ഹൃദയാഘാത സെമിനാറും ജീവൻരക്ഷാ പരിശീലനവും സംഘടിപ്പിച്ചു
text_fieldsമനാമ: കൊയിലാണ്ടി കൂട്ടത്തിെൻറ ആഭിമുഖ്യത്തിൽ ഹൃദയാഘാത സെമിനാറും ജീവൻരക്ഷാ പരി ശീലനവും നടത്തി. കൊയിലാണ്ടി താലൂക്കിലെ കൂട്ടായ്മകളെയും ജീവകാരുണ്യ സ്ഥാപനങ്ങളുടെ ച ാപ്റ്ററുകെളയും കൂട്ടിേയാജിപ്പിച്ചാണ് പരിപാടി സംഘടിപ്പിച്ചത്. കൂട്ടായ്മകൾ നടത്തുന്ന ഇത്തരം പ്രവർത്തനങ്ങൾ പ്രശംസനീയമാണെന്ന് സെമിനാർ ഉദ്ഘാടനം ചെയ്ത പ്രശസ്ത കൂക്കറിഷോ അവതാരക ഡോ. ലക്ഷ്മി നായർ പറഞ്ഞു. അൽഹിലാൽ മെഡിക്കൽ കെയർ കാർഡിയോളജിസ്റ്റ് ഡോ. മനോജ് കുമാർ ഹൃദയാഘാത കാരണങ്ങൾ, ജീവിത രീതിയുമായുള്ള ബന്ധം, വ്യായാമത്തിെൻറ പ്രാധാന്യം, വിവിധ പ്രതിരോധ മാർഗങ്ങൾ എന്നിവ വിശദീകരിച്ച് വിഷയം അവതരിപ്പിച്ചു.
പരിപാടിയിൽ പങ്കെടുത്തവരുടെ സംശയങ്ങളും നിവാരണവും ഡോക്ടർ നടത്തി. ആസ്റ്റർ ബഹ്റൈൻ ബേസിക് ലൈഫ് ട്രെയിനർ സിസ്റ്റർ അനീഷ പി. മുഹമ്മദലി ഹൃദയാഘാതം, കുട്ടികൾക്ക് തൊണ്ടയിൽ ഭക്ഷണം കുടുങ്ങിയുണ്ടാകുന്ന അപകടങ്ങൾ, വെള്ളത്തിൽ വീണുണ്ടാകുന്ന അപകടങ്ങൾ എന്നിവ സംബന്ധിച്ച് നൽകേണ്ട പ്രാഥമിക ചികിത്സയുടെ ക്ലാസും പരിശീലനവും നൽകി. കെ.ടി. സലിം മോഡറേറ്റർ ആയിരുന്നു. കൊയിലാണ്ടി കൂട്ടം ബഹ്റൈൻ ചാപ്റ്റർ പ്രസിഡൻറ് ഗിരീഷ് കാളിയത്തിെൻറ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജനറൽ സെക്രട്ടറി ഹനീഫ് കടലൂർ സ്വാഗതവും ട്രഷറർ നൗഫൽ നന്തി നന്ദിയും പറഞ്ഞു.
പങ്കാളികളായ സംഘടനകൾക്ക് വേണ്ടി ഇല്യാസ് കൈനോത്ത് (ബഹ്റൈൻ നന്തി അസോസിയേഷൻ), ടി.പി. നൗഷാദ് (നിയാർക്ക് ബഹ്റൈൻ), ഫൈസൽ (മിവ കൊയിലാണ്ടി), അഫ്സൽ തിക്കോടി (ഗ്ലോബൽ തിക്കോടിയൻസ്), ടി.എം. രാജൻ (തുറയൂർ സാന്ത്വനം പെയിൻ ആൻഡ് പാലിയേറ്റിവ്), ജെ.പി.കെ തിക്കോടി (തണൽ പയ്യോളി ചാപ്റ്റർ), മജീദ് തണൽ (ശാന്തി, പുറക്കാട്), ഷിജു (ഇരിങ്ങൽ കൂട്ടായ്മ) എന്നിവരും കോഴിക്കോട് പ്രവാസി ഫോറം ജനറൽ സെക്രട്ടറി ജ്യോതിഷ് പണിക്കരും സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.