Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightസിം​ഗ് ആ​ൻ​ഡ് വി​ൻ...

സിം​ഗ് ആ​ൻ​ഡ് വി​ൻ മ​ത്സ​രം; ഇ​ന്ന് അ​വ​സാ​ന​ദി​നം

text_fields
bookmark_border
Sing and Win competition
cancel

മ​നാ​മ: ഒ​രൊ​റ്റ പാ​ട്ടി​ലൂ​ടെ ബ​ഹ്റൈ​നി​ലെ പാ​ട്ടു​താ​ര​മാ​കാ​ൻ അ​വ​സ​ര​മൊ​രു​ക്കി ‘ഗ​ൾ​ഫ് മാ​ധ്യ​മം’ ഒ​രു​ക്കു​ന്ന സിം​ഗ് ആ​ൻ​ഡ് വി​ൻ മ​ത്സ​ര​ത്തി​ലേ​ക്ക് എ​ൻ​ട്രി​ക​ൾ അ​യ​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി ഇ​ന്നാ​ണ്. മ​ത്സ​ര​വി​ജ​യി​ക​ളെ ആ​ക​ർ​ഷ​ക​മാ​യ സ​മ്മാ​ന​ങ്ങ​ളാ​ണ് കാ​ത്തി​രി​ക്കു​ന്ന​ത്. സ​മ്മാ​ന​ങ്ങ​ൾ​ക്കു​പു​റ​മെ ജൂ​ൺ 30ന് ‘​ഗ​ൾ​ഫ് മാ​ധ്യ​മം ക്രൗ​ൺ പ്ലാ​സ​യി​ലൊ​രു​ക്കു​ന്ന ബ​ഹ്റൈ​ൻ ബീ​റ്റ്സ് പ​രി​പാ​ടി​യി​ൽ നി​ങ്ങ​ളു​ടെ ഇ​ഷ്ട​താ​ര​ങ്ങ​ൾ​ക്കൊ​പ്പം സ്റ്റേ​ജി​ൽ ഗാ​ന​മാ​ല​പി​ക്കാ​നു​ള്ള അ​വ​സ​ര​വും ല​ഭി​ക്കും. മ​ത്സ​ര​ത്തി​ൽ പ​​ങ്കെ​ടു​ക്കാ​ൻ ആ​കെ ചെ​യ്യേ​ണ്ട​ത് നി​ങ്ങ​ളു​ടെ ഇ​ഷ്ട​ഗാ​നം അ​ത് മ​ല​യാ​ള​ത്തി​ലോ ഹി​ന്ദി​യി​ലോ ത​മി​ഴി​ലോ ആ​യി​ക്കോ​ട്ടെ, അ​തി​ന്റെ ഒ​രു​ഭാ​ഗം പാ​ടി ഒ​രു മി​നി​റ്റ് ദൈ​ർ​ഘ്യ​മു​ള്ള വി​ഡി​യോ പേ​രും വ​യ​സ്സും സ​ഹി​തം 39741752 ന​മ്പ​റി​ൽ വാ​ട്സ്ആ​പ് ചെ​യ്യു​ക മാ​ത്ര​മാ​ണ്.

16 വ​യ​സ്സു​വ​രെ​യു​ള്ള​വ​ർ​ക്ക് ജൂ​നി​യ​ർ വി​ഭാ​ഗ​ത്തി​ലും അ​തി​നു​മു​ക​ളി​ലു​ള്ള​വ​ർ​ക്ക് സീ​നി​യ​ർ വി​ഭാ​ഗ​ത്തി​ലും മ​ത്സ​രി​ക്കാം. 2023 ജൂ​ൺ 30 അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ് പ്രാ​യം ക​ണ​ക്കാ​ക്കു​ന്ന​ത്. ഇ​ൻ​സ്ട്രു​മെ​ന്റ്സോ ക​രോ​ക്കെ​യോ ഇ​ല്ലാ​തെ​യാ​ണ് പാ​ടേ​ണ്ട​ത്. ഷോ​ർ​ട്ട്‍ലി​സ്റ്റ് ചെ​യ്യ​പ്പെ​ടു​ന്ന മ​ത്സ​രാ​ർ​ഥി​ക​ളൂ​ടെ വി​ഡി​യോ ‘മാ​ധ്യ​മ’​ത്തി​ന്റെ എ​ല്ലാ സോ​ഷ്യ​ൽ മീ​ഡി​യ പ്ലാ​റ്റ്ഫോ​മു​ക​ളി​ലും അ​പ് ലോ​ഡ് ചെ​യ്യും. ജൂ​ൺ 14 മു​ത​ൽ 21 വ​രെ​യാ​ണ് വോ​ട്ടി​ങ്. ഫൈ​ന​ൽ മ​ത്സ​രം ജൂ​ൺ 23ന് ​ദാ​ന മാ​ളി​ൽ ന​ട​ക്കും. ഫൈ​ന​ലി​ലെ വി​ജ​യി​ക​ളെ പ്ര​ശ​സ്ത വി​ധി​ക​ർ​ത്താ​ക്ക​ൾ നി​ർ​ണ​യി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sing and Win competition
News Summary - Sing and Win competition; Today is the last day.
Next Story