എസ്.കെ.എസ്.എസ്.എഫ് ബഹ്റൈൻ രക്തദാന ക്യാമ്പ്
text_fieldsമനാമ: എസ്.കെ.എസ്.എസ്.എഫ് സ്ഥാപകദിനത്തോടനുബന്ധിച്ച് ‘ഒരു ജീവനായി ഒരു തുള്ളി രക്തം’ തലക്കെട്ടിൽ മുഹറഖ് കിങ് ഹമദ് യൂനിവേഴ്സിറ്റി ആശുപത്രിയിൽ നാലാമത് രക്തദാന ക്യാമ്പ് നടത്തി.
സമസ്ത ബഹ്റൈൻ വൈസ് പ്രസിഡന്റ് യാസർ ജിഫ്രി തങ്ങളുടെ പ്രാർഥനയോടെ തുടക്കം കുറിച്ചു. 80ലധികം ആളുകൾ രക്തം നൽകി. ആശുപത്രിക്കുള്ള ഉപഹാരം സമസ്ത ബഹ്റൈൻ ജനറൽ സെക്രട്ടറി എസ്.എം. അബ്ദുൽ വാഹിദും വർക്കിങ് പ്രസിഡന്റ് വി.കെ. കുഞ്ഞഹമ്മദ് ഹാജിയും ചേർന്ന് നൽകി. ട്രഷറർ നൗഷാദ്, ജോയന്റ് സെക്രട്ടറി ഷഹിം ദാരിമി, കെ.എം.എസ് മൗലവി, സമസ്ത മനാമ ഏരിയ ഭാരവാഹികളായ സുലൈമാൻ പരവൂർ, സുബൈർ അത്തോളി, ജാഫർ കൊയ്യോട് എന്നിവരും സന്നിഹിതരായിരുന്നു.
എസ്.കെ.എസ്.എസ്.എഫ് ബഹ്റൈൻ വർക്കിങ് പ്രസിഡന്റ് ഉമൈർ വടകര, ജനറൽ സെക്രട്ടറി അബ്ദുൽ മജീദ്, ട്രഷറർ സജീർ പന്തക്കൽ, ഓർഗനൈസിങ് സെക്രട്ടറി നവാസ് കുണ്ടറ, ജോയന്റ് സെക്രട്ടറി മോനു മുഹമ്മദ്, പ്രവർത്തകസമിതി അംഗങ്ങളായ റാഷിദ് കാക്കട്ടിൽ, നൗഷാദ് പാതിരപെറ്റ, ഷബീർ, നിഷാദ് വയനാട്, മറ്റു വിഖായ അംഗങ്ങൾ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.