സെക്സ് റാക്കറ്റിൽപ്പെട്ട മലയാളി സ്ത്രീകളെ പ്രോസിക്യൂഷനിൽ ഹാജരാക്കി
text_fieldsമനാമ: ബഹ്റൈനിൽ മലയാളികൾ നേതൃത്വം കൊടുക്കുന്ന സെക്സ് റാക്കറ്റിൽനിന്നും രക്ഷപ്പെട്ട് പോലീസ് സ്റ്റേഷനിൽ അഭയം പ്രാപിക്കുകയും തുടർന്ന് എമിഗ്രേഷൻ ജയിലിൽ കഴിയുകയും ചെയ്യുന്ന രണ്ട് മലയാളി സ്ത്രീകൾ തങ്ങളെ ചതിയിൽപ്പെടുത്തിയ രണ്ടുേപരെ തിരിച്ചറിഞ്ഞതായി സൂചന. കേസ് അന്വേഷണത്തിെൻറ ഭാഗമായി പ്രോസിക്യൂഷൻ ഇവരിൽനിന്ന് വിശദമായ മൊഴികൾ രേഖപ്പെടുത്തുകയും തുടർന്ന് ഫോേട്ടാ കാണിച്ചതിൽ നിന്ന് ചില പ്രതികളെ ഇരകൾ തിരിച്ചറിയുകയും ചെയ്തു. എന്നാൽ പ്രതികൾ നാട്ടിലേക്ക് കടന്നതായും സൂചനയുണ്ട്.
കേസ് അന്വേഷണത്തിെൻറ ആദ്യഘട്ടമായാണ് പബ്ലിക് പ്രോസിക്യുഷനിൽ ഇരകളെ ഹാജരാക്കിയത്. അഞ്ചുപേരുടെ േ^ഫാേട്ടായിൽ നിന്നാണ് യുവതികൾ രണ്ടുപേരെ തിരിച്ചറിഞ്ഞത്. കഴിഞ്ഞ ഫെബ്രുവരി 22 നാണ് കോട്ടയം, കോഴിക്കോട് ജില്ലയിൽ നിന്നുള്ള രണ്ട് യുവതികൾ വീട്ടുജോലിക്കാരുടെ വിസയിൽ ബഹ്റൈനിൽ എത്തിയത്. തിരുവനന്തപുരം സ്വദേശികളായ സുധീർ, സജീർ എന്നിവരാണ് ഇവരെ കൊണ്ടുവന്നതെന്നാണ് സ്ത്രീകൾ പറയുന്നത്. കുടുംബ ഭാരം ചുമലിലേറ്റിയവരായിരുന്നു ഇൗ സ്ത്രീകൾ. ഇതിലൊരാൾക്ക് എഞ്ചിനീയറിങ് വിദ്യാർഥിയായ മകനുണ്ട്.
വീട്ടുജോലിക്ക് പ്രതിമാസം 35000 രൂപയായിരുന്നു ശമ്പളം പറഞ്ഞിരുന്നത്.
എന്നാൽ വന്ന ദിവസം പാസ്പോർട്ട് വാങ്ങിയശേഷം, സജീറും സുനീറും ഒരു അപ്പാർട്ട്മെൻറിലേക്കാണ് യുവതികളെ കൊണ്ടുേപായതത്രെ. തുടർന്ന് പീഡനത്തിന് ഇരയാക്കുകയും എതിർക്കാൻ ശ്രമിച്ചതിന് മർദിച്ച് അവശരാക്കുകയും ചെയ്തുവെന്നാണ് മൊഴി. പ്രതികളുടെ നേതൃത്വത്തിൽ മറ്റുചിലരും കാവലിനുണ്ടായിരുന്നുവെന്നും സജീറും സുനീറും തങ്ങൾ നാട്ടിൽ ഒരാളെ കൊന്ന കേസിലെ പ്രതികളാണെന്നും പറഞ്ഞ് സ്ത്രീകളെ ഭീഷണിപ്പെടുത്തിയതായും പറയുന്നു. തുടർന്ന് അപ്പാർട്ട്മെൻറിലേക്ക് പുറത്തുനിന്ന് ആളുകളെ കൊണ്ടുവന്ന് പീഡിപ്പിച്ചു. അപ്പാർട്ട്മെൻറിന് പുറത്ത് കൊണ്ടുപോയും ആളുകൾക്ക് കൈമാറി. അപ്പോഴെല്ലാം കർശനമായ കാവലുണ്ടായിരുന്നു. ഇതിനിടയിൽ നാട്ടിൽ പോകണമെന്ന് കരഞ്ഞുകാല് പിടിച്ചേപ്പാഴെല്ലാം വിസ അടിക്കാൻ ചെലവായ രണ്ടുലക്ഷം രൂപ തരാതെ പോകാൻ കഴിയില്ലെന്നുമായിരുന്നു മറുപടി. എന്നാൽ കഴിഞ്ഞ ഏപ്രിൽ 11 ന് യുവതികൾ, സംഘത്തിെൻറ കണ്ണ് വെട്ടിച്ച് അപ്പാർട്ട്മെൻറിൽ നിന്ന് രക്ഷപ്പെട്ടു. തുടർന്ന് പോലീസ് സ്റ്റേഷനിൽ ഹാജരായി.
അന്ന് രാത്രി പോലീസ് സ്റ്റേഷനിൽ കഴിയുകയും പിന്നീട് ഇവർ എമിഗ്രേഷൻ ജയിലിൽ എത്തപ്പെടുകയും ചെയ്തു. ഇതിനുശേഷം യുവതികൾ ജയിലിൽ നിന്ന് കേരള സർക്കാരിെൻറ പ്രവാസി കമ്മീഷൻ അംഗം സുബൈർ കണ്ണൂരിനെ ഫോണിൽ വിളിച്ച് വിവരം അറിയിച്ചതോടെയാണ് വിവരം പുറംലോകത്തിലേക്ക് എത്താൻ കാരണമായത്. സുബൈർ നാട്ടിലായതിനാൽ വിവരം ബഹ്റൈനിലുള്ള സാമൂഹിക പ്രവർത്തകനായ ബഷീർ അമ്പലായിയെ അറിയിച്ചു. അദ്ദേഹം സ്ത്രീകളെ ഫോണിൽ വിളിച്ച് വിവരങ്ങൾ അന്വേഷിക്കുകയും ആ േഫാൺ സംഭാഷണങ്ങൾ അേദഹം അഡ്മിനായ മലയാളി വാട്ട്സാപ്പ് ഗ്രൂപ്പിലേക്ക് പോസ്റ്റ് ചെയ്യുകയുമുണ്ടായി.
നാല് മാസത്തോളം മുമ്പ് ബഹ്റൈനിലേക്ക് സെക്സ് റാക്കറ്റിൽ അകപ്പെട്ട് തൃശൂർ ജില്ലക്കാരി ആത്മഹത്യ ചെയ്തിരുന്നു. ഇവരെ നാട്ടിൽ നിന്ന് കബളിപ്പിച്ച് ഇവിടെ എത്തിച്ചതും ഒരു മലയാളിയുടെ സ്ത്രീയുടെ നേതൃത്വത്തിലായിരുന്നു.
വീട്ടുജോലി വിസയിൽ കൊണ്ടുവന്ന് സ്ത്രീകളെ ലൈംഗിക ചൂഷണത്തിന് ഇരയാക്കാൻ നേതൃത്വം നൽകുന്ന മലയാളികളെ കണ്ടെത്താൻ കേരള സർക്കാർ ശ്രമിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. ഇത്തരം വിഷയങ്ങൾ വെളിയിൽ വരുേമ്പാൾ ഉണ്ടാകുന്ന ഒച്ചയും പ്രതികരണങ്ങളും കുറച്ച് കഴിയുേമ്പാൾ ശമിക്കുകയും കുറ്റവാളികൾ രക്ഷപ്പെടുകയും ചെയ്യുന്ന പ്രവണതയാണ് കേരളത്തിലുള്ളത് എന്ന് വിമർശമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.