സിംസ് ബോർഡ് ഓഫ് ഡയറക്ടേഴ്സ് സ്ഥാനാരോഹണവും ഓണം മഹോത്സവം 2023 ഗ്രാൻഡ് ഫിനാലെയും
text_fieldsസിംസ് ബോർഡ് ഓഫ് ഡയറക്ടേഴ്സ് സ്ഥാനാരോഹണച്ചടങ്ങ്
മനാമ: സിറോ മലബാർ സൊസൈറ്റിയുടെ 2023-24 വർഷത്തെ പുതിയ ഡയറക്ടർ ബോർഡിന്റെ സ്ഥാനാരോഹണവും സിംസ്-ബി.എഫ്.സി ഓണം മഹോത്സവം ഗ്രാൻഡ് ഫിനാലെയും ബാൻ സാങ് തായ് ഓഡിറ്റോറിയത്തിൽ നടന്നു.
സിംസ് പ്രസിഡൻറ് ഷാജൻ സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ബഹ്റൈൻ പാർലമെന്റ് അംഗം ഡോ. ഹസൻ ഈദ് ബുഖമ്മാസ് മുഖ്യാതിഥിയായും ഐ.സി.ആർ.എഫ് ചെയർമാൻ ഡോ. ബാബു രാമചന്ദ്രൻ വിശിഷ്ടാതിഥിയായും പങ്കെടുത്തു. ബഹ്റൈൻ കേരളീയ സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണ പിള്ള, സെക്രട്ടറി വർഗീസ് കാരക്കൽ, ഇന്ത്യൻ ക്ലബ് പ്രസിഡന്റ് കാഷ്യസ് പെരേര, ബി.എം.സി ചെയർമാൻ ഫ്രാൻസിസ് കൈതാരത്ത്, സിംസ് കോർ ഗ്രൂപ് ചെയർമാൻ പോൾ ഉരുവത് എന്നിവർ സംസാരിച്ചു. സിംസ്-ബി.എഫ്.സി ഓണം മഹോത്സവം 2023ലെ മത്സര വിജയികൾക്കുള്ള സമ്മാനദാനവും നടന്നു.സിംസ് ജനറൽ സെക്രട്ടറി സബിൻ കുര്യാക്കോസ് സ്വാഗതവും വൈസ് പ്രസിഡന്റ് ജീവൻ ചാക്കോ നന്ദിയും അറിയിച്ചു. ഓണം മഹോത്സവം 2023ലെ വിജയികളുടെ സംഗീത-നൃത്ത പരിപാടികൾ ചടങ്ങിന്റെ മുഖ്യ ആകർഷണമായിരുന്നു.
സിംസ് ഡയറക്ടർ ബോർഡ് അംഗങ്ങൾ: പ്രസിഡന്റ് - ഷാജൻ സെബാസ്റ്റ്യൻ, വൈസ് പ്രസിഡന്റ് - ജീവൻ ചാക്കോ, ജനറൽ സെക്രട്ടറി - സബിൻ കുര്യാക്കോസ്, അസി. ജനറൽ സെക്രട്ടറി - രാജ ജോസഫ്, ട്രഷറർ -ജസ്റ്റിൻ ഡേവിസ്, അസി. ട്രഷറർ - ലൈജു തോമസ്, മെംബർഷിപ് സെക്രട്ടറി - ജിജോ ജോർജ്, എന്റർടൈൻമെന്റ് സെക്രട്ടറി - ജെയ്മി തെറ്റയിൽ, സ്പോർട്സ് സെക്രട്ടറി - സിജോ ആന്റണി, ഐ.ടി. സെക്രട്ടറി - രതീഷ് സെബാസ്റ്റ്യൻ, ഇന്റേണൽ ഓഡിറ്റർ - മനു വർഗീസ്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.