സിത്ര മദ്റസ ഉദ്ഘാടനം ചെയ്തു
text_fieldsഐ.സി.എഫ് യൂനിറ്റ് സിത്രയിൽ ആരംഭിച്ച മജ്മഉ തഅലീമിൽ ഖുർആൻ മദ്റസ്സയുടെ ഉദ്ഘാടനം
മനാമ: സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോർഡ് അംഗീകാരത്തോടെ ഐ.സി.എഫ് യൂനിറ്റ് സിത്രയിൽ ആരംഭിച്ച മജ്മഉ തഅലീമിൽ ഖുർആൻ മദ്റസയുടെ ഉദ്ഘാടനം ഐ.സി.എഫ്. ഉമ്മുൽ ഹസം സെൻട്രൽ പ്രസിഡന്റ് അബ്ദുൽ റസാഖ് ഹാജി ഇടിയങ്ങര നിർവഹിച്ചു.
സയ്യിദ് ബാഫഖി തങ്ങൾ കുട്ടികൾക്ക് ആദ്യക്ഷരം കുറിച്ചു. മുഹ്യിദ്ദീൻ കുട്ടി ഹസനി അധ്യക്ഷത വഹിച്ചു. ഉദ്ഘാടനസംഗമത്തിൽ എസ്.ജെ.എം. സെക്രട്ടറി അബ്ദു റഹീം സഖാഫി വരവൂർ മുഖ്യപ്രഭാഷണം നടത്തി.
ഐ.സി.എഫ്. നാഷനൽ സർവിസ് സെക്രട്ടറി നൗഫൽ മയ്യേരി, അസ്കറലി താനൂർ, നൗഷാദ് കാസർകോട് ,സി.വി. മുസ്തഫ, അസ്മർ സംസാരിച്ചു. വാരിസ് നല്ലളം സ്വാഗതവും സാജിദ് മണിയൂർ നന്ദിയും പറഞ്ഞു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.