപിച്ചിട്ടില്ല. ഇന്ത്യൻ സിലബസിലെ മറ്റു ചില സ്കൂളുകളിൽ ഇതിനകം ഒാൺലൈൻ ക്ലാസ് തുടങ്ങിയിട്ടുണ്ട്.
രാജ്യത്ത് പുതിയ അധ്യയനവർഷം ആരംഭിക്കുേമ്പാൾ കോവിഡ് പ്രതിരോധത്തിനായി കർശനമായ മുൻകരുതൽ നിർദേശങ്ങളാണ് നൽകിയിട്ടുള്ളത്. സ്കൂളുകളിലും സർവകലാശാലകളിലും മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പാലിക്കേണ്ട കോവിഡ് മുൻകരുതലുകളെക്കുറിച്ച് പ്രതിപാദിക്കുന്ന പ്രത്യേക ഗൈഡും വിദ്യാഭ്യാസ മന്ത്രാലയം പുറത്തിറക്കിയിട്ടുണ്ട്. കോവിഡ് കേസുകൾ എങ്ങനെ കണ്ടെത്താമെന്നത് സംബന്ധിച്ച് ജീവനക്കാർക്ക് ഒാൺലൈൻ പരിശീലന പരിപാടിയും ഇതിൽ ഉൾപ്പെടുന്നു. വിദ്യാർഥികൾ മാസ്കും ഗ്ലൗസും ധരിക്കുന്നുണ്ടെന്ന് ജീവനക്കാർ ഉറപ്പാക്കണം. ബി അവെയർ മൊബൈൽ ആപ് എല്ലാവരും ഡൗൺലോഡ് ചെയ്യണം. വിദ്യാർഥികളെ സ്കൂളിൽ എത്തിക്കാനും തിരിച്ചുകൊണ്ടുപോകാനും വീട്ടിൽനിന്ന് ഒരാൾ മാത്രം എത്തണം. ഇവർ സ്ഥാപനത്തിനകത്ത് പ്രവേശിക്കാൻ പാടില്ല തുടങ്ങിയ നിർദേശങ്ങളാണ് നൽകിയിട്ടുള്ളത്.
സ്കൂളുകളിലും മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങളിലും എത്തേണ്ട ജീവനക്കാരുടെ എണ്ണത്തെക്കുറിച്ചും കഴിഞ്ഞദിവസം നിർദേശം നൽകിയിട്ടുണ്ട്. അധ്യാപകരിൽ 50 ശതമാനം പേർ മാറി മാറി സ്കൂളിൽ ഹാജരാകണം. അഡ്മിനിസ്ട്രേറ്റിവ് വിഭാഗത്തിലെയും സ്കൂളുകളുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട ഡിപ്പാർട്ട്മെൻറുകളിലെയും ഹയർ എജുക്കേഷൻ കൗൺസിലിെൻറ ജനറൽ സെക്രേട്ടറിയറ്റിലെയും മുഴുവൻ ജീവനക്കാരും ഹാജരാകണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.