Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightകഴിവുകൾ...

കഴിവുകൾ മെച്ചപ്പെടുത്താം; നല്ല തൊഴിൽ തേടാം

text_fields
bookmark_border
കഴിവുകൾ മെച്ചപ്പെടുത്താം; നല്ല തൊഴിൽ തേടാം
cancel

മ​നാ​മ: വി​ദേ​ശ​ത്തു​ പോ​കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​രു​ടെ തൊ​ഴി​ൽ വൈ​ദ​ഗ്​​ധ്യം മെ​ച്ച​പ്പെ​ടു​ത്താ​നും തി​രി​ച്ചെ​ത്തു​ന്ന​വ​രു​ടെ തൊ​ഴി​ൽ വൈ​ദ​ഗ്​​ധ്യം കേ​ര​ള​ത്തി​ൽ ക്രി​യാ​ത്​​മ​ക​മാ​യി പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​നു​മു​ള്ള വി​വി​ധ പ​ദ്ധ​തി​ക​ളും നോ​ർ​ക്ക റൂ​ട്ട്​​സ്​ ആ​വി​ഷ്​​ക​രി​ച്ചി​ട്ടു​ണ്ട്. ഇ​വ​യെ​ല്ലാം കൃ​ത്യ​മാ​യി ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്ന പ്ര​വാ​സി​ക​ൾ ഒ​േ​ട്ട​റെ​യു​ണ്ട്. എ​ന്നാ​ൽ, ഇൗ ​പ​ദ്ധ​തി​ക​ൾ അ​റി​യാ​ത്ത​വ​രും ഏ​റെ​യു​ണ്ട്. ഇൗ ​പ​ദ്ധ​തി​ക​ൾ കൃ​ത്യ​മാ​യി പ്ര​യോ​ജ​ന​പ്പെ​ടു​ത്തി​യാ​ൽ തൊ​ഴി​ൽ രം​ഗ​ത്ത്​ മു​ന്നേ​റ്റം ന​ട​ത്താ​ൻ സാ​ധി​ക്കും.

നോ​ര്‍ക്ക സ്​​കി​ല്‍ റി​പ്പോ​സി​റ്റ​റി

കോ​വി​ഡ് മ​ഹാ​മാ​രി​യു​ടെ സാ​ഹ​ച​ര്യ​ത്തി​ല്‍ കേ​ര​ള​ത്തി​ല്‍ തി​രി​ച്ചെ​ത്തു​ന്ന പ്ര​വാ​സി​ക​ളു​ടെ പു​ന​ര​ധി​വാ​സം സു​ഗ​മ​മാ​ക്കാ​നും ഇ​വ​രു​ടെ തൊ​ഴി​ല്‍ നൈ​പു​ണ്യ​വും പ്ര​വ​ര്‍ത്ത​ന​പ​രി​ച​യ​വും നാ​ട്ടി​ലെ തൊ​ഴി​ല്‍മേ​ഖ​ല​ക്ക്​ ല​ഭ്യ​മാ​ക്കാ​ൻ വ​ഴി​യൊ​രു​ക്കു​ന്ന ഏ​ക​ജാ​ല​ക സം​വി​ധാ​ന​മാ​ണ് നോ​ര്‍ക്ക സ്​​കി​ല്‍ റി​പ്പോ​സി​റ്റ​റി പ​ദ്ധ​തി. പു​തി​യ കു​ടി​യേ​റ്റ മേ​ഖ​ല​ക​ളി​ലേ​ക്ക് ഇ​വ​രെ ന​യി​ക്കാ​നും സം​രം​ഭ​ക​ത്വ​ശേ​ഷി പ​രി​പോ​ഷി​പ്പി​ക്കാ​നും പ​ദ്ധ​തി ല​ക്ഷ്യ​മി​ടു​ന്നു.

വെ​ബ്​ അ​ധി​ഷ്​​ഠി​ത ആ​പ്ലി​ക്കേ​ഷ​നാ​യ നോ​ര്‍ക്ക സ്​​കി​ല്‍ ബാ​ങ്കി​ൽ (എ​ൻ.​എ​സ്.​ബി) വി​ദേ​ശ പ്ര​വൃ​ത്തി​പ​രി​ച​യ​മു​ള്ള വി​ദ​ഗ്​​ധ​രും അ​വി​ദ​ഗ്​​ധ​രു​മാ​യ മ​ട​ങ്ങി​യെ​ത്തി​യ പ്ര​വാ​സി​ക​ള്‍ക്കും ഇ​ന്ത്യ​യി​ലും വി​ദേ​ശ​ത്തു​മു​ള്ള തൊ​ഴി​ല്‍ദാ​യ​ക​ര്‍ക്കും കേ​ര​ള​ത്തി​ലെ സ്വ​യം​തൊ​ഴി​ല്‍ദാ​താ​ക്ക​ള്‍ക്കും കേ​ര​ള​ത്തി​ല്‍ സ്വ​യം​തൊ​ഴി​ല്‍ സം​രം​ഭ​ങ്ങ​ള്‍ തു​ട​ങ്ങാ​നും നി​ക്ഷേ​പ സാ​ധ്യ​ത​ക​ള്‍ ഉ​പ​യോ​ഗി​ക്കാ​നും താ​ൽ​പ​ര്യ​മു​ള്ള പ്ര​വാ​സി​ക​ള്‍ക്കും ര​ജി​സ്​​റ്റ​ര്‍ ചെ​യ്യാം.

കാ​ള്‍സെൻറ​ര്‍ 24x7

നോ​ര്‍ക്ക റൂ​ട്ട്സി​െൻറ കീ​ഴി​ല്‍ ദി​വ​സ​വും 24 മ​ണി​ക്കൂ​റും പ്ര​വ​ര്‍ത്തി​ക്കു​ന്ന കാ​ള്‍ സെൻറ​ര്‍ തി​രു​വ​ന​ന്ത​പു​ര​ത്തെ ആ​സ്ഥാ​ന ഓ​ഫി​സി​ല്‍ പ്ര​വ​ര്‍ത്തി​ക്കു​ന്നു. നോ​ര്‍ക്ക വ​കു​പ്പ്, നോ​ര്‍ക്ക റൂ​ട്ട്സ്, കേ​ര​ള പ്ര​വാ​സി വെ​ല്‍ഫെ​യ​ര്‍ ബോ​ര്‍ഡ്, എ​ന്‍.​ആ​ര്‍.​ഐ ക​മീ​ഷ​ന്‍ എ​ന്നി​വ സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ള്‍, ഇ​വ​യു​ടെ കീ​ഴി​ലു​ള്ള വി​വി​ധ ഓ​ഫി​സു​ക​ള്‍, സേ​വ​ന​ങ്ങ​ള്‍, പ​ദ്ധ​തി​ക​ള്‍, പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട മാ​ര്‍ഗ​നി​ര്‍ദേ​ശ​ങ്ങ​ള്‍, മ​റ്റ് വി​വ​ര​ങ്ങ​ള്‍ എ​ന്നി​വ കാ​ള്‍സെൻറ​റി​ല്‍നി​ന്ന്​ ല​ഭി​ക്കും. ഇ​ന്ത്യ​യി​ല്‍നി​ന്ന് 18004253939 എ​ന്ന ടോ​ള്‍ഫ്രീ ന​മ്പ​റി​ല്‍ കാ​ള്‍ സെൻറ​റു​മാ​യി ബ​ന്ധ​പ്പെ​ടാം.

നോ​ര്‍ക്ക സ്​​കി​ല്‍ പോ​ര്‍ട്ട​ല്‍

മ​ട​ങ്ങി​യെ​ത്തു​ന്ന പ്ര​വാ​സി​ക​ളു​ടെ നൈ​പു​ണ്യ വി​വ​ര​ങ്ങ​ള്‍ ല​ഭി​ക്കാ​നും പു​ന​ര​ധി​വാ​സം ഉ​റ​പ്പു​വ​രു​ത്താ​നു​മാ​ണ്​ നോ​ര്‍ക്ക സ്​​കി​ൽ ബാ​ങ്ക് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. www.skill.registernorkaroots.org എ​ന്ന വെ​ബ്​​സൈ​റ്റി​ൽ തൊ​ഴി​ല്‍ദാ​താ​ക്ക​ള്‍ക്കും മ​ട​ങ്ങി​യെ​ത്തി​യ പ്ര​വാ​സി​ക​ള്‍ക്കും ര​ജി​സ്​​റ്റ​ര്‍ ചെ​യ്യാം.

ഗ്ലോ​ബ​ല്‍ കോ​ണ്‍ടാ​ക്​​ട്​ സെൻറ​ര്‍

ലോ​ക​മെ​മ്പാ​ടു​മു​ള്ള പ്ര​വാ​സി മ​ല​യാ​ളി​ക​ള്‍ക്ക് കേ​ര​ള സ​ര്‍ക്കാ​റി​ല്‍നി​ന്നും നോ​ര്‍ക്ക​യി​ൽ​നി​ന്നും സേ​വ​ന​ങ്ങ​ള്‍ ല​ഭ്യ​മാ​ക്കാ​നും പ​രാ​തി​ക​ള്‍ അ​റി​യി​ക്കു​ന്ന അ​ന്താ​രാ​ഷ്​​ട്ര ടോ​ള്‍ഫ്രീ ന​മ്പ​ര്‍ സം​വി​ധാ​ന​മാ​ണി​ത്. ഏ​ത് വി​ദേ​ശ രാ​ജ്യ​ത്തു​നി​ന്നും 24x7 മ​ണി​ക്കൂ​റും ടെ​ലി​ഫോ​ണി​ലോ ലൈ​വ് ചാ​റ്റി​ലോ ഇ-​മെ​യി​ല്‍, എ​സ്.​എം.​എ​സ്​ വ​ഴി​യോ ബ​ന്ധ​പ്പെ​ടാം. 0091 8802612345- (അ​ന്താ​രാ​ഷ്​​ട്ര മി​സ്​​ഡ്​ കാ​ള്‍ സ​ര്‍വി​സ്).

തൊ​ഴി​ല്‍ വൈ​ദ​ഗ്ധ്യം മെ​ച്ച​പ്പെ​ടു​ത്തു​ന്ന പ​രി​ശീ​ല​ന പ​രി​പാ​ടി​ക​ള്‍

കേ​ര​ള​ത്തി​ല്‍നി​ന്നു​ള്ള തൊ​ഴി​ല​ന്വേ​ഷ​ക​രെ വി​ദേ​ശ തൊ​ഴി​ല്‍ ക​മ്പോ​ള​ത്തി​ലെ വെ​ല്ലു​വി​ളി​ക​ള്‍ നേ​രി​ടാ​ൻ പ്രാ​പ്​​ത​രാ​ക്കു​ന്ന പ​രി​ശീ​ല​ന പ​ദ്ധ​തി​യാ​ണ് സ്​​കി​ൽ അ​പ്​​ഗ്ര​ഡേ​ഷ​ന്‍ ട്രെ​യ്​​നി​ങ്​ പ്രോ​ഗ്രാം.

സാ​ങ്കേ​തി​ക​വി​ദ്യ, സോ​ഫ്​​റ്റ്​​ സ്​​കി​ല്‍ എ​ന്നി​വ​യി​ല്‍ സം​സ്ഥാ​ന വ്യാ​വ​സാ​യി​ക പ​രി​ശീ​ല​ന വ​കു​പ്പി​െൻറ കീ​ഴി​ലു​ള്ള വി​വി​ധ ഐ.​ടി.​ഐ​ക​ള്‍, പോ​ളി​ടെ​ക്​​നി​ക്കു​ക​ള്‍, മി​ക​വ് തെ​ളി​യി​ച്ച അം​ഗീ​കൃ​ത സ്വ​കാ​ര്യ പ​രി​ശീ​ല​ന​കേ​ന്ദ്ര​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ മു​ഖേ​ന​യാ​ണ്​ പ​രി​ശീ​ല​നം ന​ല്‍കു​ന്ന​ത്. നൈ​പു​ണ്യ സ​ര്‍ട്ടി​ഫി​ക്ക​റ്റി​നു പു​റ​മേ തൊ​ഴി​ല്‍ മേ​ള​ക​ളും ഇ​തി‍െൻറ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്നു​ണ്ട്. നി​ശ്ചി​ത സാ​ങ്കേ​തി​ക യോ​ഗ്യ​ത​യു​ള്ള​വ​ര്‍ക്ക് വി​ദേ​ശ​ത്ത് പ്ര​ത്യേ​കി​ച്ച് ഗ​ള്‍ഫ് രാ​ജ്യ​ങ്ങ​ളി​ല്‍ തൊ​ഴി​ല്‍ നേ​ടാ​ന്‍ സ​ഹാ​യ​ക​മാ​കു​ന്ന രീ​തി​യി​ല്‍ സാ​ങ്കേ​തി​ക​വി​ദ്യ പ​ക​ര്‍ന്നു​കൊ​ടു​ക്കു​ക​യാ​ണ് പ​ദ്ധ​തി​യു​ടെ ല​ക്ഷ്യം.

കൂ​ടാ​തെ ഇ​ന്‍ഫ​ര്‍മേ​ഷ​ന്‍ ആ​ൻ​ഡ്​​ ക​മ്യൂ​ണി​ക്കേ​ഷ​ന്‍ ടെ​ക്​​നോ​ള​ജി മേ​ഖ​ല​യി​ല്‍ ല​ഭ്യ​മാ​യ ഉ​യ​ര്‍ന്ന തൊ​ഴി​ല്‍ സാ​ധ്യ​ത​ക​ള്‍ പ​രി​ഗ​ണി​ച്ച് റോ​ബോ​ട്ടി​ക്​ പ്രോ​സ​സ്​ ഓ​ട്ടോ​മേ​ഷ​ന്‍, ഫു​ൾ​സ്​​റ്റാ​ക്ക് ഡെ​വ​ല​പ്പ​ര്‍, ​േഡ​റ്റ സ​യ​ന്‍സ് ആ​ൻ​ഡ്​ അ​ന​ല​റ്റി​ക്​​സ്​ എ​ന്നീ കോ​ഴ്​​സു​ക​ള്‍ കേ​ന്ദ്ര-​സം​സ്ഥാ​ന സ​ര്‍ക്കാ​റു​ക​ളു​ടെ പ​ങ്കാ​ളി​ത്ത​മു​ള്ള ഇ​ന്‍ഫ​ര്‍മേ​ഷ​ന്‍ ആ​ൻ​ഡ്​ ക​മ്യൂ​ണി​ക്കേ​ഷ​ന്‍ ടെ​ക്​​നോ​ള​ജി അ​ക്കാ​ദ​മി ഓ​ഫ് കേ​ര​ള (ഐ.​സി.​ടി.​എ.​കെ) യു​മാ​യി ചേ​ര്‍ന്ന് ന​ട​ത്തി​വ​രു​ന്നു.

യു.​എ.​ഇ, കു​വൈ​ത്ത്, സൗ​ദി അ​റേ​ബ്യ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ല്‍ ന​ഴ്​​സി​ങ്​ മേ​ഖ​ല​യി​ല്‍ തൊ​ഴി​ല്‍ സാ​ധ്യ​ത​യേ​റു​ന്ന​തി​നാ​ല്‍ അ​ത​ത് രാ​ജ്യ​ങ്ങ​ളി​ലെ സ​ര്‍ക്കാ​ര്‍ ലൈ​സ​ന്‍സി​ങ്​ പ​രീ​ക്ഷ​ക​ളാ​യ HAAD/PROMETRIC/MOH/DOH എ​ന്നി​വ പാ​സാ​കു​ന്ന​തി​ന് സ​ഹാ​യ​ക​ര​മാ​യ പ​രി​ശീ​ല​ന​പ​ദ്ധ​തി കേ​ര​ള സ​ർ​ക്കാ​റി​ന്​ കീ​ഴി​ലെ കേ​ര​ള അ​ക്കാ​ദ​മി ഫോ​ര്‍ സ്​​കി​ല്‍സ് എ​ക്​​സ​ല​ന്‍സി‍െൻറ അം​ഗീ​കൃ​ത സ്ഥാ​പ​ന​മാ​യ ന​ഴ്​​സി​ങ് ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട് ഫോ​ര്‍ ക​രി​യ​ര്‍ എ​ന്‍ഹാ​ൻ​സ്​​മെൻറ്​ (NICE) മു​ഖാ​ന്ത​രം ന​ല്‍കി വ​രു​ന്നു. പ്ര​തി​വ​ര്‍ഷം 2000ത്തോ​ളം വി​ദ്യാ​ര്‍ഥി​ക​ളാ​ണ് ഈ ​പ​രി​ശീ​ല​ന പ​രി​പാ​ടി​യി​ല്‍ ചേ​ര്‍ന്ന് വി​ജ​യ​ക​ര​മാ​യി പ​ഠ​നം പൂ​ര്‍ത്തി​യാ​ക്കു​ന്ന​ത്.

(തു​ട​രും)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:manamaSkills improvedgood job
News Summary - Skills can be improved; You can look for a good job
Next Story