ബഹ്റൈൻ പ്രവാസിയുടെ മകളുടെ ഹ്രസ്വ ചിത്രം പ്രാഗ് ഫെസ്റ്റിവലിൽ
text_fieldsമനാമ: ചെക് പ്രാഗിൽ നടക്കുന്ന ജി ഹാവ ഇന്റർനാഷനൽ ഡോക്യുമെന്ററി ഫിലിം ഫെസ്റ്റിവലിലേക്ക് ബഹ്റൈൻ പ്രവാസിയുടെ മകളുടെ ഹ്രസ്വ ചിത്രം തിരഞ്ഞെടുക്കപ്പെട്ടു. വടകര ചെമ്മരത്തൂർ കണ്ണോത്ത് ബാബുരാജിന്റെയും ലീനയുടെയും മകളായ ഭവ്യരാജ് സംവിധാനം ചെയ്ത ‘ദിനോസറിന്റെ മുട്ട’ എന്ന ഹ്രസ്വചിത്രമാണ് തിരഞ്ഞെടുക്കപ്പെട്ടത്.
അൽതനാഫ് ഇലക്ട്രിക്കൽ ആൻഡ് ലൈറ്റ്നിങ് കമ്പനിയിലാണ് ബാബുരാജ് ജോലി ചെയ്യുന്നത്. അഹമ്മദാബാദിൽ നടന്ന ഇന്റർനാഷനൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച ഇന്ത്യൻ നോൺ - ഫിക്ഷൻ ഫിലിമിനുള്ള ഗോൾഡൻ കോമ പുരസ്കാരവും ഈ ചിത്രം കരസ്ഥമാക്കിയിരുന്നു.
റഷ്യയിലെ മോസ്കോയിൽ നടക്കുന്ന വി.ജി.ഐ.കെ ഇന്റർനാഷനൽ സ്റ്റുഡന്റ്സ് ഫിലിം ഫെസ്റ്റിവലിലും ചിത്രം തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. കോട്ടയം കെ.ആർ. നാരായണൻ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്സിലെ അവസാനവർഷ ഛായാഗ്രഹണ വിദ്യാർഥിയാണ് ഭവ്യരാജ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.