Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightവി​ദ്യാ​ർ​ഥി​ക്കു...

വി​ദ്യാ​ർ​ഥി​ക്കു നേ​രെ ലൈം​ഗി​കാ​തി​ക്ര​മം: അ​ധ്യാ​പ​​ക​ൻ റി​മാ​ൻ​ഡി​ൽ

text_fields
bookmark_border
വി​ദ്യാ​ർ​ഥി​ക്കു നേ​രെ ലൈം​ഗി​കാ​തി​ക്ര​മം: അ​ധ്യാ​പ​​ക​ൻ റി​മാ​ൻ​ഡി​ൽ
cancel


മ​നാ​മ: വി​ദ്യാ​ർ​ഥി​ക്കു​​നേ​രെ ലൈം​ഗി​കാ​തി​ക്ര​മ പ​രാ​തി ഉ​യ​ർ​ന്ന​തി​നെ തു​ട​ർ​ന്ന്​ അ​ധ്യാ​പ​ക​നെ റി​മാ​ൻ​ഡ്​ ചെ​യ്യാ​ൻ ഉ​ത്ത​ര​വ്. ഒ​രു സ​ർ​ക്കാ​ർ സ്​​കൂ​ളി​ലെ​ ഏ​ഴ്​ വ​യ​സ്സാ​യ കു​ട്ടി​ക്കെ​തി​രെ​യാ​ണ് സ്കൂ​ൾ കാ​മ്പ​സി​ന് പു​റ​ത്തു​വെ​ച്ച് ലൈം​ഗി​കാ​തി​ക്ര​മ​മു​ണ്ടാ​യ​ത്. കു​ട്ടി​യു​ടെ പി​താ​വി​ന്‍റെ പ​രാ​തി​യി​ലാ​ണ്​ കേ​സെ​ടു​ത്ത​ത്. പ​രാ​തി​യി​ൽ സ്‌​കൂ​ൾ അ​ധ്യാ​പ​ക​നെ ഉ​ൾ​പ്പെ​ടു​ത്തി നോ​ർ​ത്തേ​ൺ ഗ​വ​ർ​ണ​റേ​റ്റ് പൊ​ലീ​സ് ഡ​യ​റ​ക്‌​ട​റേ​റ്റി​ൽ​നി​ന്ന് പ​ബ്ലി​ക് പ്രോ​സി​ക്യൂ​ഷ​ന് റി​പ്പോ​ർ​ട്ട് ല​ഭി​ച്ച​താ​യി ഫാ​മി​ലി ആ​ൻ​ഡ് ചൈ​ൽ​ഡ് പ്രോ​സി​ക്യൂ​ഷ​ൻ ഡെ​പ്യൂ​ട്ടി ഹെ​ഡ് പ​റ​ഞ്ഞു.

സാ​ഹ​ച​ര്യ​ത്തെ​ളി​വു​ക​ളു​ടെ​യും സാ​ക്ഷി​മൊ​ഴി​ക​ളു​ടെ​യും വൈ​ദ്യ​പ​രി​ശോ​ധ​ന​ക​ളു​ടെ​യും അ​ടി​സ്​​ഥാ​ന​ത്തി​ലാ​ണ്​ പ്ര​തി​ക്കെ​തി​രെ ന​ട​പ​ടി​യു​മാ​യി മു​ന്നോ​ട്ടു​പോ​കു​ന്ന​ത്. തു​ട​ർ​ന്നു​ള്ള അ​ന്വേ​ഷ​ണ​ത്തി​ൽ മ​റ്റ് വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​നേ​രെ​യും സ​മാ​ന സം​ഭ​വ​ങ്ങ​ളു​ണ്ടാ​യ​താ​യി ക​ണ്ടെ​ത്തി. 30ന്​ ​ചേ​രു​ന്ന ക്രി​മി​ന​ൽ ഹൈ​കോ​ട​തി​യി​ൽ ​പ്ര​തി​ക്കെ​തി​രെ ശി​ക്ഷ വി​ധി​ക്കും. ജീ​വ​പ​ര്യ​ന്തം​വ​രെ ശി​ക്ഷ ല​ഭി​ക്കാ​വു​ന്ന ​കുറ്റമാ​ണി​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime Newssexual abuse
News Summary - Sexual assault on student: Teacher remanded
Next Story