ഷറഫ് ഡി.ജിയിൽ എല്ലാ ഉൽപന്നങ്ങൾക്കും 50 ശതമാനം വരെ വിലക്കുറവ്
text_fieldsമനാമ: എല്ലാ ഉപഭോക്താക്കൾക്കും സമ്മാനം ഉറപ്പുവരുത്തുന്ന രീതിയിൽ ഷറഫ് ഡിജി വമ്പൻ ഓഫറുകൾ പ്രഖ്യാപിച്ചു. മേയ് 25 മുതൽ ജൂൺ ഏഴുവരെയാണ് ഓഫർ. എല്ലാ ഉൽപന്നങ്ങൾക്കും 50 ശതമാനം വരെ ഡിസ്കൗണ്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 150 ദീനാറിലധികം തുകക്ക് പർച്ചേസ് ചെയ്യുന്ന ആദ്യ 50 പേർക്ക് മൈക്രോവേവ് ഓവൻ സൗജന്യമായി ലഭിക്കും. ഇതുകൂടാതെ 250 ദീനാറിലധികം പർച്ചേസ് നടത്തുന്നവർക്ക് അഞ്ചു ദീനാറിന്റെ സമ്മാനക്കൂപ്പൺ ലഭിക്കും. ഇതുകൂടാതെ രണ്ടു ദീനാറിന്റെ അസ്ഗറലി വൗച്ചറും 15 ദീനാറിന്റെ അൽ ഹിലാൽ ആരോഗ്യ പരിശോധന വൗച്ചറും ഓരോ പർച്ചേസിനുമൊപ്പം ലഭിക്കും. 150 ദീനാറിനു മുകളിലുള്ള വിലക്ക് എൽജി എയർ കണ്ടീഷണറോ റഫ്രിജറേറ്ററോ വാങ്ങുമ്പോൾ എസ്ടിസി പേയിൽ ആറു ശതമാനം കാഷ്ബാക്ക് ലഭിക്കും.
മാത്രമല്ല, നറുക്കെടുപ്പിലൂടെ ജോർജിയയിലേക്ക് ഒരു ഉല്ലാസയാത്രയും തരപ്പെട്ടേക്കും. 55 ഇഞ്ച് അല്ലെങ്കിൽ അതിന് മുകളിലുള്ള ടി.വി വാങ്ങുന്ന ഭാഗ്യവാന്മാർക്ക് 65 ഇഞ്ച് 4കെ സ്മാർട്ട് ടി.വി നറുക്കെടുപ്പിലൂടെ ലഭിക്കും. തെരഞ്ഞെടുത്ത എൻ.ബി.കെ കാർഡുകളിൽ നാലു ശതമാനം കാഷ് ബാക്കും തിരഞ്ഞെടുത്ത എച്ച്.എസ്.ബി.സി ക്രെഡിറ്റ് കാർഡുകളിൽ ഒരു ശതമാനം കാഷ് ബാക്കും ലഭിക്കും. ഇതുകൂടാതെ 12 മാസം വരെ പൂജ്യം ശതമാനം ഇ.എം.ഐയിൽ സാധനങ്ങൾ വാങ്ങാനുള്ള അവസരവും ഉപഭോക്താക്കൾക്ക് ലഭിക്കും.
എല്ലാ ഇലക്ട്രോണിക്സ് ഐറ്റങ്ങളും വിസ്മയിപ്പിക്കുന്ന വിലകളിൽ ലഭിക്കും. ഡിജി അംഗങ്ങൾക്ക് പ്രത്യേക ഡിസ്കൗണ്ടും കൂടുതൽ ആകർഷകമായ ഓഫറുകളും ലഭിക്കും. ബഹ്റൈൻ സിറ്റി സെന്റർ, എൻമ മാൾ റിഫ, സീഫ് മാൾ മുഹറഖ് എന്നിവിടങ്ങളിലെ ഷറഫ്ഡിജി ഷോപ്പുകൾ സന്ദർശിക്കുക. അല്ലെങ്കിൽ ഓൺലൈനായി @Bahrain.SharafDG.com സന്ദർശിക്കുക. കൂടുതൽ വിവരങ്ങൾക്ക് +973 6698 3045 എന്ന നമ്പറിൽ വാട്ട്സ്ആപ് ചെയ്യുകയോ 80008007 എന്ന നമ്പറിൽ വിളിക്കുകയോ ചെയ്യുക (ടോൾ ഫ്രീ).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.