Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightസിം​സ്-ബി.​എ​ഫ്.​സി...

സിം​സ്-ബി.​എ​ഫ്.​സി ഓ​ണം മ​ഹോ​ത്സ​വം ഉ​ദ്ഘാ​ട​ന​വും ലോ​ഗോ പ്ര​കാ​ശ​ന​വും നി​ർ​വ​ഹി​ച്ചു

text_fields
bookmark_border
സിം​സ്-ബി.​എ​ഫ്.​സി ഓ​ണം മ​ഹോ​ത്സ​വം  ഉ​ദ്ഘാ​ട​ന​വും ലോ​ഗോ പ്ര​കാ​ശ​ന​വും നി​ർ​വ​ഹി​ച്ചു
cancel
camera_alt

സിം​സ്- ബി.​എ​ഫ്.​സി ഓ​ണം മ​ഹോ​ത്സ​വം ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്യു​ന്നു

മ​നാ​മ: സി​റോ മ​ല​ബാ​ർ സൊ​സൈ​റ്റി (സിം​സ്) അ​ണി​യി​ച്ചൊ​രു​ക്കു​ന്ന സിം​സ് -ബി.​എ​ഫ്.​സി ഓ​ണം മ​ഹോ​ത്സ​വം 2023ന്റെ ​ഉ​ദ്ഘാ​ട​ന​വും ലോ​ഗോ പ്ര​കാ​ശ​ന​വും സിം​സ് ഗു​ഡ്വി​ൻ ഹാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ബ​ഹ്റൈ​ൻ ഫി​നാ​ൻ​സ് ക​മ്പ​നി സെ​യി​ൽ​സ് മാ​നേ​ജ​ർ ആ​ന​ന്ദ് നാ​യ​ർ നി​ർ​വ​ഹി​ച്ചു. സിം​സ് നി​യു​ക്ത പ്ര​സി​ഡ​ന്റ് ഷാ​ജ​ൻ സെ​ബാ​സ്റ്റ്യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നി​യു​ക്ത ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​ബി​ൻ കു​ര്യാ​ക്കോ​സ് സ്വാ​ഗ​തം പ​റ​ഞ്ഞു.

കോ​ർ ക​മ്മി​റ്റി​ചെ​യ​ർ​മാ​ൻ പോ​ൾ ഉ​റു​വ​ത്, ഓ​ണം മ​ഹോ​ത്സ​വം ജ​ന​റ​ൽ ക​ൺ​വീ​ന​ർ ജി​മ്മി ജോ​സ​ഫ്, കോ​ഓ​ഡി​നേ​റ്റ​ർ​മാ​രാ​യ ജീ​വ​ൻ ചാ​ക്കോ, ര​തീ​ഷ് സെ​ബാ​സ്റ്റ്യ​ൻ, ജേ​ക്ക​ബ് വാ​ഴ​പ്പ​ള്ളി, ഫ്രാ​ൻ​സി​സ് കൈ​താ​ര​ത്ത്, ചാ​ൾ​സ് ആ​ലു​ക്ക, ബെ​ന്നി വ​ർ​ഗീ​സ്, സോ​വി​ച്ച​ൻ ചേ​ന്നാ​ട്ടു​ച്ചേ​രി, ബി​ജു ജോ​സ​ഫ്, ജോ​യ് പോ​ളി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. സിം​സ് ക​ളി​മു​റ്റം സ​മ്മ​ർ ക്യാ​മ്പി​ൽ പ​ങ്കെ​ടു​ത്ത കു​ട്ടി​ക​ളു​ടെ​യും വ​ള​ന്റി​യ​ർ​മാ​രു​ടെ​യും ക​ലാ​പ​രി​പാ​ടി​ക​ൾ ച​ട​ങ്ങി​ന്റെ മു​ഖ്യ ആ​ക​ർ​ഷ​ണം ആ​യി​രു​ന്നു.

സെ​പ്റ്റം​ബ​ർ ആ​ദ്യ​വാ​രം ആ​രം​ഭി​ക്കു​ന്ന ഓ​ണം മ​ഹോ​ത്സ​വം ഒ​ക്ടോ​ബ​ർ അ​വ​സാ​ന​വാ​രം വ​രെ നീ​ളും. 1500ൽ​പ​രം ആ​ളു​ക​ൾ പ​ങ്കെ​ടു​ക്കു​ന്ന മെ​ഗാ ഓ​ണ​സ​ദ്യ, കേ​ര​ള​ത്തി​ന്റെ ത​ന​താ​യ ക​ലാ കാ​യി​ക മ​ത്സ​ര​ങ്ങ​ൾ എ​ന്നി​വ ഓ​ണാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി അ​ര​ങ്ങേ​റും. ഒ​ക്ടോ​ബ​ർ 27ന് ​ന​ട​ക്കു​ന്ന ഗ്രാ​ൻ​ഡ് ഫി​നാ​ലെ​യോ​ടെ ഓ​ണം മ​ഹോ​ത്സ​വ​ത്തി​ന് തി​ര​ശ്ശീ​ല വീ​ഴും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ManamaBahrainLogo ReleaseSims-BFCOnam 2023
News Summary - Sims-BFC Onam Festival Inauguration & Logo Release Hiccup
Next Story