ആറു വർഷത്തിനുശേഷം ബഷീർ നാട്ടിലേക്ക്
text_fieldsമനാമ: ആറു വർഷമായി നാടണയാൻ സാധിക്കാത്ത കണ്ണൂർ മുഴപ്പിലങ്ങാട് സ്വദേശി ബഷീർ എംബസിയുടെയും സാമൂഹിക പ്രവർത്തകരുടെയും ഇടപെടലിൽ കഴിഞ്ഞദിവസം നാടണഞ്ഞു.
റിഫ മാർക്കറ്റിൽ ജോലിക്കാരനായിരുന്നു. സ്പോൺസറുമായുള്ള വാക്കുതർക്കത്തെ തുടർന്ന് ജോലി നഷ്ടപ്പെടുകയും തുടർന്ന് പുറത്ത് വിവിധജോലികൾ ചെയ്തു ജീവിക്കുകയുമായിരുന്നു.
പാസ്പോർട്ടും വിസയും ഇല്ലാത്തതിനാൽ നാട്ടിലേക്കുള്ള യാത്ര സ്വപ്നം മാത്രമായി. തുടർന്ന് ഫിഫ ഫർണിച്ചർ സൂഖിലെ സുഹൃത്തുക്കളുടെ സഹായത്തോടെ സാമൂഹിക പ്രവർത്തകൻ ദീപക് മേനോനെ സമീപിച്ച് വേൾഡ് എൻ.ആർ.ഐ കൗൺസിൽ ഹ്യുമാനിറ്റേറിയൻ ഡയറക്ടറും പ്രവാസി ലീഗൽ സെൽ കൺട്രി ഹെഡുമായ സുധീർ തിരുനിലത്തിെൻറ ശ്രമഫലമായി ഇന്ത്യൻ എംബസിയിൽ ബന്ധപ്പെട്ട് ഔട്ട് പാസ് ലഭ്യമാക്കി. പിന്നീട് എമിഗ്രേഷൻ അധികൃതരുടെ സഹായത്തോടെ യാത്ര നിരോധനം എടുത്തുകളഞ്ഞു.
റിഫ ഫർണിച്ചർ സൂഖിലെ റഷീദ് തോലേരിയുടെ ശ്രമഫലമായി വിമാന ടിക്കറ്റും ലഭിച്ചു. തിരികെയാത്രക്ക് സഹായം ചെയ്ത എല്ലാവർക്കും ബഷീർ നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.