ശൂറ കൗൺസിൽ നിയമം പാസാക്കി; വയോജനങ്ങൾക്ക് സർക്കാർ ഫീസുകളിൽ ഇളവ്
text_fieldsമനാമ: വയോജനങ്ങൾക്ക് സർക്കാർ ഫീസുകളിൽ 50 ശതമാനം ഇളവ് നൽകുന്നതിനുള്ള നിയമം ശൂറ കൗൺസിൽ പാസാക്കി. ഇതുമായി ബന്ധപ്പെട്ട 2009ലെ ഒമ്പതാം ഖണ്ഡികയിലെ 58ാമത് നമ്പർ നിയമത്തിലാണ് ഭേദഗതി വരുത്തിയിട്ടുള്ളത്. ഇളവ് ലഭിക്കുന്നതിനായി പ്രത്യേകം കാർഡുകൾ നൽകുകയും അതുവഴി 50 ശതമാനത്തിൽ കുറയാത്ത ഫീസിളവ് ലഭിക്കുകയും ചെയ്യും. ഫീസിളവുമായി ബന്ധപ്പെട്ട നിബന്ധനകളും വകുപ്പുകളും മന്ത്രിസഭയുടെ അംഗീകാരത്തോടെയാണ് തയാറാക്കിയിട്ടുള്ളത്. സർക്കാർ പൗരന്മാർക്ക് ഏർപ്പെടുത്തിയിട്ടുള്ള മുഴുവൻ ഫീസുകളിലും 50 ശതമാനം ഇളവ് ഉറപ്പാക്കുന്നതാണ് നിയമം. ഇളവ് നൽകാൻ മുന്നോട്ടു വരുന്ന കമ്പനികൾക്കും അതിനുള്ള അവസരം നൽകുന്നതിനും വകുപ്പുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.