ശൈഖ് സായിദ് റോഡ് വികസന പ്രവൃത്തി മന്ത്രി സന്ദർശിച്ചു
text_fieldsമനാമ: ശൈഖ് സായിദ് റോഡ് വികസന പ്രവൃത്തികൾ പൊതുമരാമത്ത്, മുനിസിപ്പാലിറ്റികാര്യ, നഗരാസൂത്രണ വകുപ്പ് മന്ത്രി ഇസാം ബിൻ അബ്ദുല്ല ഖലഫ് സന്ദർശിച്ചു. പൊതുമരാമത്ത് അണ്ടർ സെക്രട്ടറി അഹ്മദ് അബ്ദുൽ അസീസ് അൽ ഖയ്യാത്ത്, റോഡ് പ്രോജക്ട്സ് ആൻഡ് മെയ്ൻറനൻസ് ഡിപ്പാർട്ട്മെൻറ് ഡയറക്ടർ സായിദ് ബദ്ർ അലാവി തുടങ്ങിയവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
പദ്ധതിയുടെ വിശദാംശങ്ങൾ കൺസൽട്ടൻറ് മന്ത്രിക്ക് വിശദീകരിച്ചുകൊടുത്തു. ഇതുവരെ 62 ശതമാനം പ്രവൃത്തികളാണ് പൂർത്തിയായത്. ഡിസംബർ 16 സ്ട്രീറ്റിൽനിന്നുള്ള പദ്ധതിയുടെ ആദ്യഘട്ടം കഴിഞ്ഞമാസം ഒടുവിലാണ് പൂർത്തീകരിച്ചത്. രണ്ടാംഘട്ടത്തിൽ ശൈഖ് സായിദ് റോഡ് 3.2 കിലോമീറ്റർ നീളത്തിൽ രണ്ടുവരിയിൽനിന്ന് മൂന്നുവരിയായി വികസിപ്പിക്കും. അടുത്തവർഷം ആദ്യപാദത്തിൽ ഇതിെൻറ പ്രവൃത്തി പുർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. മൂന്നാംഘട്ടം ഒൗട്ടർ സൽമാബാദ് സ്ട്രീറ്റ് (സ്ട്രീറ്റ് നം. 12) വികസനമാണ്. ഇൗ പാതയും 3.2 കിലോമീറ്റർ നീളത്തിൽ മൂന്നുവരിയായി വികസിപ്പിക്കും. അടുത്ത വർഷം രണ്ടാം പകുതിയിൽ പ്രവൃത്തി പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്.
ബഹ്റൈനിലെ പ്രധാന റോഡ് വികസന പദ്ധതികളിലൊന്നാണ് ഇതെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പറഞ്ഞു. ആലി, സൽമാബാദ്, മദീനത്ത് സായിദ് എന്നിവിടങ്ങളിൽനിന്ന് ശൈഖ് ഖലീഫ ബിൻ സൽമാൻ സ്ട്രീറ്റ് വഴി മനാമയിലേക്കും തിരിച്ചുമുള്ള പ്രധാന പാതയാണിത്. ഇൗസ ടൗണിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് എളുപ്പത്തിൽ എത്തിച്ചേരാനും ഡ്രൈവിങ് സ്കൂൾ, ബഹ്റൈൻ നാഷനൽ സ്റ്റേഡിയം എന്നിവിടങ്ങളിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാനും ഇൗ റോഡ് സഹായിക്കും.
ഇതോടൊപ്പം, റാംലി ഹൗസിങ് പദ്ധതി പ്രദേശത്തുനിന്ന് ശൈഖ് ഇൗസ ബിൻ സൽമാൻ സ്ട്രീറ്റിലേക്ക് 1.2 കിലോമീറ്റർ നീളത്തിൽ അഴുക്കുചാൽ നിർമാണവും നടപ്പാക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.