സിറിയയുടെ ഭാവി ചര്‍ച്ച ചെയ്യുന്ന സമ്മേളനത്തില്‍ ബഹ്റൈൻ പങ്കാളിയായി
text_fieldsമനാമ: സിറിയന്‍ മേഖലയുടെ ഭാവിയുമായി ബന്ധപ്പെട്ട് നടത്തിയ പ്രത്യേക സമ്മേളനത്തില്‍ ബഹ്റൈന്‍ പങ്കാളിയായി. കഴിഞ്ഞ ദിവസം ബല്‍ജിയത്തില്‍ നടന്ന രണ്ടാമത് അന്താരാഷ്ട്ര സമ്മേളനത്തില്‍ ബല്‍ജിയത്തിലെ ബഹ്റൈന്‍ അംബാസഡര്‍ ഡോ. ബഹിയ ജവാദ് അല്ജിഷിയാണ് പങ്കെടുത്തത്. സിറിയന്‍ ജനതക്ക് സഹായം നല്‍കുന്നതിനും അവിടെ നിന്നുള്ള അഭയാര്‍ഥികള്‍ക്കാവശ്യമായ പദ്ധതികള്‍ നടപ്പാക്കുന്നതിന് ബഹ്റൈന്‍ സാധ്യമായ എല്ലാ പ്രവര്‍ത്തനങ്ങളും നടത്തുന്നുണ്ടെന്ന് അവര്‍ യോഗത്തില്‍ വ്യക്തമാക്കി.
സിറിയയുടെ അയല്‍ രാജ്യങ്ങളില്‍ അഭയാര്‍ഥികളായി നിരവധി പേരുണ്ട്്. ജോര്‍ഡനില്‍ നിലവിലുള്ള സിറിയന്‍ അഭയാര്ഥികള്ക്കാായി റോയല്‍ ചാരിറ്റി ഓര്ഗനൈസേഷന് വിവിധ സഹായങ്ങള്‍ നല്കിക്കൊണ്ടിരിക്കുന്നുണ്ട്. വിദ്യാഭ്യാസ രംഗത്ത് വിവിധ പദ്ധതികള്‍ നടപ്പാക്കാന്‍ കഴിഞ്ഞ കാലയളവില്‍ സാധിച്ചതായി അവര്‍ പറഞ്ഞു. നാല് സ്കൂളുകളടങ്ങുന്ന എഡ്യൂക്കേഷന്‍ കോംപ്ലക്സാണ് ജോര്‍ഡനില്‍ സ്ഥാപിച്ചത്.
കൂടാതെ യൂനിസെഫുമായി സഹകരിച്ച് രണ്ട് ലൈബ്രറികളൂം സഅ്തരി അഭയാര്‍ഥി ക്യാമ്പില്‍ കൗണ്‍സിലിങ് കേന്ദ്രവും ടെൻറുകളും നിര്‍മിച്ചു നല്‍കിയതായും അവര്‍ അറിയിച്ചു. സിറിയന്‍ പ്രതിസന്ധി രാഷ്ട്രീയമായി പരിഹരിക്കേണ്ടത് ആവശ്യമാണെന്നും ഇതിന് ബഹ്റൈന്‍ എല്ലാവിധ പിന്തുണയൂം നല്‍കുന്നതായും അവര്‍ ചൂണ്ടിക്കാട്ടി. നിരപരാധികളുടെ രക്തം ചിന്തുന്ന അവസ്ഥക്ക് അറുതിയുണ്ടാവേണ്ടത് അനിവാര്യമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.