ഷേരിയും സാഫിയും പിടിക്കുന്നതിന് നിരോധനം
text_fieldsമനാമ: രാജ്യത്ത് ഷേരി, സാഫി, ആൻഡാഗ് മത്സ്യങ്ങളെ പിടികൂടുന്നതിന് നിരോധനവുമായി സുപ്രീം കൗൺസിൽ ഫോർ എൻവയൺമെന്റ് (എസ്.സി.ഇ). ഏപ്രിൽ ഒന്ന് മുതൽ മേയ് 31 വരെ ഇത്തരം മത്സ്യങ്ങളെ പിടിക്കരുതെന്നാണ് എസ്.സി.ഇയുടെ ഉത്തരവ്. പ്രജനന കാലമായതിനാലാണ് രണ്ട് മാസങ്ങളിൽ മത്സ്യബന്ധനം നിരോധിച്ചത്.
നിരോധന കാലയളവിൽ അബദ്ധവശാൽ ഈ മത്സ്യങ്ങളെ പിടികൂടിയാൽ ഉടൻതന്നെ അവയെ കടലിലേക്ക് തിരികെ വിടണമെന്നും നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു. സമുദ്ര വിഭവങ്ങൾ സംരക്ഷിക്കുന്നതിനും പാരിസ്ഥിതിക സന്തുലിതാവസ്ഥ പുനഃസ്ഥാപിക്കുന്നതിനും സമുദ്ര ആവാസവ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കുന്നതിനും പ്രാദേശിക വിപണികളിൽ ലഭ്യമായ മത്സ്യങ്ങളുടെ അളവും വൈവിധ്യവും വർധിപ്പിക്കുന്നതിനുമുള്ള ബഹ്റൈന്റെ ശ്രമങ്ങളുടെ ഭാഗമാണ് ഈ നടപടി. നിലവിൽ ചെമ്മീൻ പിടിക്കുന്നതിനും രാജ്യത്ത് നിരോധനം നിലനിൽക്കുന്നുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.