സയൻസ് ഇന്റർനാഷനൽ ഫോറം ശാസ്ത്രപ്രതിഭ പരീക്ഷ ഫലം പ്രഖ്യാപിച്ചു
text_fieldsമനാമ: സയൻസ് ഇന്റർനാഷനൽ ഫോറം 2024 നവംബർ 30ന് നടത്തിയ ശാസ്ത്ര പ്രതിഭ പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. മനാമയിലെ ബാറ്റൽകോ ബിൽഡിങ്ങിൽ സ്ഥിതിചെയ്യുന്ന എസ്.ഐ.എഫ് ഓഫിസ് ഹാളിൽ നടന്ന ചടങ്ങിൽ എസ്.ഐ.എഫ് ബഹ്റൈൻ അഡ്വൈസറി ബോർഡ് ചെയർമാൻ ഡോ. രവി വാര്യർ ഫലപ്രഖ്യാപനം നടത്തി.
ചടങ്ങിൽ എസ്.ഐ.എഫ് ബഹ്റൈൻ പ്രസിഡന്റ് ഡോ. വിനോദ് മണിക്കര അധ്യക്ഷതവഹിച്ചു. വൈസ് പ്രസിഡന്റ് രജീഷ് കുമാർ, ജനറൽ സെക്രട്ടറി പ്രശാന്ത് ധർമരാജ്, എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളായ സജീവൻ, ചന്ദ്രശേഖരൻ, ഷാം കുട്ടി, ദീപ സജീവൻ, മുകേഷ്, പ്രവീൺ, രമേഷ് എന്നിവരും സന്നിഹിതരായിരുന്നു.
ശാസ്ത്ര പ്രതിഭകളായി തിരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികളെ എസ്.ഐ.എഫ് എക്സിക്യൂട്ടിവ് കമ്മിറ്റി അനുമോദിച്ചു. ഫലപ്രഖ്യാപന ചടങ്ങിൽ വിവിധ സ്കൂളുകളിൽനിന്നുള്ള അധ്യാപകരും സ്കൂൾ പ്രതിനിധികളും പങ്കെടുത്തു.
ശാസ്ത്ര പ്രതിഭകളായ വിദ്യാർഥികൾക്ക് ഇന്ത്യയിലെ ഉന്നത ശാസ്ത്ര സാങ്കേതിക സ്ഥാപനങ്ങളായ ഐ.എസ്.ആർ.ഒ, ബ്രഹ്മോസ്, ഡി.ആർ.ഡി.ഒ, ഹിന്ദുസ്ഥാൻ എയ്റോനോട്ടിക് ലിമിറ്റഡ്, ശ്രീഹരിക്കോട്ട തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിക്കാനുള്ള അവസരം ഒരുക്കുമെന്ന് എസ്.ഐ.എഫ് ബഹ്റൈൻ പ്രസിഡന്റ് ഡോ. വിനോദ് മണിക്കര അറിയിച്ചു.ഡിസംബർ 20ന് വൈകീട്ട് 5 മണിക്ക് ജുഫൈറിലുള്ള ബഹ്റൈൻ സൊസൈറ്റി ഓഫ് എൻജിനീയേഴ്സ് ഹാളിൽ നടക്കുന്ന ശാസ്ത്ര പ്രതിഭ അവാർഡ് ദാന ചടങ്ങിൽ ഭാരതത്തിന്റെ മിസൈൽ വനിത എന്നറിയപ്പെടുന്ന പ്രസിദ്ധ ബഹിരാകാശ ശാസ്ത്രജ്ഞ ഡോ. ടെസ്സി തോമസ് മുഖ്യാതിഥിയായി പങ്കെടുക്കും.
ശാസ്ത്ര പ്രതിഭകൾക്കും ശാസ്ത്രപ്രതിഭ പരീക്ഷയിൽ എ പ്ലസ് ഗ്രേഡ് നേടിയവർക്കും ബഹ്റൈൻ സയൻസ് ഇന്നൊവേഷൻ കോൺഗ്രസിൽ വിജയിച്ചവർക്കും ട്രോഫികളും സർട്ടിഫിക്കറ്റുകളും സമ്മാനിക്കും.ശാസ്ത്ര പ്രതിഭകളായി തിരഞ്ഞെടുത്ത വിദ്യാർഥികൾ: ഗ്രേഡ് 6 -ഗുൺ ജൻ പാൽ (ബഹ്റൈൻ ഇന്ത്യൻ സ്കൂൾ), പ്രത്ഥം സുമീത് ഖോപകർ (ന്യു മില്ലേനിയം സ്കൂൾ), ശ്രീനന്ദ് പ്രസാദ് (ന്യൂ ഹൊറൈസൺ സ്കൂൾ), അപർണ മോഹൻ രാജ് (ന്യൂ ഇന്ത്യൻ സ്കൂൾ).
ഗ്രേഡ് 7: ശൗര്യ സക്സേന, അർണവ് സിങ് ദിവാൻ (ബഹ്റൈൻ ഇന്ത്യൻ സ്കൂൾ), ഹെൽഗ മേരി ജീസ് (ഏഷ്യൻ സ്കൂൾ), ജോആൻ ടിബി (ഇന്ത്യൻ സ്കൂൾ).
ഗ്രേഡ് 8: സ്വസ്തിക കിരൺ പാട്ടീൽ (ന്യൂ ഹൊറൈസൺ സ്കൂൾ), മോഹിത് ഭരദ്വാജ് (അൽ നൂർ ഇന്റർനാഷനൽ സ്കൂൾ), ശിവശ്രീ പെരുമാൾ (അൽ നൂർ ഇന്റർനാഷനൽ സ്കൂൾ)
ഗ്രേഡ് 9: ഷായാൻ അഹമ്മദ് (ഏഷ്യൻ സ്കൂൾ), നിരുപമ മേനോൻ (ന്യൂ മില്ലേനിയം സ്കൂൾ), ദക്ഷ് ചൗധരി (ബഹ്റൈൻ ഇന്ത്യൻ സ്കൂൾ)
ഗ്രേഡ് 10: കൃഷ്ണ കിഷോർ പാട്ടീൽ (ന്യൂ മില്ലേനിയം സ്കൂൾ), തനിഷ് മുഖർജി (ഏഷ്യൻ സ്കൂൾ), രക്ഷിത് രാജേഷ് മേനോൻ (ഏഷ്യൻ സ്കൂൾ)
ഗ്രേഡ് 11: അക്ഷത ശരവണൻ (ഇന്ത്യൻ സ്കൂൾ), പുൽകിത് സിംഗള (ന്യൂ ഇന്ത്യൻ സ്കൂൾ), ദർവിന മനോജ് അമർനാഥ് (ബഹ്റൈൻ ഇന്ത്യൻ സ്കൂൾ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.