ദീപാവലി ആഘോഷത്തിൽ പങ്കുചേർന്ന് ശൈഖ് മുഹമ്മദ് ബിൻ സൽമാൻ ആൽ ഖലീഫ
text_fieldsമനാമ: ദീപാവലി ആഘോഷത്തോടനുബന്ധിച്ച് ശൈഖ് മുഹമ്മദ് ബിൻ സൽമാൻ ആൽ ഖലീഫ വിവിധ ഇന്ത്യൻ കുടുംബങ്ങൾ സന്ദർശിച്ചു.
രാജാവ് ഹമദ് ബിൻ ഇൗസ ആൽ ഖലീഫയുടെ കാഴ്ചപ്പാടിനനുസൃതമായി സഹവർത്തിത്വവും സഹിഷ്ണുതയും പ്രാവർത്തികമാക്കുന്നതിനുള്ള പ്രതിബദ്ധത അദ്ദേഹം ഉൗന്നിപ്പറഞ്ഞു.
അസർപോട്ട, താക്കർ, കവലാനി, വൈദ്യ, ഭാട്യ, കേവൽറാം, മുൽജിമൽ എന്നീ കുടുംബങ്ങളാണ് അദ്ദേഹം സന്ദർശിച്ചത്. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ ആശംസകൾ അദ്ദേഹം കൈമാറി.
വിവിധ വിഭാഗങ്ങൾക്ക് തങ്ങളുടെ മതവിശ്വാസം പിന്തുടരാൻ ബഹ്റൈനിൽ സാധിക്കുന്നത് അദ്ദേഹം ചൂണ്ടിക്കാട്ടി. രാജ്യത്തിെൻറ തുറന്ന സമീപനമാണ് ഇതിന് സാഹചര്യമൊരുക്കിയത്. എല്ലാ മതങ്ങളെയും ബഹുമാനിക്കുന്ന മൂല്യങ്ങളാണ് ബഹ്റൈൻ സമൂഹം പിന്തുടരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ധനകാര്യ, ദേശീയ സമ്പദ്വ്യവസ്ഥ വകുപ്പ് മന്ത്രി ശൈഖ് സൽമാൻ ബിൻ ഖലീഫ ആൽ ഖലീഫയും മുതിർന്ന ഉദ്യോഗസ്ഥരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.