‘മധുമയമായ് പാടാം’; ടിക്കറ്റ് വിൽപനക്ക് തുടക്കം
text_fields
മനാമ: ഗൾഫ് മാധ്യമം സംഘടിപ്പിക്കുന്ന, അനുഗൃഹീത ഗായകൻ എം.ജി. ശ്രീകുമാർ നയിക്കുന്ന ‘മധുമയമായ് പാടാം’ സംഗീത നിശയുടെ കോർപറേറ്റ് വിഭാഗം ടിക്കറ്റ് വിൽപനക്കു തുടക്കം.
ഈ മാസം 18ന് ഏഷ്യൻ സ്കൂളിൽ നടക്കുന്ന സംഗീതപരിപാടി ഗൾഫ് മാധ്യമം രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായാണ് നടക്കുന്നത്. ബഹ്റൈൻ കേരളീയ സമാജത്തിൽ നടന്ന രജതജൂബിലി പ്രഖ്യാപന ചടങ്ങിലാണ് ടിക്കറ്റ് ലോഞ്ച് ചെയ്തത്. കോർപറേറ്റ് കാറ്റഗറിയിലുള്ള ആദ്യ ടിക്കറ്റ് അഹ്മദ് റഫീഖ് ഏറ്റുവാങ്ങി.
അബ്ദുൽ ഷുക്കൂർ (റീജനൽ ജനറൽ മാനേജർ, ലുലു ഗ്രൂപ്പ് ബഹ്റൈൻ), അബ്ദുൽ നസീഫ് (ബി.ഡി.എം ദാർ അൽ ശിഫ മെഡിക്കൽ സെന്റർ), ജയപ്രകാശ് മേനോൻ (മാനേജിങ് ഡയറക്ടർ, യൂനിഗ്രാഡ് എജുക്കേഷൻ സെന്റർ), സുജ മേനോൻ (ഡയറക്ടർ യൂനിഗ്രാഡ് എജുക്കേഷൻ സെന്റർ), ഗൾഫ് മാധ്യമം എക്സിക്യൂട്ടിവ് കമ്മിറ്റി ചെയർമാൻ ജമാൽ ഇരിങ്ങൽ, ഗൾഫ് മാധ്യമം റീജനൽ മാനേജർ ജലീൽ അബ്ദുല്ല എന്നിവർ സന്നിഹിതരായിരുന്നു. ടിക്കറ്റുകൾ വനാസ ഓൺലൈൻ പ്ലാറ്റ്ഫോമിൽ ഈ മാസം പത്തുവരെ 15 ശതമാനം ഡിസ്കൗണ്ടോടെ ലഭ്യമാണ്. ടിക്കറ്റുകൾക്ക് 34619565 എന്ന നമ്പറിൽ വിളിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.