Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightശൈ​ഖ് നാ​സ​റി​ന്റെ...

ശൈ​ഖ് നാ​സ​റി​ന്റെ വി​ജ​യം: അ​ഭി​ന​ന്ദി​ച്ച് ഭ​ര​ണാ​ധി​കാ​രി​ക​ൾ

text_fields
bookmark_border
world endurance championship
cancel
camera_alt

ശൈ​ഖ് നാ​സ​റി​നെ കി​രീ​ടാ​വ​കാ​ശി പ്രി​ൻ​സ് സ​ൽ​മാ​ൻ ബി​ൻ ഹ​മ​ദ് ആ​ൽ

ഖ​ലീ​ഫ​യും ശൈ​ഖ് ഖാ​ലി​ദും അ​ഭി​ന​ന്ദി​ക്കു​ന്നു

മ​നാ​മ: ലോ​ക എ​ൻ​ഡ്യൂ​റ​ൻ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ തു​ട​ർ​ച്ച​യാ​യ ര​ണ്ടാം ത​വ​ണ​യും കി​രീ​ടം ചൂ​ടി​യ ശൈ​ഖ് നാ​സ​റി​നെ അ​ഭി​ന​ന്ദി​ച്ച് ഹ​മ​ദ് രാ​ജാ​വും കി​രീ​ടാ​വ​കാ​ശി​യും. ജീ​വ കാ​രു​ണ്യ, യു​വ​ജ​ന കാ​ര്യ​ങ്ങ​ള്‍ക്കാ​യു​ള്ള ഹ​മ​ദ് രാ​ജാ​വി​ന്റെ പ്ര​തി​നി​ധി കൂ​ടി​യാ​യ ശൈ​ഖ് നാ​സ​ർ ബി​ൻ ഹ​മ​ദ് ആ​ൽ ഖ​ലീ​ഫ 160 കി​ലോ​മീ​റ്റ​ർ റൈ​ഡി​ൽ വ്യ​ക്തി​ഗ​ത ചാ​മ്പ്യ​നു​മാ​യി.

ശൈ​ഖ് നാ​സ​റി​നെ ഹ​മ​ദ് രാ​ജാ​വ് ഫോ​ണി​ൽ വി​ളി​ച്ച് അ​ഭി​ന​ന്ദി​ച്ചു. ഫ്രാ​ൻ​സി​ലെ മോ​ൺ​പാ​സി​യ​ർ ഫീ​ൽ​ഡി​ൽ ന​ട​ന്ന ലോ​ക​ചാ​മ്പ്യ​ൻ​ഷി​പ്പി​ലെ ഈ ​വി​ജ​യം രാ​ജ്യ​ത്തി​നാ​ക​മാ​നം സ​ന്തോ​ഷം ന​ൽ​കു​ന്ന​താ​ണെ​ന്ന് ഹ​മ​ദ് രാ​ജാ​വ് പ​റ​ഞ്ഞു.

രാ​ജ്യ​ത്തി​ന്‍റെ കാ​യി​ക മേ​ഖ​ല​യു​ടെ പു​രോ​ഗ​തി​ക്കാ​യി കി​രീ​ടാ​വ​കാ​ശി​യും പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ പ്രി​ൻ​സ് സ​ൽ​മാ​ൻ ബി​ൻ ഹ​മ​ദ് ആ​ൽ ഖ​ലീ​ഫ ന​ൽ​കു​ന്ന പി​ന്തു​ണ​യെ​യും ഹ​മ​ദ് രാ​ജാ​വ് അ​ഭി​ന​ന്ദി​ച്ചു.

സ്വ​ർ​ണ്ണ മെ​ഡ​ൽ ഏ​റ്റു​വാ​ങ്ങി​യ​തി​നു​ശേ​ഷം ശൈ​ഖ് നാ​സ​ർ കു​ടും​ബ​ത്തോ​ടൊ​പ്പം

ഹ​മ​ദ് രാ​ജാ​വി​ന്റെ മാ​നു​ഷി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ​യും യു​വ​ജ​ന കാ​ര്യ​ങ്ങ​ളു​ടെ​യും പ്ര​തി​നി​ധി​യും റോ​യ​ൽ എ​ൻ​ഡ്യൂ​റ​ൻ​സ് ടീം ​ക്യാ​പ്റ്റ​നു​മാ​യ ശൈ​ഖ് നാ​സ​റി​ന്റെ വി​ജ​യം ബ​ഹ്‌​റൈ​നെ കാ​യി​ക​രം​ഗ​ത്ത് പു​തി​യ ഉ​യ​ര​ങ്ങ​ളി​ലേ​ക്ക് ഉ​യ​ർ​ത്തും. കാ​യി​ക​രം​ഗ​ത്തി​നു​ള്ള ഹ​മ​ദ് രാ​ജാ​വി​ന്റെ അ​ച​ഞ്ച​ല​മാ​യ പി​ന്തു​ണ​ക്ക് കി​രീ​ടാ​വ​കാ​ശി​യും ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി.

ബ​ഹ്‌​റൈ​ന്റെ ആ​ഗോ​ള കാ​യി​ക സാ​ന്നി​ധ്യം വ​ർ​ധി​പ്പി​ക്കു​ന്ന​തി​ൽ ശൈ​ഖ് നാ​സ​റി​ന്റെ നേ​തൃ​ത്വ​ത്തെ അ​ദ്ദേ​ഹം പ്ര​ശം​സി​ക്കു​ക​യും റോ​യ​ൽ എ​ൻ​ഡ്യൂ​റ​ൻ​സ് ടീ​മി​ന് കൂ​ടു​ത​ൽ വി​ജ​യ​ങ്ങ​ൾ ആ​ശം​സി​ക്കു​ക​യും ചെ​യ്തു.

ച​രി​ത്ര​വി​ജ​യ​ത്തി​ന് സാ​ക്ഷ്യം വ​ഹി​ക്കാ​നെ​ത്തി​യ കി​രീ​ടാ​വ​കാ​ശി​യും പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ പ്രി​ൻ​സ് സ​ൽ​മാ​ൻ ബി​ൻ ഹ​മ​ദ് ആ​ൽ ഖ​ലീ​ഫ റോ​യ​ൽ എ​ൻ​ഡ്യൂ​റ​ൻ​സ് ടീ​മി​നെ തു​ട​ർ​ച്ച​യാ​യ വി​ജ​യ​ങ്ങ​ൾ​ക്ക് ആ​ശം​സ​ക​ൾ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bahrain NewsSheikh NasarWorld Endurance Championship
News Summary - Sheikh Nasar's Victory-Rulers Congratulated
Next Story