ശൈഖ് നാസർ ബിൻ ഹമദ് ആൽ ഖലീഫയെ ഹമദ് രാജാവ് ലെഫ്റ്റനന്റ് ജനറൽ പദവിയിലേക്ക് ഉയർത്തി
text_fieldsശൈഖ് നാസർ ബിൻ ഹമദ് ആൽ ഖലീഫക്ക് ഹമദ് രാജാവ് ലെഫ്റ്റനന്റ് ജനറൽ പദവി സമ്മാനിക്കുന്നു
മനാമ: ദേശീയ സുരക്ഷ ഉപദേഷ്ടാവ്, സുപ്രീം ഡിഫൻസ് കൗൺസിൽ സെക്രട്ടറി ജനറൽ, റോയൽ ഗാർഡ് കമാൻഡർ സ്ഥാനങ്ങൾ വഹിക്കുന്ന മേജർ ജനറൽ ശൈഖ് നാസർ ബിൻ ഹമദ് ആൽ ഖലീഫയെ സായുധസേനയുടെ പരമോന്നത കമാൻഡർകൂടിയായ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ, ലെഫ്റ്റനന്റ് ജനറൽ പദവിയിലേക്ക് ഉയർത്തി. രാജാവ് ബഹ്റൈൻ ഡിഫൻസ് ഫോഴ്സിന്റെ (ബി.ഡി.എഫ്) ജനറൽ കമാൻഡ് സന്ദർശിച്ച വേളയിലാണ് പദവി നൽകിയത്. ബി.ഡി.എഫ് കമാൻഡർ ഇൻ ചീഫ് ഫീൽഡ് മാർഷൽ ശൈഖ് ഖലീഫ ബിൻ അഹമ്മദ് ആൽ ഖലീഫയും സന്നിഹിതനായിരുന്നു.
ഹമദ് രാജാവിനൊപ്പം രാജാവിന്റെ വ്യക്തിഗത പ്രതിനിധി ശൈഖ് അബ്ദുല്ല ബിൻ ഹമദ് ആൽ ഖലീഫ, റോയൽ ഗാർഡ് സ്പെഷൽ ഫോഴ്സ് കമാൻഡർ കേണൽ ശൈഖ് ഖാലിദ് ബിൻ ഹമദ് ആൽ ഖലീഫ എന്നിവരും ഉണ്ടായിരുന്നു.
സൈനിക മേഖലയിൽ നൽകിയ സേവനങ്ങൾ, സൗഹൃദ രാജ്യങ്ങളിലെ ദുരിതബാധിതരായ ആളുകൾക്ക് ദുരിതാശ്വാസം എത്തിക്കാനും അനാഥരെ സഹായിക്കാനും കാണിക്കുന്ന താൽപര്യം എന്നിവയെല്ലാം പരിഗണിച്ചാണ് സ്ഥാനക്കയറ്റം. യു.എ.ഇയിലെ അബൂദബിയിൽ നടന്ന ലോക എൻഡ്യൂറൻസ് ചാമ്പ്യൻഷിപ്പടക്കം നിരവധി കുതിരയോട്ട മത്സരങ്ങളിൽ ശൈഖ് സാസർ മികവ് തെളിയിച്ചിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.