സെവൻ ആർട്സ് കൾച്ചറൽ ഫോറം-അൽ ഹിലാൽ മെഡിക്കൽ ക്യാമ്പ്
text_fieldsമനാമ: സെവൻ ആർട്സ് കൾച്ചറൽ ഫോറത്തിന്റെ അഭിമുഖ്യത്തിൽ മനാമ അൽ ഹിലാൽ മെഡിക്കൽ സെന്ററുമായി സഹകരിച്ച് നടത്തിയ മെഡിക്കൽ ക്യാമ്പ് ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.
ക്യാമ്പിന്റെ ഔദ്യോഗിക ഉദ്ഘാടനം ഐ.സി.ആർ.എഫ് ചെയർമാൻ ഡോ. ബാബു രാമചന്ദ്രൻ നിർവഹിച്ചു. പ്രസിഡന്റ് ജേക്കബ് തേക്കുതോടിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ജനറൽ സെക്രട്ടറി ചെമ്പൻ ജലാൽ സ്വാഗതവും ബൈജു മലപ്പുറം നന്ദിയും രേഖപ്പെടുത്തി.
സംഘടനയുടെ ചെയർമാൻ മനോജ് മയ്യന്നൂർ, ബി.എം.സി ചെയർമാൻ ഫ്രാൻസിസ് കൈതാരത്ത്, പ്രവാസി ലീഗൽ സെൽ കൺട്രി ഹെഡ് സുധീർ തിരുനിലത്ത്, സാമൂഹിക പ്രവർത്തകനായ ഇ.വി. രാജീവൻ, കോഴിക്കോട് അസോസിയേഷൻ സെക്രട്ടറി ജ്യോതിഷ് പണിക്കർ, ഒ.ഐ.സി.സി മലപ്പുറം ജില്ല പ്രസിഡന്റ് റംഷാദ്, വി.സി. ഗോപാലൻ, ഐ.സി.എഫ് കമ്മിറ്റി മെംബർ അഷറഫ്, അൽ ഹിലാൽ ഹോസ്പിറ്റൽ മാർക്കറ്റിങ് മാനേജർ നൗഫൽ സലാഹുദ്ദീൻ.
മാർക്കറ്റിങ് ആൻഡ് ഇൻഷുറൻസ് ഹെഡ് ഉണ്ണികൃഷ്ണൻ, ബ്രാഞ്ച് ഹെഡ് ഷഫീൽ, പ്രോഗ്രാം കമ്മിറ്റി കൺവീനർ സത്യൻ കാവിൽ, തോമസ് ഫിലിപ്പ്, ലേഡീസ് വിങ് കോഓഡിനേറ്റർ മിനി റോയ്, അൻവർ നിലമ്പൂർ തുടങ്ങിയവർ സംസാരിച്ചു. മെഡിക്കൽ ക്യാമ്പുമായി ബന്ധപ്പെട്ട ക്രമീകരണങ്ങൾക്ക് ദാനിയേൽ പാലത്തുംപാട്ട്, വൈസ് പ്രസിഡന്റ് എം.സി. പവിത്രൻ, അജി പി. ജോയ്, വിനോദ് അരൂർ.
സജീവ് പാകയിൽ, സുനീഷ് കുമാർ, രാജേഷ് പെരുങ്കുഴി, റോയി മാത്യു, അഞ്ജു സന്തോഷ്, അനിത സജി, സുനി ഫിലിപ്പ്, മെറിൻ റോയ് അൽ ഹിലാൽ ഹോസ്പിറ്റൽ സ്റ്റാഫുകൾ ആയ ജാസ്മിൻ, നദിശ, അബു , ലാബ് ടെക്നിഷ്യൻ, ഹസീന, ഹവാറ , സ്റ്റാഫ് നഴ്സുമാരായ വീഷ്മ, ഗീതു തുടങ്ങിയവർ നേതൃത്വം നൽകി.
സാമൂഹിക പ്രവർത്തകരായ മോനി ഓടി കണ്ടത്തിൽ, ബിനു കുന്നത്താനം, സൽമാൻ ഫാരിസ്, ദീപക് തണൽ തുടങ്ങിയവർ മെഡിക്കൽ ക്യാമ്പ് സന്ദർശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.