Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightസീ​താ​റാം...

സീ​താ​റാം യെ​ച്ചൂ​രി​യു​ടെ വി​യോ​ഗം ഡി​സം​ബ​റി​ൽ ബ​ഹ്റൈ​നി​ൽ വ​രാ​നി​രി​ക്കെ

text_fields
bookmark_border
sitaram yechury
cancel
camera_alt

1999ൽ ​സീ​താ​റാം യെ​ച്ചൂ​രി​യെ ന്യൂ​ഡ​ൽ​ഹി​യി​ൽ ബ​ഹ്റൈ​ൻ പ്ര​തി​ഭ

നേ​താ​വ് സു​ബൈ​ർ ക​ണ്ണൂ​ർ സ​ന്ദ​ർ​ശി​ച്ച​പ്പോ​ൾ

മ​നാ​മ: സി.​പി.​ഐ (എം) ​ജ​ന​റ​ൽ സെ​ക്ര​ട്ട​റി സീ​താ​റാം യെ​ച്ചൂ​രി​യു​ടെ അ​പ്ര​തീ​ക്ഷി​ത വി​യോ​ഗം പ്ര​വാ​സ​ലോ​ക​ത്തെ​യും ദുഃ​ഖ​ത്തി​ലാ​ഴ്ത്തി. വ​രു​ന്ന ഡി​സം​ബ​റി​ൽ ബ​ഹ്റൈ​നി​ൽ വ​രാ​നി​രി​ക്കെ​യാ​ണ് അ​ദ്ദേ​ഹ​ത്തി​ന്റെ വേ​ർ​പാ​ടു​ണ്ടാ​യ​ത്. ബ​ഹ്റൈ​ൻ പ്ര​തി​ഭ​യു​ടെ നാ​ൽ​പ​താം വാ​ർ​ഷി​കാ​ഘോ​ഷ​ത്തി​ന് മു​ഖ്യാ​തി​ഥി​യാ​യി അ​ദ്ദേ​ഹ​ത്തെ​യാ​ണ് തീ​രു​മാ​നി​ച്ചി​രു​ന്ന​ത്.

അ​ദ്ദേ​ഹ​ത്തെ ക്ഷ​ണി​ക്കു​ക​യും അ​ദ്ദേ​ഹം വ​രാ​​മെ​ന്ന് സ​മ്മ​തി​ക്കു​ക​യും ചെ​യ്തി​രു​ന്ന​താ​യി പ്ര​തി​ഭ ര​ക്ഷാ​ധി​കാ​രി​യും ലോ​ക കേ​ര​ള സ​ഭ അം​ഗ​വു​മാ​യ സു​ബൈ​ർ ക​ണ്ണൂ​ർ പ​റ​ഞ്ഞു. രാ​ഷ്ട്രീ​യ ഭേ​ദ​മെ​ന്യേ എ​ല്ലാ പ്ര​വാ​സി സം​ഘ​ട​ന​ക​ളും അ​ദ്ദേ​ഹ​ത്തി​ന്റെ നി​ര്യാ​ണ​ത്തി​ൽ അ​നു​ശോ​ചി​ച്ചു.

ബ​ഹ്റൈ​ൻ പ്ര​തി​ഭ

മ​തേ​ത​ര ജ​നാ​ധി​പ​ത്യ​ത്തി​ന് വ​ലി​യ വെ​ല്ലു​വി​ളി നേ​രി​ടു​ന്ന കാ​ല​ത്ത് സ​ഖാ​വ് യെ​ച്ചൂ​രി​യു​ടെ നേ​ര​ത്തേ​യു​ള്ള വി​യോ​ഗം മ​തേ​ത​ര സോ​ഷ്യ​ലി​സ്റ്റ് ചേ​രി​ക്ക് ക​ന​ത്ത ന​ഷ്ട​മാ​ണെ​ന്ന് ബ​ഹ്റൈ​ൻ പ്ര​തി​ഭ അ​നു​ശോ​ച​ന​ക്കു​റി​പ്പി​ൽ പ​റ​ഞ്ഞു.

പ്ര​തി​ഭ​യു​ടെ നാ​ല്പ​താം വാ​ർ​ഷി​ക​ത്തി​ന്റെ ബ​ഹ്റൈ​നി​ലെ സ​മാ​പ​ന വേ​ദി​യി​ൽ ഡി​സം​ബ​ർ ര​ണ്ടാം വാ​ര​ത്തി​ൽ അ​ദ്ദേ​ഹ​ത്തെ പ്ര​തീ​ക്ഷി​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു. ഈ ​തീ​രാ​ന​ഷ്ട​ത്തി​ൽ പ്ര​തി​ഭ അ​ത്യ​ധി​ക​മാ​യ വേ​ദ​ന​യും അ​നു​ശോ​ച​ന​വും രേ​ഖ​പ്പെ​ടു​ത്തു​ന്ന​താ​യി പ്ര​തി​ഭ വ​ർ​ക്കി​ങ് സെ​ക്ര​ട്ട​റി മ​ഹേ​ഷ്, പ്ര​സി​ഡ​ന്റ് ബി​നു മ​ണ്ണി​ൽ എ​ന്നി​വ​ർ അ​റി​യി​ച്ചു.

ഉ​ത്ത​മ​നാ​യ ക​മ്യൂ​ണി​സ്റ്റും ക്രാ​ന്ത​ദ​ർ​ശി​യാ​യ നേ​താ​വു​മാ​യി​രു​ന്ന അ​ദ്ദേ​ഹം അ​സാ​ധാ​ര​ണ​മാ​യ വ്യ​ക്തി സൗ​ഹൃ​ദം കാ​ത്തു​സൂ​ക്ഷി​ച്ച വി​പ്ല​വ ന​ക്ഷ​ത്ര​മാ​യി​രു​ന്നു. ഇ​ൻ​ഡ്യ സ​ഖ്യ​ത്തെ മു​ന്നോ​ട്ട് ന​യി​ക്കാ​ൻ അ​ക്ഷീ​ണം യ​ത്നി​ച്ച മി​ക​ച്ച സം​ഘാ​ട​ക​ൻ.

അ​ഖി​ലേ​ന്ത്യ ത​ല​ത്തി​ൽ ഭീ​തി​ത​മാ​യി വ​ള​ർ​ന്ന ഹി​ന്ദു തീ​വ്ര​വാ​ദ രാ​ഷ്ടീ​യ​ത്തി​ന് ക​ടി​ഞ്ഞാ​ണി​ടാ​ൻ മ​റ്റി​ത​ര ജ​നാ​ധി​പ​ത്യ മ​തേ​ത​ര പാ​ർ​ട്ടി​ക​ളെ ചേ​ർ​ത്തു​നി​ർ​ത്തി​ക്കൊ​ണ്ട് സ​ഖാ​വ് സീ​താ​റാം യെ​ച്ചൂ​രി​യു​ടെ നേ​തൃ​ത്വ​ത്തി​ന് കീ​ഴി​ൽ ക​മ്യൂ​ണി​സ്റ്റ് പാ​ർ​ട്ടി ഓ​ഫ് ഇ​ന്ത്യ മാ​ർ​ക്സി​സ്റ്റി​ന് ക​ഴി​ഞ്ഞു.

വി​ദ്യാ​ർ​ഥി രാ​ഷ്ട്രീ​യ പ്ര​സ്ഥാ​ന​ത്തി​ലൂ​ടെ പൊ​തു​മ​ണ്ഡ​ല​ത്തി​ലേ​ക്ക് ക​ട​ന്നു​വ​ന്ന സീ​താ​റാ​മി​നെ 1975 ലെ ​അ​ടി​യ​ന്ത​രാ​വ​സ്ഥ കാ​ല​ത്ത് അ​തി​നെ​തി​രെ അ​ണി​നി​ര​ന്ന​തി​ന് ജ​വ​ർ​ഹ​ർ​ലാ​ൽ നെ​ഹ്റു സ​ർ​വ​ക​ലാ​ശാ​ല കാ​മ്പ​സി​ൽ നി​ന്ന് അ​റ​സ്റ്റ് ചെ​യ്ത് ര​ണ്ടു വ​ർ​ഷം ഇ​ന്ദി​ര ഗാ​ന്ധി​യു​ടെ നേ​തൃ​ത്വ​ത്തി​ലെ കോ​ൺ​ഗ്ര​സ് സ​ർ​ക്കാ​ർ തു​റ​ങ്കി​ല​ട​ച്ച കാ​ര്യ​വും പ്ര​തി​ഭ അ​നു​സ്മ​രി​ച്ചു.

ന​വ​കേ​ര​ള

സി.​പി.​എം ജ​ന​റ​ൽ സെ​ക്ര​ട്ട​റി സീ​താ​റാം യെ​ച്ചൂ​രി​യു​ടെ വി​യോ​ഗം ഇ​ന്ത്യ​യി​ലെ എ​ല്ലാ ഇ​ട​തു ജ​നാ​ധി​പ​ത്യ മ​തേ​ത​ര പു​രോ​ഗ​മ​ന പ്ര​സ്ഥാ​ന​ങ്ങ​ൾ​ക്കും തീ​രാ​ന​ഷ്ടം ത​ന്നെ​യാ​ണെ​ന്ന് ന​വ​കേ​ര​ള. ഫാ​ഷി​സ്റ്റു​ക​ൾ​ക്കും മൂ​ല​ധ​ന​ശ​ക്തി​ക​ൾ​ക്കു​മെ​തി​രെ എ​ന്നും അ​ച​ഞ്ച​ല​മാ​യ പോ​രാ​ട്ടം ന​യി​ച്ച യെ​ച്ചൂ​രി സം​ഘ്പ​രി​വാ​ർ പ്ര​ത്യ​യ​ശാ​സ്ത്ര​ത്തെ ന​ഖ​ശി​ഖാ​ന്തം എ​തി​ർ​ത്ത ജ​ന​നേ​താ​വാ​യി​രു​ന്നു.

രാ​ജ്യ​ത്തെ മു​ഖ്യ​ധാ​രാ ജ​നാ​ധി​പ​ത്യ - മ​തേ​ത​ര പ്ര​സ്ഥാ​ന​ങ്ങ​ളെ ഇ​ട​തു​പ​ക്ഷ ക​ക്ഷി​ക​ളു​മാ​യി ക​ണ്ണി ചേ​ർ​ക്കു​ന്ന​തി​ൽ യെ​ച്ചൂ​രി നി​ർ​വ​ഹി​ച്ച നേ​തൃ​പ​ര​മാ​യ പ​ങ്ക് നി​ർ​ണാ​യ​ക​മാ​യി​രു​ന്നു. വി​യോ​ഗ​ത്തി​ൽ ആ​ദ​രാ​ഞ്ജ​ലി​ക​ൾ അ​ർ​പ്പി​ക്കു​ന്ന​താ​യും അ​നു​ശോ​ച​ന​ക്കു​റി​പ്പി​ൽ പ​റ​ഞ്ഞു.

സു​ബൈ​ർ ക​ണ്ണൂ​ർ

സി.​പി.​എം ജ​ന​റ​ൽ സെ​ക്ര​ട്ട​റി സീ​താ​റാം യെ​ച്ചൂ​രി​യു​ടെ വി​യോ​ഗം വ​ലി​യ ന​ഷ്ട​മാ​ണെ​ന്ന് സു​ബൈ​ർ ക​ണ്ണൂ​ർ അ​നു​ശോ​ച​ന​ക്കു​റി​പ്പി​ൽ പ​റ​ഞ്ഞു. രാ​ജ്യ​ത്തെ ജ​നാ​ധി​പ​ത്യ - മ​തേ​ത​ര പ്ര​സ്ഥാ​ന​ങ്ങ​ളെ ഇ​ട​തു​പ​ക്ഷ​വു​മാ​യി ചേ​ർ​ത്തു​നി​ർ​ത്താ​നും ഇ​ന്ത്യ​ൻ മ​തേ​ത​ര​ത്വം സം​ര​ക്ഷി​ച്ചു​നി​ർ​ത്താ​നും അ​ദ്ദേ​ഹം വ​ഹി​ച്ച പ​ങ്ക് നി​ർ​ണാ​യ​ക​മാ​യി​രു​ന്നു. 1999 മു​ത​ൽ അ​ദ്ദേ​ഹ​വു​മാ​യി അ​ടു​പ്പ​മു​ണ്ട്. ക​ണ്ണൂ​ർ പാ​ർ​ട്ടി കോ​ൺ​ഗ്ര​സി​ൽ വെ​ച്ച് ബ​ന്ധം പു​തു​ക്കാ​നും സാ​ധി​ച്ചി​രു​ന്നു.

എ​ല്ലാ ജി.​സി.​സി രാ​ജ്യ​ങ്ങ​ളി​ലും അ​ദ്ദേ​ഹം സ​ന്ദ​ർ​ശ​നം ന​ട​ത്തി​യി​ട്ടു​ണ്ടെ​ങ്കി​ലും ബ​ഹ്റൈ​നി​ൽ വ​ന്നി​രു​ന്നി​ല്ല. ബ​ഹ്റൈ​ൻ പ്ര​തി​ഭ വാ​ർ​ഷി​ക​ത്തി​ന് അ​ദ്ദേ​ഹ​ത്തെ ക്ഷ​ണി​ച്ച​പ്പോ​ൾ സ​ന്തോ​ഷ​ത്തോ​​ടെ ക്ഷ​ണം സ്വീ​ക​രി​ച്ച​താ​ണ്. വ്യ​ക്തി​പ​ര​മാ​യും സം​ഘ​ട​ന​പ​ര​മാ​യും വ​ലി​യ ന​ഷ്ട​മാ​ണ് സം​ഭ​വി​ച്ച​ത്. നി​ര്യാ​ണ​ത്തി​ൽ അ​നു​ശോ​ചി​ക്കു​ന്ന​താ​യും സ​ന്ദേ​ശ​ത്തി​ൽ പ​റ​ഞ്ഞു.

എ​ബ്ര​ഹാം ജോ​ൺ

ആ​ഗോ​ള​വ​ത്ക​ര​ണ​ത്തി​ലും ഇ​ട​തു​പ​ക്ഷ സോ​ഷ്യ​ലി​സ്റ്റ് ചി​ന്താ​ഗ​തി​ക​ൾ​ക്ക് ഊ​ന്ന​ൽ ന​ൽ​കി​യ രാ​ഷ്ട്രീ​യ നേ​താ​വാ​യി​രു​ന്നു യെ​ച്ചൂ​രി​യെ​ന്ന് സാ​മൂ​ഹി​ക​പ്ര​വ​ർ​ത്ത​ക​ൻ എ​ബ്ര​ഹാം ജോ​ൺ അ​നു​ശോ​ച​ന സ​ന്ദേ​ശ​ത്തി​ൽ പ​റ​ഞ്ഞു. നി​ല​വി​ലെ ഇ​ന്ത്യ​ൻ രാ​ഷ്ട്രീ​യ​ത്തി​ന് അ​നി​വാ​ര്യ​മാ​യ ഇ​ട​തു​പ​ക്ഷ ചി​ന്താ​ഗ​തി​ക്കാ​ര​നാ​യി​രു​ന്നു അ​ദ്ദേ​ഹം. കേ​ര​ള​ത്തി​ലെ രാ​ഷ്ട്രീ​യ സ​മ​ര​ങ്ങ​ളി​ലും സ​ജീ​വ​മാ​യി പ​ങ്കെ​ടു​ത്തി​ട്ടു​ള്ള ദേ​ശീ​യ നേ​താ​വ്.

പ​തി​റ്റാ​ണ്ടു​ക​ളു​ടെ പ​രി​ച​യ​സ​മ്പ​ന്ന​നാ​യ നേ​താ​വാ​ണ് വി​ട പ​റ​ഞ്ഞി​രി​ക്കു​ന്ന​ത്. രാ​ഷ്ട്രീ​യ ചി​ന്താ​ഗ​തി​യി​ലു​ള്ള വ്യ​ത്യ​സ്ത​ത​യി​ലും സൗ​ഹൃ​ദം നി​ല​നി​ർ​ത്തി​ക്കൊ​ണ്ടു​ള്ള രാ​ഷ്ട്രീ​യ പോ​രാ​ട്ടം ത​ന്റെ മു​ഖ​മു​ദ്ര​യാ​യി​രു​ന്നു. അ​തി​ന്റെ ഏ​റ്റ​വും വ​ലി​യ ഉ​ദാ​ഹ​ര​ണ​ങ്ങ​ളാ​ണ് യു.​പി.​എ​യെ തു​ട​ർ​ന്ന് നി​ല​വി​ലു​ള്ള ഇ​ൻ​ഡ്യ മു​ന്ന​ണി​യു​ടെ രൂ​പ​വ​ത്ക​ര​ണ​മെ​ന്നും ആ​ദ​രാ​ഞ്ജ​ലി​ക​ൾ അ​ർ​പ്പി​ക്കു​ന്ന​താ​യും പ​റ​ഞ്ഞു.

അ​ന​സ് റ​ഹിം

നി​ല​പാ​ട് കൊ​ണ്ടും പ്ര​വ​ർ​ത്ത​നം കൊ​ണ്ടും സ്വീ​കാ​ര്യ​ത നേ​ടി​യ ക​മ്യൂ​ണി​സ്റ്റ് നേ​താ​വാ​യി​രു​ന്നു യെ​ച്ചൂ​രി​യെ​ന്ന് ഐ.​വൈ.​സി.​സി നേ​താ​വ് അ​ന​സ് റ​ഹിം. വ​ർ​ഗീ​യ ഫാ​ഷി​സ്റ്റ് ഭ​ര​ണ​കൂ​ട​ത്തി​നെ​തി​രെ പ്ര​തി​പ​ക്ഷ ക​ക്ഷി​ക​ളു​ടെ ഏ​കീ​ക​ര​ണ​മു​ണ്ടാ​ക്കി ഇ​ൻ​ഡ്യ മു​ന്ന​ണി രൂ​പ​വ​ത്ക​രി​ക്കാ​ൻ നേ​തൃ​ത്വം കൊ​ടു​ത്ത നേ​താ​വാ​യി​രു​ന്നു. അ​ദ്ദേ​ഹ​ത്തി​ന്റെ മ​ര​ണം ഇ​ന്ത്യ​ൻ ജ​നാ​ധി​പ​ത്യ​ത്തി​ന് തീ​രാ​ന​ഷ്ട​മാ​ണ്. ആ​ദ​രാ​ഞ്ജ​ലി​ക​ൾ അ​ർ​പ്പി​ക്കു​ന്ന​താ​യും കു​റി​പ്പി​ൽ പ​റ​ഞ്ഞു.

ഒ.​ഐ.​സി.​സി ബ​ഹ്‌​റൈ​ൻ

ക​മ്യൂ​ണി​സ്റ്റ് പ്ര​സ്ഥാ​ന​ത്തി​ലെ സൗ​മ്യ​ത​യു​ടെ മു​ഖ​മാ​യി​രു​ന്നു സീ​താ​റാം യെ​ച്ചൂ​രി​യെ​ന്നും അ​ദ്ദേ​ഹ​ത്തി​ന്റെ വി​യോ​ഗം ജ​നാ​ധി​പ​ത്യ - മ​തേ​ത​ര ശ​ക്തി​ക​ൾ​ക്ക് തീ​രാ​ന​ഷ്ട​മാ​ണെ​ന്നും ഒ.​ഐ.​സി.​സി ബ​ഹ്‌​റൈ​ൻ ദേ​ശീ​യ ക​മ്മി​റ്റി അ​നു​സ്മ​രി​ച്ചു. രാ​ജ്യ​ത്തെ വ​ർ​ഗീ​യ ശ​ക്തി​ക​ളോ​ട് സ​ന്ധി​യി​ല്ലാ​ത്ത നി​ല​പാ​ടെ​ടു​ത്ത വ്യ​ക്തി​ത്വ​ത്തി​ന് ഉ​ട​മ​യാ​യി​രു​ന്നു അ​ദ്ദേ​ഹം. യ​ഥാ​ർ​ഥ ക​മ്യൂ​ണി​സ്റ്റു​കാ​ര​നാ​യി ജീ​വി​ച്ചു, മ​രി​ച്ച വ്യ​ക്തി​യാ​യി​രു​ന്നു സീ​താ​റാം യെ​ച്ചൂ​രി.

രാ​ജു ക​ല്ലും​പു​റം

സി.​പി.​എം ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യും രാ​ജ്യ​ത്തെ പ്ര​മു​ഖ ഇ​ട​തു​പ​ക്ഷ നേ​താ​വു​മാ​യ സീ​താ​റാം യെ​ച്ചൂ​രി​യു​ടെ വി​യോ​ഗം മ​തേ​ത​ര ഇ​ന്ത്യ​ക്ക് തീ​രാ ന​ഷ്ട​മാ​ണെ​ന്ന് ഒ.​ഐ.​സി.​സി മി​ഡി​ൽ ഈ​സ്റ്റ്‌ ജ​ന​റ​ൽ ക​ൺ​വീ​ന​ർ രാ​ജു ക​ല്ലും​പു​റം അ​നു​സ്മ​രി​ച്ചു.

രാ​ജ്യം മു​മ്പെ​ങ്ങും ക​ണ്ടി​ട്ടി​ല്ലാ​ത്ത ത​ര​ത്തി​ൽ വ​ർ​ഗീ​യ​വ​ത്ക​രി​ക്ക​പ്പെ​ട്ട കാ​ല​ഘ​ട്ട​ത്തി​ൽ ​യെ​ച്ചൂ​രി​യെ പോ​ലെ​യു​ള്ള നേ​താ​ക്ക​ളു​ടെ വി​യോ​ഗം രാ​ജ്യ​ത്തി​നു​ത​ന്നെ തീ​രാ​ന​ഷ്ട​മാ​ണ്. മ​ൻ​മോ​ഹ​ൻ സി​ങ്ങി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള യു.​പി.​എ ഗ​വ​ൺ​മെ​ന്റി​ന്റെ രൂ​പ​വ​ത്ക​ര​ണ​വും തു​ട​ർ​ന്ന് പ​ത്തു​വ​ർ​ഷം ആ ​ഗ​വ​ൺ​മെ​ന്റി​ന്റെ നി​ല​നി​ൽ​പി​നും സീ​താ​റാം യെ​ച്ചൂ​രി​യു​ടെ ഇ​ട​പെ​ട​ലു​ക​ൾ സ​ഹാ​യ​ക​മാ​യി​ട്ടു​ണ്ട്.

ബി​നു കു​ന്ന​ന്താ​നം

സീ​താ​റാം യെ​ച്ചൂ​രി​യു​ടെ വി​യോ​ഗം രാ​ജ്യ​ത്തെ ജ​നാ​ധി​പ​ത്യ-​മ​തേ​ത​ര ശ​ക്തി​ക​ൾ​ക്ക് തീ​രാ​ന​ഷ്ട​മെ​ന്ന് ഒ.​ഐ.​സി.​സി ഗ്ലോ​ബ​ൽ ക​മ്മി​റ്റി അം​ഗം ബി​നു കു​ന്ന​ന്താ​നം അ​നു​സ്മ​രി​ച്ചു. ന​മ്മു​ടെ നാ​ട് നേ​രി​ടു​ന്ന ഏ​റ്റ​വും വ​ലി​യ പ്ര​ശ്നം വ​ർ​ഗീ​യ​മാ​യി രാ​ജ്യ​ത്തെ ജ​ന​ങ്ങ​ളെ വേ​ർ​തി​രി​ച്ചു​കാ​ണു​ന്ന ഭ​ര​ണാ​ധി​കാ​രി​ക​ളാ​ണ്. അ​തി​നെ​തി​രെ ജ​നാ​ധി​പ​ത്യ-​മ​തേ​ത​ര ശ​ക്തി​ക​ളെ ഒ​ന്നി​പ്പി​ക്കാ​നും രാ​ജ്യ​ത്തി​ന്റെ മ​തേ​ത​ര സ്വ​ഭാ​വം നി​ല​നി​ർ​ത്താ​നും ശ​ക്ത​മാ​യ ഇ​ട​പെ​ട​ൽ ന​ട​ത്തി​യ നേ​താ​വാ​ണ് സീ​താ​റാം യെ​ച്ചൂ​രി.

രാ​ഹു​ൽ ഗാ​ന്ധി​യോ​ടൊ​പ്പം ഇ​ന്ത്യ മു​ന്ന​ണി രൂ​പ​വ​ത്ക​രി​ക്കാ​നും അ​തി​ന്റെ പ്ര​വ​ർ​ത്ത​നം വി​പു​ലീ​ക​രി​ക്കാ​നും നേ​തൃ​പ​ര​മാ​യ പ​ങ്കു​വ​ഹി​ച്ച നേ​താ​വാ​യി​രു​ന്നു അ​ദ്ദേ​ഹം. രാ​ജ്യ​ത്തി​ന്റെ മ​തേ​ത​ര സ്വ​ഭാ​വ​ത്തെ ആ​ഴ​മാ​യി പ​ഠി​ക്കാ​നും അ​ത് നി​ല​നി​ർ​ത്താ​നും അ​ദ്ദേ​ഹ​ത്തി​ന്റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മൂ​ലം സാ​ധി​ച്ചെ​ന്നും ബി​നു കു​ന്ന​ന്താ​നം അ​നു​സ്മ​രി​ച്ചു.

ഒ.​എ​ന്‍.​സി.​പി

ഇ​ന്ത്യ​ന്‍ ഇ​ട​തു പ​ക്ഷ​ത്തി​ന്‍റെ ശ​ക്ത​നാ​യ നേ​താ​വും ഇ​ൻ​ഡ്യ മു​ന്ന​ണി​യു​ടെ സ്ഥാ​പ​ക നേ​താ​ക്ക​ളി​ലൊ​രാ​ളു​മാ​യ സീ​താ​റാം യെ​ച്ചൂ​രി​യു​ടെ നി​ര്യാ​ണ​ത്തി​ല്‍ ബ​ഹ്റൈ​ന്‍ ഒ.​എ​ന്‍.​സി.​പി ക​ന​ത്ത ദുഃ​ഖ​വും അ​നു​ശോ​ച​ന​വും രേ​ഖ​പ്പെ​ടു​ത്തി. എ​സ്.​എ​ഫ്.​ഐ​യി​ല്‍ തു​ട​ങ്ങി​യ പോ​രാ​ട്ട​വീ​ര്യം ക​മ്യൂ​ണി​സ്റ്റ് പാ​ര്‍ട്ടി​യു​ടെ അ​ഖി​ലേ​ന്ത്യ നേ​താ​വാ​യി​ട്ടും വീ​റോ​ടെ ത​ന്നെ കാ​ത്തു​സൂ​ക്ഷി​ക്കു​ന്ന ശ​ക്ത​നാ​യ നേ​താ​വാ​യി​രു​ന്നു യെ​ച്ചൂ​രി.

വ​ർ​ഗീ​യ​ത​ക്കെ​തി​രെ സ​ന്ധി​യി​ല്ലാ സ​മ​രം പ്ര​ഖ്യാ​പി​ച്ച് ഇ​ന്ത്യ​ന്‍ മ​തേ​ത​ര​ത്വ​ത്തി​ന്‍റെ കാ​വ​ലാ​ളാ​യും ക​ര്‍ഷ​ക സ​മ​ര​ങ്ങ​ളു​ടെ ആ​വേ​ശ​മാ​യും എ​ന്നും മു​ന്‍പ​ന്തി​യി​ല്‍ നി​ല​കൊ​ണ്ട അ​ദ്ദേ​ഹ​ത്തി​ന്‍റെ വി​യോ​ഗം ഇ​ൻ​ഡ്യ മൂ​ന്ന​ണി​ക്കും ഇ​ട​തു മു​ന്ന​ണി​ക്കും ഒ​രി​ക്ക​ലും നി​ക​ത്താ​ന്‍ പ​റ്റാ​ത്ത തീ​രാ ന​ഷ്ട​മാ​ണെ​ന്നും ഒ.​എ​ന്‍.​സി.​പി ബ​ഹ്റൈ​ന്‍ പ്ര​സി​ഡ​ന്റ് എ​ഫ്.​എം. ഫൈ​സ​ല്‍ അ​നു​ശോ​ച​ന സ​ന്ദേ​ശ​ത്തി​ൽ പ​റ​ഞ്ഞു.

ഫ്ര​ൻ​ഡ്സ് അ​സോ​സി​യേ​ഷ​ൻ

അ​ന്ത​രി​ച്ച​ സി.​പി.​എം നേ​താ​വ് സീ​താ​റാം യെ​ച്ചൂ​രി മ​തേ​ത​ര ചേ​രി​ക്ക്​ ക​രു​ത്തു​പ​ക​ർ​ന്ന നേ​താ​വാ​യി​രു​ന്നു​വെ​ന്ന്​ ഫ്ര​ൻ​ഡ്സ് സോ​ഷ്യ​ൽ അ​സോ​സി​യേ​ഷ​ൻ അ​നു​ശോ​ച​ന​ക്കു​റി​പ്പി​ൽ പ​റ​ഞ്ഞു. 2004ല്‍ ​ഒ​ന്നാം യു.​പി.​എ സ​ര്‍ക്കാ​റി​ന്റെ രൂ​പ​വ​ത്ക​ര​ണ​ത്തി​ലും സു​ര്‍ജി​ത്തി​നൊ​പ്പം പ്ര​ധാ​ന പ​ങ്കു​വ​ഹി​ച്ചു.

യു.​പി.​എ സ​ര്‍ക്കാ​റി​ന്റെ പൊ​തു​മി​നി​മം പ​രി​പാ​ടി​ക്ക് രൂ​പം ന​ല്‍കി​യ സ​മി​തി​യി​ൽ അം​ഗ​മാ​യി​രു​ന്ന അ​ദ്ദേ​ഹം ആ​ണ​വ ക​രാ​ര്‍ വി​ഷ​യ​ത്തി​ല്‍ സ​ര്‍ക്കാ​റും ഇ​ട​തു​പാ​ര്‍ട്ടി​ക​ളും ത​മ്മി​ല്‍ രൂ​പ​വ​ത്ക​രി​ച്ച ഏ​കോ​പ​ന സ​മി​തി​യി​ലും പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ ലോ​ക്‌​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ഇ​ൻ​ഡ്യ സ​ഖ്യം രൂ​പ​വ​ത്ക​രി​ക്കു​ന്ന​തി​ലും അ​തി​ന്റെ നേ​തൃ​നി​ര​യി​ലും സ​ജീ​വ ഇ​ട​പെ​ട​ലാ​ണ് ന​ട​ത്തി​യ​ത്. അ​ദ്ദേ​ഹ​ത്തി​ന്‍റെ വേ​ർ​പാ​ട്​ മ​തേ​ത​ര ചേ​രി​ക്കു​ണ്ടാ​യ ക​ന​ത്ത ന​ഷ്​​ട​മാ​ണെ​ന്നും അ​നു​ശോ​ച​ന സ​​​ന്ദേ​ശ​ത്തി​ൽ വ്യ​ക്ത​മാ​ക്കി.

പ്ര​വാ​സി വെ​ൽ​ഫെ​യ​ർ

വ​ർ​ത്ത​മാ​ന കാ​ല ഇ​ന്ത്യ​ൻ രാ​ഷ്ട്രീ​യ​ത്തി​ൽ മ​തേ​ത​ര ചേ​രി​യി​ലെ ക​രു​ത്തു​റ്റ ശ​ബ്ദ​മാ​യ സി.​പി.​എം അ​ഖി​ലേ​ന്ത്യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സീ​താ​റാം യെ​ച്ചൂ​രി​യു​ടെ അ​ഭാ​വം രാ​ജ്യ​ത്തി​ന് വ​ലി​യ വി​ട​വാ​യി​രി​ക്കു​മെ​ന്ന് പ്ര​വാ​സി വെ​ൽ​ഫെ​യ​ർ അ​നു​ശോ​ച​ന സ​ന്ദേ​ശ​ത്തി​ൽ പ​റ​ഞ്ഞു. രാ​ജ്യ​ത്ത് വ​ള​ർ​ന്നു​വ​രു​ന്ന ഫാ​ഷി​സ​ത്തി​നെ​തി​രെ മ​തേ​ത​ര ചേ​രി​യാ​യ ഇ​ൻ​ഡ്യ മു​ന്ന​ണി​ക്ക് രൂ​പം ന​ൽ​കി​യ​വ​രി​ൽ നേ​തൃ​നി​ര​യി​ലു​ണ്ടാ​യി​രു​ന്ന അ​ദ്ദേ​ഹം സാ​മൂ​ഹി​ക നീ​തി​ക്കൊ​പ്പം എ​ല്ലാ​ക്കാ​ല​വും നി​ല​കൊ​ണ്ടു.

ഇ​ന്ത്യ​ൻ സാ​മൂ​ഹി​ക വി​ഷ​യ​ങ്ങ​ളെ യാ​ഥാ​ർ​ഥ്യ​ബോ​ധ​ത്തോ​ടെ സ​മീ​പി​ച്ച മ​തേ​ത​ര​ത്വ​ത്തി​നും ജ​നാ​ധി​പ​ത്യ​ത്തി​നും വേ​ണ്ടി നി​ല​കൊ​ണ്ട യെ​ച്ചൂ​രി​ക്ക് പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ആ​ദ​രാ​ഞ്ജ​ലി​ക​ൾ അ​ർ​പ്പി​ക്കു​ന്നു. അ​ദ്ദേ​ഹ​ത്തി​ന്റെ സ​ഹ​പ്ര​വ​ർ​ത്ത​ക​രു​ടെ​യും ബ​ന്ധു​മി​ത്രാ​ദി​ക​ളു​ടെ​യും ദുഃ​ഖ​ത്തി​ൽ പ​ങ്കു​ചേ​രു​ന്ന​താ​യും പ്ര​വാ​സി വെ​ൽ​ഫെ​യ​ർ അ​നു​ശോ​ച​ന സ​ന്ദേ​ശ​ത്തി​ൽ അ​റി​യി​ച്ചു.

സോ​വി​ച്ച​ൻ ചേ​ന്നാ​ട്ടൂ​ശ്ശേ​രി

ഇ​ന്ത്യ​ൻ രാ​ഷ്ട്രീ​യ​ത്തി​ൽ പ്രാ​യോ​ഗി​ക​ത​യും യാ​ഥാ​ർ​ഥ്യ​ബോ​ധ​വും അ​റി​വും തി​രി​ച്ച​റി​വും ക​ഴി​വും ന​ന്മ​യു​മു​ള്ള ഒ​രു നേ​താ​വാ​യി​രു​ന്നു സീ​താ​റാം യെ​ച്ചൂ​രി​യെ​ന്ന് സോ​വി​ച്ച​ൻ ചേ​ന്നാ​ട്ടൂ​ശ്ശേ​രി. സീ​താ​റാം യെ​ച്ചൂ​രി​യു​ടെ വി​യോ​ഗ​ത്തി​ൽ ദുഃ​ഖ​വും ആ​ദ​രാ​ഞ്ജ​ലി​ക​ളും അ​ർ​പ്പി​ക്കു​ന്ന​താ​യും അ​നു​ശോ​ച​ന​ക്കു​റി​പ്പി​ൽ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sitaram YechuryBahrain News
News Summary - sitaram yechury's death is shocking
Next Story