സിംഗപ്പൂർ-ബഹ്റൈൻ ബന്ധം ഈടുറ്റത് -കിരീടാവകാശി
text_fieldsമനാമ: ബഹ്റൈനുമായി സിംഗപ്പൂരിനുള്ളത് ശക്തമായ ബന്ധമാണെന്ന് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ വ്യക്തമാക്കി.
ബഹ്റൈനിലെ സിംഗപ്പൂർ അംബാസഡർ എസ്. പ്രേംജിതിനെ സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇരുരാജ്യങ്ങളും തമ്മിൽ നിലനിൽക്കുന്ന ബന്ധം ശക്തമായി തുടരുന്നതിൽ സന്തുഷ്ടി പ്രകടിപ്പിച്ച കിരീടാവകാശി കൂടുതൽ മേഖലകളിൽ സഹകരണം ശക്തിപ്പെടുത്തുക വഴി സാമ്പത്തിക, നിക്ഷേപ മേഖലകളിലുള്ള ബന്ധം ശക്തിപ്പെടുത്താൻ കഴിയുമെന്നും ശുഭാപ്തി പ്രകടിപ്പിച്ചു.
പുതുതായി ഏൽപിക്കപ്പെട്ട ഉത്തരവാദിത്തം ഭംഗിയായി നിർവഹിക്കാൻ അംബാസഡർക്ക് കഴിയട്ടെയെന്നും അദ്ദേഹം ആശംസിച്ചു. ഗുദൈബിയ പാലസിൽ നടന്ന കൂടിക്കാഴ്ചയിൽ ധനകാര്യ മന്ത്രി ശൈഖ് സൽമാൻ ബിൻ ഖലീഫ ആൽ ഖലീഫ, മന്ത്രിസഭ കാര്യ മന്ത്രി ഹമദ് ബിൻ ഫൈസൽ അൽ മാലികി എന്നിവരും സന്നിഹിതരായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.