സിയാമോൾ ചികിത്സ സഹായ സമിതി രൂപവത്കരിച്ചു
text_fieldsമനാമ: അപൂർവ രോഗമായ എസ്.എം.എ ബാധിച്ച വടകര ചോറോട് കുരിക്കിലാട് സിയാദ്-ഫസീല ദമ്പതികളുടെ മകൾ സിയ ഫാത്തിമ എന്ന 13 മാസം മാത്രം പ്രായമുള്ള പിഞ്ചുകുഞ്ഞിനെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാനുള്ള ശ്രമത്തിന്റെ ഭാഗമായി ബഹ്റൈനിലും കമ്മിറ്റി രൂപവത്കരിച്ചു പ്രവർത്തനം ആരംഭിച്ചു. മനാമ കെ.എം.സി.സി ഹാളിൽ നടന്ന ചികിത്സ സഹായ സംഗമം ഫസൽ ഉമർ ബാഫഖി തങ്ങൾ ഉദ്ഘാടനം ചെയ്തു. കെ.എം.സി.സി ബഹ്റൈൻ കോഴിക്കോട് ജില്ല പ്രസിഡന്റ് ഫൈസൽ കോട്ടപ്പള്ളി അധ്യക്ഷത വഹിച്ചു. സിയ ഫാത്തിമയുടെ ചികിത്സ സംബന്ധമായ കാര്യങ്ങൾ ചികിത്സ സഹായ കമ്മിറ്റി കൺവീനർ കെ.പി. അസീസ് വിശദീകരിച്ചു. കെ.എം.സി.സി ബഹ്റൈൻ വൈസ് പ്രസിഡന്റ് കുട്ടൂസ മുണ്ടേരി, അഷ്കർ വടകര, അഷ്റഫ് അഴിയൂർ, ജമാൽ കെ.പി നെസ്റ്റോ, നൗഷാദ് കുരിക്കിലാട്, ബഷീർ കരുളായി എന്നിവർ സംസാരിച്ചു.
ഭാരവാഹികൾ: ഹബീബ് റഹ്മാൻ, ഫസൽ ഉമർ ബാഫഖി തങ്ങൾ, അസൈനാർ കളത്തിങ്കൽ, റസാഖ് മൂഴിക്കൽ, കുട്ടൂസ മുണ്ടേരി, (രക്ഷാ.), മുഹമ്മദ് ഹനീഫ മാണിയോത്ത് (ചെയർ), എ.പി. ഫൈസൽ (കൺ), സി.കെ. റഫീഖ് (ട്രഷ), ഷംസുദ്ദീൻ വെള്ളികുളങ്ങര, അസ്ലം വടകര, ഫൈസൽ കോട്ടപ്പള്ളി, അഷറഫ് അഴിയൂർ, ഷൗക്കത്ത് കൊരങ്കണ്ടി (വൈസ് ചെ.), ഇസ്ഹാഖ് വില്യാപ്പള്ളി, അർഷാദ് ജീപ്പാസ്, അഷ്കർ വടകര, മുനീർ ഒഞ്ചിയം, ബഷീർ കുരിക്കിലാട്, സുനീർ കുരിക്കിലാട്, കരീം നെല്ലൂർ, റഹീം കുരിക്കിലാട്, അബ്ദു ജീപ്പാസ് (ജോ. കൺ.), ഹാഫിസ് വള്ളിക്കാട് (കോഓഡിനേറ്റർ), ഫിർദൗസ് (കലക്ഷൻ കോഓഡിനേറ്റർ). എ.പി. ഫൈസൽ സ്വാഗതവും ഒ.പി. അസീസ് നന്ദിയും പറഞ്ഞു. ഫോൺ: ഫൈസൽ 33161984, ഫിർദൗസ് 34234556

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.