സിസ്റ്റേഴ്സ് നെറ്റ് വർക്ക് ‘വിസ്മയസന്ധ്യ’ വ്യാഴാഴ്ച ഇന്ത്യൻ ക്ലബിൽ
text_fieldsമനാമ: സിസ്റ്റേഴ്സ് നെറ്റ് വർക്ക് ബഹ്റൈന്റെ ഒന്നാം വാർഷികത്തോട് അനുബന്ധിച്ച് ബി.എം.സിയുമായി സഹകരിച്ചു നടത്തുന്ന ‘വിസ്മയ സന്ധ്യ’ പരിപാടി വ്യാഴാഴ്ച വൈകീട്ട് 7.30 ന് ഇന്ത്യൻ ക്ലബിൽ അരങ്ങേറും.
പ്രമുഖ ഗായകൻ താജുദ്ദീൻ വടകര, സിനിമ- സീരിയൽ താരം തെസ്നി ഖാൻ, പിന്നണി ഗായിക സോണി മോഹൻ എന്നിവർ നയിക്കുന്ന മ്യൂസിക്കൽ ഡാൻസ് കോമഡി ഷോയും അങ്ങേറുമെന്ന് സംഘടനാ ഭാരവാഹികളായ രക്ഷാധികാരി ഷക്കീല മുഹമ്മദ്, പ്രസിഡന്റ് ഹലീമ ബീവി, സെക്രട്ടറി മായ അച്ചു എന്നിവർ അറിയിച്ചു.
പ്രോഗ്രാം കമ്മിറ്റി രക്ഷാധികാരി ഫ്രാൻസിസ് കൈതാരത്ത്, ചെയർമാൻ ഡോ.പി.വി. ചെറിയാൻ, ജനറൽ കൺവീനർ അൻവർ നിലമ്പൂർ, ഇവന്റ് കോഓഡിനേറ്റർ മണിക്കുട്ടൻ, ഷോ ഡയറക്ടർ മനോജ് മയ്യന്നൂർ, വൈസ് ചെയർമാന്മാരായ ഇ.വി. രാജീവൻ, മോനി ഒടിക്കണ്ടതിൽ, എ.പി. അബ്ദുൽ സലാം, സയിദ് ഹനീഫ്, സ്പോൺസർഷിപ് കമ്മിറ്റി ചെയർമാൻ സലാം മാമ്പട്ടുമൂല, റിസപ്ഷൻ കമ്മറ്റി കൺവീനർ ജേക്കബ് തെക്കുതോട്, മുബീന മൻഷീർ, സുമി ഷമീർ, അബ്ദുൽ മൻഷീർ, തോമസ് ഫിലിപ്പ്, ദീപ്തി, ഷീന നൗഫൽ, അവതാരകൻ രാജേഷ് പെരുങ്കുഴി എന്നിവരാണ് പ്രോഗ്രാം കമ്മിറ്റി ഭാരവാഹികൾ. ഏവരെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.