പൗരത്വ ഭേദഗതി നിയമം: നിയമസഭയിലെ ഒരുമിച്ചുള്ള പ്രതിഷേധം നല്ല സന്ദേശം –ഷാനിമോൾ ഉസ്മാൻ
text_fieldsമനാമ: പൗരത്വ ഭേദഗതി നിയമത്തിനെതിരെ നിയമസഭയിൽ ഇടതുപക്ഷത്തോടൊപ്പം കോൺഗ്രസ ് പ്രതിഷേധത്തിൽ പെങ്കടുത്തത് നല്ല സന്ദേശമാണ് നൽകുന്നതെന്ന് ഷാനിമോൾ ഉസ്മാ ൻ എം.എൽ.എ. ബഹ്റൈനിൽ സന്ദർശനത്തിനെത്തിയ അവർ ‘ഗൾഫ് മാധ്യമ’ത്തോട് സംസാരിക്കുകയായിരുന്നു. ഇക്കാര്യത്തിൽ കെ.പി.സി.സി പ്രസിഡൻറിെൻറയും പ്രതിപക്ഷ നേതാവിെൻറയും നിലപാടുകൾ തമ്മിൽ വൈരുധ്യമില്ല. നേതൃത്വത്തോട് ആലോചിച്ച് മാത്രമാണ് നിയമസഭയിൽ ഒരുമിച്ച് പ്രതിഷേധിക്കാനുള്ള തീരുമാനമെടുത്തത്. അതിെൻറ അർഥം എല്ലാക്കാലത്തും സി.പി.എമ്മുമായി യോജിച്ച് സമരം നടത്തുമെന്നല്ല. സി.പി.എമ്മിെൻറ അക്രമരാഷ്ട്രീയത്തെ കോൺഗ്രസ് തുറന്നുകാട്ടുമെന്നും അവർ പറഞ്ഞു. പൗരത്വ ഭേദഗതി നിയമത്തിലെ പ്രതിഷേധത്തെ വിലയിരുത്തുന്നതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആഭ്യന്തര മന്ത്രി അമിത് ഷാക്കും തെറ്റുപറ്റി.
മുസ്ലിംകൾ മാത്രമാണ് എതിർപ്പുയർത്തുക എന്നാണ് അവർ കണക്കുകൂട്ടിയത്. എന്നാൽ, രാഷ്ട്രീയത്തിനും മതത്തിനും അതീതമായി എല്ലാവരും പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു. രാജ്യത്തെ ഒരു വിഭാഗത്തെ മാത്രം അടർത്തിമാറ്റി പൗരത്വ ഭേദഗതി നിയമം നടപ്പാക്കാനാണ് കേന്ദ്ര സർക്കാർ നീക്കം. മതേതരത്വവും ജനാധിപത്യവും ഇല്ലാതാക്കാനാണ് ബോധപൂർവം ശ്രമിക്കുന്നത്. സാമൂഹിക സുരക്ഷക്കുവേണ്ടി ഒന്നും ചെയ്യാതെ െഎക്യവും അഖണ്ഡതയും തകർക്കുകയാണ് ചെയ്യുന്നത്. ലോകം ബഹുമാനത്തോടെ കാണുന്ന ഭരണഘടനയെ തകർക്കുന്ന നടപടികളാണ് കേന്ദ്ര സർക്കാർ സ്വീകരിക്കുന്നത്.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ സർവകലാശാലകളിൽ ഉയർന്നുവരുന്ന പ്രതിഷേധം പ്രതീക്ഷ നൽകുന്നതാണെന്നും അവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.