ജര്‍മന്‍ അംബാസഡറെ ശൈഖ് ഖാലിദ് സ്വീകരിച്ചു
text_fieldsമനാമ: ബഹ്റൈനിലെ ജര്‍മന്‍ അംബാസഡര്‍ കയ് ഥാമോ ബെക്മാനെ ഹമദ് രാജാവിെൻറ നയതന്ത്ര ഉപദേഷ്ടാവ് ശൈഖ് ഖാലിദ് ബിന്‍ അഹ്മദ് ബിന്‍ മുഹമ്മദ് ആല് ഖലീഫ സ്വീകരിച്ചു. ഇരുരാജ്യങ്ങളും തമ്മില്‍ നിലനില്‍ക്കുന്ന ബന്ധവും വിവിധ മേഖലകളിലെ സഹകരണവും മെച്ചപ്പെട്ട രീതിയിലാണെന്ന് വിലയിരുത്തുകയും കൂടുതല്‍ മേഖലകളില്‍ സഹകരണത്തിനുള്ള സാധ്യതകള്‍ ആരായുകയും ചെയ്തു.
ഇസ്രായേലുമായുള്ള നയതന്ത്ര ബന്ധം സ്ഥാപിക്കാനുള്ള കരാറിനെ സ്വാഗതം ചെയ്ത അംബാസഡര്‍ മേഖലയില്‍ സമാധാനം സ്ഥാപിക്കുന്നതിന് ഇത് മുതല്‍ക്കൂട്ടാകുമെന്ന് പ്രത്യാശിച്ചു. ബഹ്റൈനുമായി വിവിധ മേഖലകളില്‍ സഹകരണം വ്യാപിപ്പിക്കാന്‍ ഒരുക്കമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.