പ്രവാസ ഭൂമികയിൽ നിന്നൊരു ഹ്രസ്വചിത്രം
text_fieldsമനാമ: പ്രവാസ ഭൂമിയിലെ തൊഴിൽ കഴിഞ്ഞുള്ള സമയങ്ങളിൽ എഴുതുകയും വായിക്കുകയും സർഗാത്മക പ്രവർത്തനങ്ങൾ കാഴ്ച വക് കുകയും ചെയ്യുന്ന നിരവധി മലയാളി പ്രതിഭകളുണ്ട്. കിംസ് ആശുപത്രി ജീവനക്കാരനായ പ്രശോഭ്മേനോൻ അതിലൊരാളാണ്. ചെറുകഥകളും തിരക്കഥകളും എഴുതുന്ന പ്രശോഭിെൻറ ലക്ഷ്യമായിരുന്നു പ്രവാസഭൂമിക പശ്ചാത്തലമാക്കിയുള്ള ഒരു ഹ്രസ ്വചിത്രം തയ്യാറാക്കുകയെന്നത്. അങ്ങനെയാണ് പ്രവാസിയായ ഒരു സ്ത്രീയുടെ ജീവിതത്തിലെ ഒറ്റപ്പെടലുകളും സംഘർഷങ്ങളും ദ്വന്ദഭാവങ്ങളും വ്യക്തമാക്കുന്ന ദ ലേഡി ബിയോണ്ട് എന്ന ചിത്രം തയ്യാറാക്കുന്നത്.
കിംസിലെ ജീവനക്കാരിയായ ജീവവിനോദ്, വീട്ടമ്മയായ സ്മിത എന്നിവരെ കഥാപാത്രങ്ങളാക്കിയാണ് 12 മിനിറ്റ് ദൈർഘ്യമുള്ള ചിത്രം ഒരുക്കിയത്. മനശാസ്ത്ര തലത്തിലുളള ഒരു ഹ്രസ്വചിത്രം കൂടിയാണിത്. കുടുംബാംഗങ്ങൾ എല്ലാം വാഹനാപകടത്തിൽ മരിച്ചുപോയ സ്ത്രീയുടെ മനസിൽ മറ്റൊരു സ്ത്രീ തെൻറ കൂടെയുണ്ടന്ന സന്ദേഹവും അതുമായി ബന്ധപ്പെട്ട സംഭവങ്ങളുമാണ് വിവരിക്കുന്നത്. ചിത്രം ഉടൻ യൂട്യൂബിൽ റിലീസ് ചെയ്യും.
ചിത്രത്തിെൻറ ഒരുക്കവും ഷൂട്ടിങ്ങും രസകരമായ അനുഭവമായിരുന്നെന്ന് അണിയറയിലും അരങ്ങിലും പ്രവർത്തിച്ചവർ ഗൾഫ് മാധ്യമത്തോട് പറഞ്ഞു. ആദ്യമായി ഹ്രസ്വചിത്രത്തിൽ അഭിനയിക്കുന്നതിെൻറ ത്രില്ല് അനുഭവിച്ചതായി ജീവ വിനോദ്, വീട്ടമ്മയായ സ്മിത എന്നിവർ പറഞ്ഞു. മുമ്പ് നാടകങ്ങളിൽ അഭിനയിച്ചതിെൻറ അനുഭവങ്ങൾ ഉണ്ടായിരുന്നു. ഗൗരവമായ ഒരു വിഷയമാണ് ഇൗ ചിത്രത്തിലൂടെ പറയുന്നതെന്നും അവർ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.