നാടിന്റെ പ്രശ്നങ്ങളിൽ ഒരുമിച്ചുനിൽക്കണം –കെ.കെ. രമ എം.എൽ.എ
text_fieldsമനാമ: നാടിന്റെ പൊതുവായ പ്രശ്നങ്ങളിൽ കക്ഷിരാഷ്ട്രീയം മറന്ന് എല്ലാവരും ഒരുമിച്ചുനിൽക്കണമെന്ന് കെ.കെ. രമ എം.എൽ.എ പറഞ്ഞു.
വടകര സഹൃദയവേദി ഒരുക്കിയ സ്വീകരണപരിപാടിയിൽ പങ്കെടുക്കുകയായിരുന്നു അവർ. കലാസാംസ്കാരിക, ജീവകാരുണ്യരംഗത്ത് ബഹ്റൈൻ വടകര സഹൃദയവേദി ഉൾപ്പെടെയുള്ള പ്രവാസിസംഘടനകൾ നടത്തുന്ന പ്രവർത്തനങ്ങൾ ശ്ലാഘനീയമാണെന്നും നാടിന്റെ സർവതോമുഖമായ പുരോഗതിയിൽ പ്രവാസികളുടെ പങ്ക് വിസ്മരിക്കാനാവില്ലെന്നും അവർ പറഞ്ഞു. പ്രസിഡന്റ് സുരേഷ് മണ്ടോടിയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ രക്ഷാധികാരികളായ ആർ. പവിത്രൻ, രാമത്ത് ഹരിദാസ്, ട്രഷറർ ഷാജി വളയം, യു.കെ. ബാലൻ എന്നിവർ സംസാരിച്ചു.
വനിത വിങ് കൺവീനർ ഇന്ദു പവിത്രന്റെ നേതൃത്വത്തിൽ കെ.കെ. രമയെ വേദിയിലേക്ക് ആനയിച്ചു. ആക്ടിങ് സെക്രട്ടറി മുജീബ് റഹ്മാൻ വേങ്ങര പൊന്നാടയും സുരേഷ് മണ്ടോടി മെമെന്റോയും നൽകി. എം. ശശിധരൻ, കെ.ആർ. ചന്ദ്രൻ, എം.പി. അഷ്റഫ്, ശിവകുമാർ കൊല്ലറോത്ത്, എ.എം. ബാബു, ശ്രീജി രഞ്ജിത്ത്, സജീവൻ പാക്കയിൽ എന്നിവർ പരിപാടി നിയന്ത്രിച്ചു. എം.സി. പവിത്രൻ നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.