സെവൻ ആർട്സ് കൾചറൽ ഫോറം ലോക വനിത ദിനം ആഘോഷിച്ചു
text_fieldsമനാമ: സെവൻ ആർട്സ് കൾചറൽ ഫോറം വനിത വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ലോക വനിതദിനാഘോഷം സംഘടിപ്പിച്ചു. വിവിധ കൾചറൽ പ്രോഗ്രാമുകൾ, ഗെയിമുകൾ ഉൾപ്പെടെ നിരവധി കലാപരിപാടികൾ നടത്തി. കിംസ് ഹോസ്പിറ്റലിലെ ഗൈനക്കോളജി വിഭാഗം ഡോ. ഷൈനി സുശീലൻ പ്രസവാനന്തരം സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് ക്ലാസ് എടുത്തു. വനിതവിഭാഗം പ്രസിഡന്റ് ജിഷ ബിജുവിന്റെ അധ്യക്ഷതയിൽ കൂടിയ യോഗം ബഹ്റൈൻ മുൻ പാർലമെന്റ് അംഗം ഡോ. മാസൂമ എച്ച്.എ. റഹീം ഉദ്ഘാടനം ചെയ്തു. വനിതവിഭാഗം കോഓഡിനേറ്റർ മിനി റോയ് സ്വാഗതം ആശംസിച്ചു.
സെവൻ ആർട്സ് കൾചറൽ ഫോറം പ്രസിഡന്റ് ജേക്കബ് തേക്കുതോട്, ജനറൽ സെക്രട്ടറി ചെമ്പൻ ജലാൽ, ചെയർമാൻ മനോജ് മയ്യന്നൂർ, ബഹ്റൈൻ മീഡിയസിറ്റി ചെയർമാൻ ഫ്രാൻസിസ് കൈത്താത്ത്, മാധ്യമപ്രവർത്തകനായ ഇ.വി. രാജീവൻ, വനിതവിഭാഗം വൈസ് പ്രസിഡന്റുമാരായ അഞ്ചു സന്തോഷ്, മുബീന മൻസീർ, ജോയന്റ് സെക്രട്ടറി നിഷ ഇലവുങ്കൽ, എന്റർടെയിൻമെന്റ് സെക്രട്ടറി ഡോ. അഞ്ജന വിനീഷ്, കമ്യൂണിറ്റി വിങ് സെക്രട്ടറി തോമസ് ഫിലിപ്, എന്റർടെയിൻമെന്റ് സെക്രട്ടറി ബൈജു മലപ്പുറം, ജോയന്റ് സെക്രട്ടറി ബബിജിത്, ജോയന്റ് ട്രഷറർ ജയ്സൺ, ഡാനിയൽ പാലത്തുംപാട്ട്, ജയേഷ് താന്നിക്കൽ, കണ്ണൂർ പ്രവാസി അസോസിയേഷൻ പ്രസിഡന്റ് അജിത് കുമാർ തുടങ്ങിയവർ സംസാരിച്ചു. എം.ബി.എ പരീക്ഷയിൽ 12ാം റാങ്ക് കരസ്ഥമാക്കിയ മെറിൻ റോയി, ഇന്റർനാഷനൽ അബാക്കസ് കോമ്പറ്റീഷനിൽ വിജയിയായ മെഹ്ഫിൽ സുൽത്താൻ മുജീബ് എന്നിവരെ ആദരിച്ചു.
വിവിധ പ്രോഗ്രാമുകൾക്ക് ബബിന സുനിൽ, രാജേഷ് പെരുങ്കുഴി, വിശ്വവിനോദിനി, സുബിബാബു, സുജി, സുനി ഫിലിപ്പ്, ധന്യ മധു, ലിബി ജയ്സൺ, സ്മിത മയ്യന്നൂർ, ഷീജ ജേക്കബ്ബ് രേഖ, അനിത, മോൻസി ബാബു മുഫീദ മുനീർ, സുനീഷ് കുമാർ, ഉമ, മണിക്കുട്ടൻ, രാജൻ, മെറിൻ റോയ്, റോയ് മാത്യു, ജീനാ ഷിബു, റീന സുരേഷ്, ജസീല തുടങ്ങിയവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.