എസ്.കെ.എസ്.എസ്.എഫ് ബഹ്റൈൻ സ്ഥാപകദിനം ആചരിച്ചു
text_fieldsമനാമ: എസ്.കെ.എസ്.എസ്.എഫ് ബഹ്റൈൻ 35ാമത് സ്ഥാപകദിനം ഫെബ്രുവരി 19ന് വിപുലമായ രീതിയിൽ ആചരിച്ചു. മനാമ ഗോൾഡ് സിറ്റിയിലെ സമസ്ത ബഹ്റൈൻ ആസ്ഥാന മന്ദിരത്തിൽ നടന്ന ചടങ്ങിൽ അബ്ദുറഹ്മാൻ കോയ തങ്ങൾ പതാക ഉയർത്തി. പൊതു സമ്മേളനം ശറഫുദ്ദീൻ മൗലവിയുടെ ഖുർആൻ പാരായണത്തോടെ ആരംഭിച്ചു. സമസ്ത ബഹ്റൈൻ റേഞ്ച് ജംഇയ്യതുൽ മുഅല്ലിമീൻ പ്രസിഡന്റ് യാസർ ജിഫ്രി തങ്ങൾ ഉദ്ഘാടനം നിർവഹിച്ചു. അസ്ലം ഹുദവി കണ്ണാടിപ്പറമ്പ്, അബ്ദുസമദ് അസ്നവി, അൻവർ ഹുദവി എന്നിവർ യഥാക്രമം വിജ്ഞാനം, വിനയം, സേവനം എന്നീ വിഷയങ്ങളെ അധികരിച്ച് സംസാരിച്ചു.
അൽ റബീഅ് മെഡിക്കൽ സെന്റർ സംഭാവന ചെയ്ത വീൽചെയർ സഹചാരി സെൽ കോഓഡിനേറ്റർ സജീർ പന്തക്കലിനു എസ്.കെ.എസ്.എസ്.എഫ് ബഹ്റൈൻ സെക്രട്ടറി അബ്ദുൽ മജീദ് ചോലക്കോട് കൈമാറി. വീൽചെയർ ആവശ്യമുള്ളവർക്ക് 39533273, 36063412 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം. സമസ്ത കേന്ദ്ര, ഏരിയ ഭാരവാഹികളും ജംഇയ്യതുൽ മുഅല്ലിമീൻ, എസ്.കെ.എസ്.എസ്.എഫ് നേതാക്കളും വിഖായ പ്രവർത്തകരും സമസ്ത പ്രവർത്തകരും സന്നിഹിതരായിരുന്നു. എസ്.കെ.എസ്.എസ്.എഫ് ബഹ്റൈൻ ജനറൽ സെക്രട്ടറി അബ്ദുൽ മജീദ് ചോലക്കോട് അധ്യക്ഷത വഹിച്ചു. സമസ്ത ബഹ്റൈൻ കോഓഡിനേറ്റർ അശ്റഫ് അൻവരി ചേലക്കര ആമുഖ ഭാഷണം നടത്തി. സമസ്ത ബഹ്റൈൻ ആക്ടിങ് സെക്രട്ടറി എസ്.എം അബ്ദുൽ വാഹിദ് ആശംസകൾ നേർന്നു. എസ്.കെ.എസ്.എസ്.എഫ് ബഹ്റൈൻ ഓർഗനൈസിങ് സെക്രട്ടറി നവാസ് കുണ്ടറ സ്വാഗതവും ജോ. സെക്രട്ടറി പി.ബി. മുഹമ്മദ് ചാലിയം നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.