ആട്ടവും പാട്ടുമായി ഷിഫ അല്‍ ജസീറ ഓണാഘോഷം
text_fieldsമനാമ: ആട്ടവും പാട്ടും മാവേലിയും പുലിക്കളിയുമായി ഷിഫ അല്‍ ജസീറ ഹോസ്പിറ്റല്‍ ഓണം ആഘോഷിച്ചു. ഓണപ്പൂക്കളം, ഘോഷയാത്ര, ഓണപ്പാട്ടുകള്‍, തിരുവാതിരക്കളി, സൂഫി ഡാന്‍സ്, വിവിധ ഓണക്കളികള്‍, വടംവലി തുടങ്ങിയവ ആഘോഷത്തെ ആവേശകരമാക്കി.വര്‍ണാഭമായ ഘോഷയാത്രയോടെയാണ് ആഘോഷത്തിനു തുടക്കമായത്.
മാവേലിയും ചെണ്ടവാദ്യ മേളങ്ങളും പുലിക്കളിയും മുത്തുക്കുടകളും താലപ്പൊലിയും അകമ്പടിയായി നടന്ന ഘോഷയാത്രയില്‍ ആശുപത്രിയിലെ ഡോക്ടര്‍മാരും ജീവനക്കാരും പരമ്പരാഗത വസ്ത്രങ്ങള്‍ ധരിച്ച് അണിനിരന്നു. തുടര്‍ന്ന് ഗൃഹാതുരത്വം നിറഞ്ഞ ഓണപ്പാട്ടുകളുമായി സൗമ്യ-കീര്‍ത്തി ടീമും പഴയ സിനിമ പാട്ടുകളുമായി ഡോ. ഷംനാദ്- സക്കീര്‍ ടീമും വേദിയിലെത്തി. സ്പെഷലിസ്റ്റ് സര്ജന് ഡോ. സുബ്രഹ്മണ്യന്, ഓര്ത്തോഡോണ്ടിസ്റ്റ് രാഹുല്‍ രാജീവ്, അസ്ഫ ഫാത്തിമ നസീര്‍ എന്നിവരും ഗാനം ആലപിച്ചു.
സൗമ്യ ആൻഡ് ടീമിന്റെ തിരുവാതിരക്കളി, നീതു ആൻഡ് ടീമിന്റെ ഡാന്‍സ്, മിഥുനയുടെ നേതൃത്വത്തില്‍ ഫാര്‍മസി ടീമിന്റെ ഫ്യൂഷന്‍ ഡാന്‍സ്, ഹയയുടെ സിംഗ്ള്‍ ഡാന്‍സ് എന്നിവയും അരങ്ങേറി. സംഗീതം മാത്രം പശ്ചാത്തലമാക്കി പരമ്പരാഗത തുര്‍ക്കി ശൈലിയില്‍ ഷിബിലി അവതരിപ്പിച്ച സൂഫി ഡാന്‍സ് പ്രേക്ഷകര്‍ നിറഞ്ഞ കൈയടിയോടെ സ്വീകരിച്ചു.
പരമ്പരാഗത ഓണസദ്യക്കുശേഷം ലെമണ്‍-സ്പൂണ്‍ റെയ്സ്, കുളം കര, വടംവലി തുടങ്ങിയവയില്‍ മത്സരങ്ങള്‍ അരങ്ങേറി. ലെമണ്‍-സ്പൂണ്‍ റെയ്സില്‍ ജിഷ്ണക്ക് ഒന്നാം സ്ഥാനം ലഭിച്ചു. താജ്, ലിസി എന്നിവര്‍ രണ്ടാം സ്ഥാനം പങ്കിട്ടു. കുളം കര മത്സരത്തില്‍ താജിനാണ് ഒന്നാം സ്ഥാനം. പ്രിയങ്ക, ജെനി എന്നിവര്‍ രണ്ടാം സ്ഥാനം പങ്കിട്ടു. വനിതവിഭാഗം വടംവലിയില്‍ ലിജു ടീമും പുരുഷ വിഭാഗത്തില്‍ മാര്‍ക്കറ്റിങ്-ഇന്‍ഷുറന്‍സ് ടീമും ഒന്നാം സ്ഥാനം കരസ്ഥമാക്കി.
വനിത വിഭാഗത്തില്‍ രണ്ടും പുരുഷ വിഭാഗത്തില്‍ ആറും ടീമുകള്‍ വടംവലിയില്‍ കരുത്ത് തെളിയിക്കാന്‍ രംഗത്തിറങ്ങി. സി.ഇ.ഒ ആൻഡ് ഡയറക്ടര്‍ ഹബീബ് റഹ്മാന്, ഡയറക്ടര്‍ ഷബീര്‍ അലി, ചീഫ് ഓപറേറ്റിങ് ഓഫിസര്‍ ഡോ. സായ് ഗിരിധര്‍, മെഡിക്കല്‍ ഡയറക്ടര്‍ ഡോ. സല്മാന് ഗരീബ്, മെഡിക്കല്‍ അഡ്മിനിസ്ട്രേറ്റര്‍ ഡോ. ഷംനാദ് മജീദ്, കണ്‍സൽട്ടന്റ് ഗ്യാസ്ട്രോ എന്ററോളജിസ്റ്റ് ഡോ. ഹിഷാം മുഹമ്മദ് ജലാല്‍ അമര്‍.
കണ്‍സൽട്ടന്റ് അനസ്തറ്റിസ്റ്റ് ഡോ. ആദെല്‍ മുഹമ്മദ് ഗമാല്‍, കണ്‍സൽട്ടന്റ് നിയോ നാറ്റോളജിസ്റ്റ് ഡോ. അബ്ദുല്‍ ഹാദി, മുതിര്‍ന്ന ഡോക്ടര്‍മാരായ ചന്ദ്രശേഖരന് നായര്‍, പ്രേമാനന്ദന്, അലീമ, മറ്റ് ഡോക്ടര്‍മാര്‍, മാനേജര്‍മാര്‍, ജീവനക്കാര്‍ എന്നിവര്‍ ആഘോഷങ്ങളില്‍ പങ്കെടുത്തു. റാഫിള്‍ ഡ്രോയില്‍ ഹസ്ബുല്ല ജേതാവായി. സുല്‍ഫീക്കര്‍ കബീര്‍, ആന്‍സി അച്ചന്‍കുഞ്ഞ് എന്നിവര്‍ അവതാരകരായി. ഗണേഷന് മാവേലിയായി വേഷമിട്ടു.
ആഘോഷത്തിന് അഡ്മിനിസ്ട്രേഷന് മാനേജര്‍ സക്കീര്‍ ഹുസൈന്, മാര്‍ക്കറ്റിങ് മാനേജര്‍ മൂസ അഹമ്മദ്, ഫിനാന്‍സ് മാനേജര്‍ ഫൈസല്‍ മടത്തൊടി, എച്ച്.ആര് മാനേജര്‍ ഷഹഫാദ്, പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ നൗഫല്‍ ടി.സി, ജനറല്‍ സൂപ്പര്‍വൈസര്‍ ഷാജി, ഷേര്‍ളിഷ് ലാല്‍, ദീപ, മായ, പി.എം അനസ്, സാദിഖ്, നസീര്‍ പാണക്കാട്, മുഹമ്മദ് യാസിന്, സമദ്, അമല്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.