തിരക്കഥ രചന മത്സരം: വിജയികളെ പ്രഖ്യാപിച്ചു
text_fieldsമനാമ: ബഹ്‌റൈനിലെ ചലച്ചിത്ര പ്രേമികളുടെ കൂട്ടായ്മയായ 24 ഫ്രെയിംസിെൻറ ആഭിമുഖ്യത്തിൽ നടത്തിയ തിരക്കഥ രചന മത്സര വിജയികളെ പ്രഖ്യാപിച്ചു.32 പേർ പെങ്കടുത്ത മത്സരത്തിൽ പല രചനകളും പ്രമേയത്തിലെ വ്യത്യസ്തതകൊണ്ടും ആഖ്യാനത്തിലെ പുതുമകൊണ്ടും സമ്പന്നമായിരുന്നുവെന്ന് വിധികർത്താക്കൾ പറഞ്ഞു. ചലച്ചിത്ര സംവിധായകരായ ഷാജൂൺ കാര്യാൽ, എം. പത്മകുമാർ എന്നിവരങ്ങിയ ജൂറിയാണ് മികച്ച തിരക്കഥകൾ തിരഞ്ഞെടുത്തത്. നജീബ് മൂടാടി എഴുതിയ 'ദ എമിഗ്രൻറ്' എന്ന രചനക്ക് ഒന്നാം സ്ഥാനം ലഭിച്ചു.
ജോൺസൺ ജോസഫ്, അഖിൽ ദാസ് എന്നിവർ ചേർന്ന് എഴുതിയ 'ചലിക്കുന്ന ചിത്രം', അജയൻ കടനാട് രചിച്ച 'തകരപ്പെട്ടി' എന്നിവ രണ്ടും മൂന്നും സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ഇരുപതടി (എം. ഗണേഷ്), അതിരുകൾ (ജിജോയ് ജോർജ്) എന്നീ രചനകൾ ജൂറിയുടെ പ്രത്യേക പരാമർശത്തിന് അർഹത നേടി.
24 എഫ്.ആർ.എഫ് ബ ഹ്‌റൈ ൻ സ്ഥാപകനും ചീഫ് കോഒാഡിനേറ്ററുമായ അരുൺ ആർ. പിള്ള, ജനറൽ സെക്രട്ടറി രഞ്ജീഷ് മുണ്ടക്കൽ, പ്രസിഡൻറ് ബിജു ജോസഫ് എന്നിവർ മത്സര ഫലങ്ങൾ പ്രഖ്യാപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.